മലയാളം ഇ മാഗസിൻ.കോം

78 ഉം 38 ഉം അടി തുടങ്ങി, 104 ഗ്യാലറിയിൽ ഇരുന്ന് കളി കാണാനും: കർണാടകത്തിൽ കാര്യങ്ങൾ ‘കൈ’വിട്ടു പോകുമോ?

ദേശീയ തലത്തിൽ തന്നെ ബിജെപിക്ക് കനത്ത രാഷ്ടീയ പ്രഹരം ഏൽപ്പിച്ചുകൊണ്ട് കർണ്ണാടകയിൽ രൂപം കൊണ്ട കൊൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ അഭിപ്രായ ഭിന്നത. ആദ്യം കോൺഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചെങ്കിലും തുടർന്നു നടന്ന ചർച്ചകളിൽ അധികരം പങ്കുവെച്ചുകൊണ്ട് ഭരണമാകാം എന്ന് തീരുമാനിച്ചു.

\"\"

ബിജെപി പാളയത്തിലേക്ക് എം‌എൽഎ മാർ ചോരാതെ സൂക്ഷിച്ച് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ സൂത്രധാരനായി മാറിയത് ഡി.കെ.ശിവകുമാർ ആയിരുന്നു. തനിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭികണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും അത് പരിഗണിച്ചില്ല. തുടർന്ന് കൂടുതൽ എം‌എൽഎ മാർ കോൺഗ്രസിനാണ് അതിനാൽ കൂടുതൽ മന്ത്രിസ്ഥാനങ്ങൾ തങ്ങൾക്ക് വേണം എന്നാണ് ഇപ്പോൾ ഡി.കെ. ആവശ്യപ്പെടുന്നത്. ഇതാണിപ്പോൾ തർക്കത്തിലേക്ക് വഴിമാറിയിരിക്കുന്നത്.

സോണിയാ ഗാന്ധിയും കുമാര സ്വാമിയും തമ്മിൽ നടക്കുന്ന ചർച്ചയിൽ തീരുമാനം ആകും എന്നാണ് കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞത്. നിലവിലെ അവസ്ഥയിൽ കോൺഗ്രസ് എം‌എൽഎമാരിൽ ഭൂരിഭാഗവും ഡി.കെ.പക്ഷക്കാരാണ്. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം മന്ത്രിസഭാരൂപീകരണം പ്രതിസന്ധിയിലെക്ക് നീങ്ങുവാനാണ് സാധ്യത.

\"\"

നിലവിലെ ധാരണ അനുസരിച്ച് കുമാരസ്വാമി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവ് ജി.പരമേശ്വരയ്യ ഉപമുഖ്യമന്ത്രിയുമാകും. ഇരുപത് കാബിനറ്റ് മന്ത്രിമാർ കോൺഗ്രസിനും 14 പേർ ജെഡിഎസിനും ഉണ്ടാകും. എന്നാൽ ഇതു പോര ഒരു ഉപമുഖ്യമന്ത്രി സ്ഥാനം കൂടെ വേണമെന്നാണ് ഡികെയുടെ ഭാഗത്തുനിന്നും ഉള്ള ആവശ്യം എന്നാണ് സൂചന. ഉപമുഖ്യമന്ത്രി സ്ഥാനമോ ധനകാര്യ മന്ത്രിസ്ഥനമോ പ്രതീക്ഷിച്ച ഡി.കെക്ക് ഊർജ്ജവകുപ്പാകും ലഭിക്കുക.

എത്രയും പെട്ടെന്ന് തർക്കങ്ങൾ അവസാനിപ്പിച്ച് അധികാരത്തിൽ കയറുവാൻ സാധിച്ചില്ലെങ്കിൽ വീണ്ടും ബിജെപിക്ക് അധികാരത്തിലേറുവാനുള്ള സാധ്യത വർദ്ധിക്കും. എം‌എൽഎ മാരെ ചാക്കിട്ടുപിടിച്ച് അധികാരം ഉറപ്പിക്കുവാൻ ബിജെപി കിണഞ്ഞു പരിശ്രമിച്ചിരുന്നു എങ്കിലും അതിനു അവസരം നൽകാതെ കനത്ത സുരക്ഷയാണ് ഡി.കെയും സംഘവും ഒരുക്കിയത്.

\"\"

ഏതുനിമിഷവും തങ്ങളുടെ കൂട്ടത്തിൽ പിളർപ്പുണ്ടാകുംക്കി എം‌എൽഎ മാരെ റാഞ്ചികൊണ്ടു പോകും എന്ന ഭയം കോൺഗ്രസ് ജെഡിഎസ് സഖ്യത്തിനുണ്ട്. എം‌എൽഎ മാരെ നിയമസഭയിൽ ഹാജാരക്കുകയും സഭ പിരിഞ്ഞ ശേഷം അവരെ വീണ്ടും റിസോർട്ടുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നത് അതിനാലാണ്.

കർണ്ണാടകയിലെ രാഷ്ടീയ സ്ഥിതിഗതികൾ ദേശീയ രാഷ്ടീയത്തിലും വലിയ ചലനങ്ങൾ ഉണ്ടാക്കും. കൊൺഗ്രസ്-ജെഡിഎസ് സഖ്യം വിജയകരമായാൽ മറ്റു സംസ്ഥാനങ്ങളിലും പ്രതിപക്ഷ കക്ഷികൾ വരുന്ന പാർളമെന്റ് തെരഞ്ഞെടൂപ്പിനു മുമ്പ് സഖ്യങ്ങൾ രൂപീകരികും. കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുന്നതിൽ എതിർപ്പുള്ളത് സിപിഎമ്മിനു മാത്രമാണ്.

\"\"

എന്നാൽ ദേശീയ രാഷ്ടീയത്തിൽ വലിയ പ്രസക്തിയൊന്നും സിപിഎമ്മിനില്ലാത്തതിനാൽ ആ എതിർപ്പിനെ മറ്റു കക്ഷികൾ കാര്യമായി എടുക്കുന്നില്ല. കേവലം 9 സീറ്റാണ് സിപിഎമ്മിനും സ്വതന്ത്രന്മാർക്കും ചേർന്ന് ലോക്സഭയിൽ ഉള്ളത്.

കർണ്ണാടകയിൽ എന്തു വിലകൊടുത്തും അധികാരത്തിൽ കയറുന്നതിനായുള്ള തന്ത്രങ്ങളുമായാണ് അമിത്ഷാ കാത്തിരിക്കുന്നത്. കൊൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ വിള്ളൽ വീഴ്ത്തുന്നതിനു ലഭിക്കുന്ന സന്ദർഭം ശരിയായി മുതലെടുക്കുവാൻ വേണ്ട കരുക്കൾ നേരത്തെ തന്നെ നീക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ നടക്കുന്ന സംഭവങ്ങൾക്കനുസരിച്ച് മാത്രമേ ഇതെത്രമാത്രം വിജയിക്കും എന്ന് പറയുവാനാകൂ.

Avatar

Staff Reporter