മലയാളം ഇ മാഗസിൻ.കോം

മമ്മൂക്കയുടെ കർണ്ണൻ സിനിമ ആദ്യം എത്തണം: അതിന്റെ കാരണം വിശദീകരിച്ച്‌ പൃഥ്വി

മഹാഭാരത കഥയിലെ കർണ്ണനെ കേന്ദ്ര കഥാപാത്രമാക്കി മലയാള സിനിമയിൽ രണ്ടു ചിത്രങ്ങളാണ്‌ ഒരുങ്ങുന്നത്‌. അതിൽ ഒന്നിൽ സൂപ്പർസ്റ്റാർ മമ്മൂട്ടി നായകനാകുമ്പോൾ കർണ്ണൻ എന്ന ടൈറ്റിലോടെ എത്തുന്ന ചിത്രത്തിൽ നായകനാകുന്നത്‌ യുവതാരം പൃഥ്വിരാജാണ്‌. ഇതോടെ കർണ്ണന്മാർ തമ്മിലുള്ള ഒരു മത്സരത്തിന്‌ സാധ്യതയേറുകയാണ്‌ മലയാള സിനിമയിൽ. ആർ എസ്‌ വിമലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പൃഥ്വിരാജിന്റെ ചിത്രത്തിന്‌ കർണ്ണൻ എന്ന ടൈറ്റിലിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞിരുന്നു. ഇപ്പോൾ മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിന്‌ ധർമ്മ ക്ഷേത്രം എന്ന് പേരിട്ടതായാണ്‌ വാർത്തകൾ സൂചിപ്പിക്കുന്നത്‌.

തന്റെ കർണ്ണനൊപ്പം മമ്മൂട്ടിയുടെ കർണ്ണനും വരുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ്‌ പറഞ്ഞു. ഒരുപാട്‌ തലങ്ങളുള്ള ഒരു ഇതിഹാസ കഥാപാത്രമാണ്‌ കർണ്ണൻ. നൂറോ ഇരുന്നൂറോ സിനിമയെടുക്കാൻ മാത്രം തലങ്ങൾ ആ ജീവിതത്തിനുണ്ട്‌. ഞാൻ അഭിനയിക്കുന്ന കർണ്ണൻ തിയറ്ററിലെത്തുന്നതിനു മുൻപ്‌ മമ്മൂക്കയുടെ കർണ്ണൻ തിയറ്ററിലെത്താൻ ആഗ്രഹമുണ്ട്‌. മമ്മൂക്കയുടെ ആ പെർഫോമൻസിൽ നിന്നും പലതും പഠിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു പൃഥ്വിരാജ്‌ പറഞ്ഞു.

Avatar

Sajitha San