13
December, 2018
Thursday
02:51 PM
banner
banner
banner

നിങ്ങൾ ഇങ്ങനെ പ്രണയിച്ചിട്ടുണ്ടോ? കാത്തിരിപ്പ്‌ കേന്ദ്രം കൂട്ടിക്കോണ്ടു പോകുന്നത്‌ പ്രതീക്ഷയിലേക്കാണ്

26 മിനിറ്റ് ദൈർഘ്യം ഉള്ള മനോഹര വിഷ്വൽസ് അടങ്ങിയ ഒരു കൊച്ചു, കുഞ്ഞു സിനിമ അതാണ് മനീഷ് പങ്കാജക്ഷന്റെ “കാത്തിരിപ്പ്കേന്ദ്രം”.

കഴിഞ്ഞവർഷത്തെ ഒരു സൂപ്പർഹിറ്റ് സിനിമയുടെ അവതരണവുമായി സാമ്യം ഉണ്ടെങ്കിൽ പോലും അര മണിക്കൂർ നേരത്തിനുള്ളിൽ വൃത്തിക്കും വെടിപ്പിനും നോൺ ലീനിയർ ശൈലിയിൽ പറഞ്ഞിട്ടുണ്ട് ഈ ഒരു കൊച്ചു കഥ. ഈ കാലഘട്ടത്തിന്റെ ആവശ്യകത ആയ ട്വിസ്റ്റും സസ്പെന്സും കൊച്ചു ട്വിസ്റ്റുകളും ഉൾപ്പെടെ ആണ് എന്നത് അഭിനന്ദനം അർഹിക്കുന്നു.

അഭിനേതാക്കൾ ഗംഭീരം എന്നല്ലെങ്കിലും മോശമല്ലാത്ത പ്രകടനങ്ങൾ കാഴ്ച വച്ചു. അഞ്ജു എന്ന കഥാപാത്രം അവതരിപ്പിച്ച നടി, കുറച്ചുകൂടി നന്നാക്കണമായിരുന്നു എന്ന് തോന്നിയപ്പോൾ ടീച്ചർ ആയി വന്ന കുട്ടി കുറഞ്ഞ രംഗങ്ങളിൽ ആണെങ്കിൽ പോലും ശ്രദ്ധിക്കപ്പെടുന്നു.

പശ്ചാത്തല സംഗീതം നിർവഹിച്ച ഡോ. റിജോ സൈമൺ, ചിത്ര സംയോജനം നിർവഹിച്ച ബിച്ചു ബ്ലൂസ്റ്റാർ ഇവരും കയ്യടി അർഹിക്കുന്നു. എന്നാലും എടുത്തു പറയേണ്ടത് മനോഹരമായ ഫ്രയിമുകൾ ഒരുക്കിയ ഛായാഗ്രഹകർ ശ്രീനാഥ് S. പ്രഭു & ബിച്ചു ബ്ലൂസ്റ്റാർ ഇവരുടെ കഴിവിനെ ആണ്, ഈ കൊച്ചു സിനിമയുടെ ഭംഗി ഇവരുടെ കൈകളിൽ ഭദ്രം ആയിരുന്നു.

RELATED ARTICLES  മോഹൻലാലിനെ തല്ലി, അതോടെ തന്റെ ശുക്രൻ ഉദിച്ചെന്ന് നായകനും, സംവിധായകനും ആകാൻ പോകുന്ന നടൻ
[yuzo_related]

Comments


Related Articles & Comments