കേരളക്കര ആകെ ഞെട്ടിത്തരിച്ച സംഭവമായിരുന്നു കണ്ണൂൂരിൽ ഒന്നരവയസുകാരൻ വിയാനെ കടൽ ഭിത്തിയിലെറിഞ്ഞു കൊ ല പ്പെടുത്തിയ സംഭവം. ആരുമാറിയാതെ കുഞ്ഞിനെ കൊ ല പ്പെടുത്തി ഭർത്താവിന്റെ തലയിൽ കെട്ടിവെച്ച് കാമുകനൊപ്പം പോകാമെന്ന ശരണ്യയുടെ പദ്ധതിയാണ് പാടെ തകിടം മറിഞ്ഞ് ശരണ്യയെ തന്നെ പ്രതിക്കൂട്ടിൽ കയറ്റിയത്. ഇത്തരൊമൊരു സംഭവത്തിലേക്ക് ശരണ്യയെ കൊണ്ടെത്തിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് കുഞ്ഞിന്റെ പിതാവും ശരണ്യയുടെ ഭർത്താവുമായ പ്രണവും കുടുംബവും.
മൂന്നു മാസം നീണ്ടു നിന്ന പിണക്കത്തിനൊടുവിൽ സ്വന്തം വീട്ടിലേക്ക് തന്നെ ശരണ്യ വിളിച്ചു വരുത്തിയാണ് ഇത്തരമൊരു അതിദാരുണ സംഭവം നടത്തിയതെന്ന് പ്രണവ് വെളിപ്പെടുത്തുന്നു. തന്റെ സമ്മതമില്ലാതെ സ്വന്തം വീട്ടിലേക്ക് ശരണ്യ പോയതിന്റെ പേരിലായിരുന്നു പിണക്കം. എന്നാൽ ശരണ്യ വിളിച്ചതനുസരിച്ച് പ്രണവ് വീട്ടിലെത്തി. രാത്രിയിൽ മോനും ശരണ്യയും തന്റെ ഒപ്പമുണ്ടായിരുന്നു,പിന്നീട് ചൂടെടുക്കുന്നു എന്ന കാരണം പറഞ്ഞ് അടുത്ത മുറിയിലേക്ക് പോയ ശരണ്യ കുഞ്ഞ് കരഞ്ഞപ്പോൾ വന്ന് എടുത്തു കൊണ്ട് പോവുകയായിരുന്നു എന്ന് പ്രണവ് പറയുന്നു.
പിന്നീട് ഉറക്കമുണർന്ന പ്രണവിന് സംഭവിച്ചതെല്ലാം ഒരു ഞെട്ടലോടെ മാത്രമേ ഓർക്കാൻ സാധിക്കുന്നുള്ളൂ. ഒന്നരവയസുകാരൻ വിയാനെ കാണാനില്ലെന്ന് പ്രണവിനോട് പറയുന്നത് ശരണ്യ തന്നെയാണ്. പ്രണവിനൊപ്പമാണ് കുഞ്ഞിനെ കിടത്തിയതെന്നും പിന്നീടാണ് കാണാതായതെന്നുമായിരുന്നു ശരണ്യയുടെ വാദം. എന്നാൽ ശരണ്യക്കൊപ്പമായിരുന്നു കുഞ്ഞെന്ന് പ്രണവും പറഞ്ഞു. തുടർന്ന് പ്രണവും ശരണ്യയുടെ സഹോദരനും അന്വേഷിച്ചിറങ്ങി. നാട്ടുകാരുൾപ്പെടെ ഏവരും ആദ്യം കരുതിയത് പ്രണവ് തന്നെയാണ് കുഞ്ഞിനെ കടത്തികൊണ്ട് പോയി ഒളിപ്പിച്ചിരിക്കുന്നത് എന്നായിരുന്നു. അങ്ങനെ ഏവരെയും വിശ്വസിപ്പിക്കാനാണ് ശരണ്യ ശ്രമിച്ചതും.

എന്നാൽ കുഞ്ഞിനെ കാണാനില്ലെന്ന വിവരരം പൊലീസിൽ അറിയിച്ചതോടെ വിശദമായ അന്വേഷണം നടത്തുകയും കുഞ്ഞിനെ തയ്യിൽ പ്രദേശത്ത് ശരണ്യയുടെ വീടിന് സമീപമുള്ള കടലിനരികിൽ ഭിത്തിയോട് ചേർന്ന് കണ്ടെത്തുകയുമായിരുന്നു. ചോദ്യം ചെയ്യലിന്റെ ആദ്യമണിക്കൂറുകളിലൊന്നും സഹകരിക്കാതിരുന്ന ശരണ്യയ്ക്ക് പൊലീസ് പഴുതടച്ചു നടത്തിയ അന്വേഷണത്തിൽ കിട്ടിയ തെളിവുകൾക്കു മന്നിൽ പിടിച്ചു നിൽക്കാനാവാതെ കുറ്റം സമ്മതിക്കേണ്ടി വരികയായിരുന്നു.
