മലയാളം ഇ മാഗസിൻ.കോം

“പവിഴമല്ലി പൂത്തുലഞ്ഞ..”, പഴയ നായകന്മാരെ കാണാൻ നായിക കാർത്തിക എത്തിയപ്പോൾ, ഹൃദ്യം ഈ നിമിഷം

മലയാള സിനിമയുടെ സുവർണകാലത്തെ കൂട്ടുകെട്ടായിരുന്നു മോഹൻലാൽ – കാർത്തിക – ശ്രീനിവാസൻ. സത്യൻ അന്തിക്കാട് ഒരുക്കിയ ഒരുപിടി ചിത്രങ്ങൾ ഇന്നും മലയാളികൾ മനസ്സിൽ കൊണ്ടുനടക്കുന്നതും ആ കൂട്ടുകെട്ടിന്റെ രസതന്ത്രം കൊണ്ടുകൂടിയാണ്.

വിവാഹ ശേഷം സിനിമാ ലോകത്ത് നിന്നും പിന്മാറിയെങ്കിലും പഴയ സുഹൃത് ബന്ധങ്ങൾ ഇന്നും കാർത്തിക കാത്തുസൂക്ഷിക്കുന്നുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- ലാൽ- കാർത്തിക ടീമിന്റെ സന്മനസ്സുള്ളവർക്ക് സമാധാനവും ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റും എല്ലാം വീണ്ടും മലയാളികളുടെ ഓർമ്മകളിലേക്ക്‌ എത്തിച്ചിരിക്കുകയാണ് മോഹൻലാലും കാർത്തികയും ശ്രീനിവാസനും ഒത്തു ചേർന്ന ദൃശ്യങ്ങൾ.  

നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ വേദിയിലായിരുന്നു മോഹൻലാലും കാർത്തികയും ശ്രീനിവാസനും തമ്മിലുള്ള കൂടികാഴ്ച്ച. സദസ്സിലിൽ മുൻവശത്ത് ഇരുന്നിരുന്ന മോഹൻലാലിന്റെയും ശ്രീനിവാസന്റെയും അടുത്തെത്തിയാണ് കാർത്തിക കുശലാന്വേഷണം നടത്തിയത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ശ്രീനിവാസനെ കുറച്ചുകാലങ്ങളായി ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുകയായിരുന്നു. നെഞ്ചുവേദയെ തുടർന്ന് മാർച്ച് മാസത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബൈപാസ് സർജറിയ്ക്ക് ശേഷം അദ്ദേഹം ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ്. മലയാളത്തിലെ താരസംഘടനയായ അമ്മയുടെ പരിപാടിയിൽ ശ്രീനിവാസൻ പങ്കെടുത്ത ദൃശ്യങ്ങൾ വൈറലായിരുന്നു.

YOU MAY ALSO LIKE THIS VIDEO | അര ലക്ഷം രൂപ സർക്കാർ സഹായത്തോടെ വീടൊരു ജൈവഗൃഹമാക്കി! പച്ചക്കറിയും ഫലവൃക്ഷങ്ങളും മീനും പശുവും ആടും കോഴിയും താറാവും എല്ലാമുണ്ട്‌ ഇവിടെ

Avatar

Staff Reporter