സ്വന്തം വീട്ടിൽ അച്ഛനില്ലാത്ത നേരം നോക്കി പ്രണവിനെ വിളിച്ചു വരുത്തി കുഞ്ഞിനെ കൊലപ്പെടുത്തി കുറ്റം കെട്ടിവെക്കാമെന്ന ആഗ്രഹം അതോടെ ഇല്ലാതായി. ശരണ്യയ്ക്ക് മോഷണ സ്വഭാവവുമുണ്ടായിരുന്നു എന്നാണ് പ്രണവിന്റെ അമ്മയും മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പ്രണവിന്റെ സുഹൃത്ത് നിതിനുമായുള്ള അടുപ്പമാണ് ശരണ്യയെകൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രണവ് ഗൾഫിലായിരുന്ന സമയത്ത് ഫേസ്ബുക്കിലൂടെയാണ് ഈ ബന്ധം തുടങ്ങിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.
പിഞ്ചു കുഞ്ഞിനെ അതിക്രൂരമായി എറിഞ്ഞ് കൊ ൽപ പെടുത്തിയിട്ടും ഒന്നുമറിയാത്തപോലെ അഭിനയിച്ച്, കുറ്റം ഭർത്താവിന്റെ തലയിൽ കെട്ടിവെക്കാൻ ശരണ്യ എന്ന അമ്മ കാണിച്ച ക്രിമിനൽ ബുദ്ധി ഫലം കണ്ടില്ല. ദൈവത്തിന്റെ കരങ്ങൾ സത്യം പുറത്തുകൊണ്ടുവന്നു. കാമുകനൊപ്പം ജീവിക്കണമെന്ന ശരണ്യയുടെ പദ്ധതിയാണ് കുഞ്ഞിനെ ഇല്ലാതാക്കാനുള്ള തീരുമാനത്തിനു പിന്നിൽ. ഒടുവിൽ ആ പദ്ധതി പാടെ തകിടം മറിഞ്ഞ് ശരണ്യയെ തന്നെ പ്രതിക്കൂട്ടിൽ കയറ്റിയിരിക്കുകയാണ്. ബന്ധുക്കളും നാട്ടുകാരും അടക്കം കുഞ്ഞിന്റെ അച്ഛൻ പ്രണവാണ് കൊലയാളി എന്ന നിഗമനത്തിലായിരുന്നു. ശരണ്യയെ ആരും സംശയിച്ചുമില്ല. എന്നാൽ ശരണ്യയെ ഫോറൻസിക് പരിശോധനയിലൂടെ കുടുക്കിയത് തയ്യിൽ അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ടി ആർ സതീശൻറെ അന്വേഷണ മികവിലൂടെയാണ്.
സംഭവം നടന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ അന്വേഷണ സംഘം പ്രതിയെ പിടികൂടി. ശാസ്ത്രീയ പരിശോധനയിലൂടെയും അന്വേഷണ മികവിലൂടെയും ഒന്നര വയസ്സുകാരന്റെ മ ര ണത്തിൽ പിന്നിൽ സ്വന്തം മാതാവാണെന്ന സത്യം പൊലീസ് കണ്ടെത്തുകയായിരുന്നു. കണ്ണൂർ തയ്യിലിലെ കടൽക്കരയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയെന്ന വിവരത്തെ തുടർന്നാണ് സതീശൻ അടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തിയത്. പ്രാഥമിക നിഗമനത്തിൽ തന്നെ സംഭവത്തിൽ ഒരു അസ്വഭാവികത തോന്നിയിരുന്നു. അതുകൊണ്ട് തന്നെ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന നാല് പേരെയാണ് ആദ്യം പൊലീസ് ചോദ്യം ചെയ്തത്. ഭർത്താവുമായി പിണങ്ങി കഴിയുന്ന ശരണ്യയെ മേറ്റ്ാരു വിവാഹം കഴിപ്പിക്കാൻ കുഞ്ഞ് ബാധ്യതയാകുന്ന തോന്നലിൽ ശരണ്യയുടെ വീട്ടുകാർ തന്നെ കുഞ്ഞിനെ ഇല്ലാതാക്കിയതാവാം എന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്.
തുടർന്ന് നിരന്തരം വീട്ടുകാരെ ചോദ്യം ചെയ്തു. എന്നാൽ ആ സംശയങ്ങൾ മറ നീങ്ങിയത് ശരണ്യയെ ചോദ്യം ചെയ്തപ്പോൾ വന്ന ഒരു ഫോൺ കോളിൽ നിന്നാണ്. ചോദ്യം ചെയ്യലിനുടനീളം ഭർത്താവ് പ്രണവിനെ കുറ്റപെടുത്തി തന്നെയായിരുന്നു ശരണ്യയുടെ പ്രതികരണം. കുഞ്ഞിനെ കൊലപെടുത്തിയത് ഭർത്താവ് തന്നെയാണെന്ന് വരുത്തി തീർക്കാൻ ശരണ്യ ആവുന്നത്ര ശ്രമിച്ചു. ഇതിനിടിയിൽ ശരണ്യയുടെ ഫോണിലേക്ക് നിരന്തരം വന്ന കോളുകൾ പൊലീസ് നിരീക്ഷിച്ചു. ഏകദേശം 19 ഓളം മിസ്ഡ് കോളാണ് ശരണ്യയുടെ ഫോണിലേക്ക് വന്നത്. ഇതോടെ ഫോൺ അറ്റൻഡഡ് ചെയ്യാൻ പോലീസ് നിർദേശിക്കുകയായിരുന്നു. ഫോൺ സ്പീക്കറിലിട്ട് സംസാരിക്കാനും പോലീസ് ആവശ്യപ്പെട്ടു. നീ എവിടെയായിരുന്നുയെന്ന എതിർ വശത്തുള്ള ആളുടെ ചോദ്യത്തിന് പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ശരണ്യ ഫോൺ കട്ട് ചെയ്തു. എന്നാൽ ഫോണിൽ സംസാരിച്ചത് ആരാണെന്ന പൊലീസിന്റെ ചോദ്യത്തിന് തനിക്കറിയില്ലെന്ന മറുപടിയാണ് ശരണ്യ നൽകിയത്.

ഇതോടെ ശരണ്യയുടെ ഫോണിലെ സോഷ്യൽ മീഡിയ ചാറ്റുകൾ പൊലീസ് പരിശോധിക്കുകയായിരുന്നു. ഫോണിൽ സംസാരിച്ച വ്യക്തിയുമായി ശരണ്യയ്ക്ക് നല്ല അടുപ്പം ഉണ്ടായിരുന്നതായും നിരവധി തവണ മെസേജുകൾ അയച്ചതായും കണ്ടെത്തി. ചാറ്റിൽ നിന്നും ശരണ്യയുടെ കാമുകനാണ് ഫോൺ വിളിച്ചതെന്ന് പൊലീസ് മനസ്സിലാക്കി. തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ ശരണ്യയ്ക്ക് പിടിച്ചു നിൽക്കാനായില്ല. തന്നെ ഇഷ്ടപ്പെടുന്ന ആളാണെന്നും വിവാഹം ചെയ്യാൻ പോകുവാണെന്നും ശരണ്യ പൊലീസിനോട് പറഞ്ഞു. ഇതോടെ കുരുക്ക് ശരണ്യയുടെ മേൽ തന്നെയായി.
ഇതിനിടയിൽ ഭർത്താവ് പ്രണവിനെയും പൊലീസ് ചോദ്യം ചെയ്തു. പാലുകൊടുക്കാനായി പുലർച്ചെയോടെ ശരണ്യ കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്നതാണ് കണ്ടതെന്നും പിന്നേറ്റ് രാവിലെ കുഞ്ഞിനെ കാണുന്നില്ലെയെന്ന ശരണ്യയുടെ നിലവിളി കേട്ടാണ് എഴുന്നേറ്റതെന്നും പ്രണവ് മൊഴി നൽകി. അതേസമയം രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്തെങ്കിലും തെളിവുകളുടെ ആഭാവം വെല്ലുവിളിയായി. തുടർന്ന് കോടതിയിൽ നിന്നും അനുമതി തേടി ഫൊറൻസിക് പരിശോധന നടത്താൻ തീരുമാനിച്ചു. അന്ന് രാത്രി തന്നെ പ്രണവും ശരണ്യയും അന്നേ ദിവസം ഉപയോഗിച്ച വസ്ത്രങ്ങൾ പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ ശരണ്യയുടെ വസ്ത്രത്തിൽ കടൽ വെള്ളത്തിന്റെയും ഉപ്പിന്റെയും അംശം കണ്ടെത്തുകയായിരുന്നു. അതോടെ കുഞ്ഞിന്റെ കൊലയാളി ശരണ്യ തന്നെയെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന്റെ ആദ്യമണിക്കൂറുകളിലൊന്നും സഹകരിക്കാതിരുന്ന ശരണ്യയ്ക്ക് പൊലീസ് പഴുതടച്ചു നടത്തിയ അന്വേഷണത്തിൽ കിട്ടിയ തെളിവുകൾക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ കുറ്റം സമ്മതിക്കേണ്ടി വരികയായിരുന്നു.