ആഗോള സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ ലോകത്തിലെ മുഴുവൻ വിമാന സർവീസുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ഗൂഗിൾ ഫ്ലൈറ്റ് എന്ന വെബ്സൈറ്റിൽ, കണ്ണൂർ വിമാനത്താവളത്തിൽ നിന്നുയരുന്ന വിമാനങ്ങളെ പറ്റി വിവരങ്ങൾ ലഭ്യമല്ല. ഇന്ത്യയിൽ 4000 മീറ്റർ ദൂരം റൺവേയുള്ള നാലാമത്തെ എയർപോർട്ടാണ് കണ്ണൂർ.
ദിവസേന വിമാനങ്ങൾ പുറപ്പെടുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളം ഗൂഗിളിന്റെ കണ്ണിൽ പെടാഞ്ഞത് തികച്ചും അത്ഭുദം ഉളവാക്കി എന്ന് ബാംഗ്ലൂരിലെ ടെക് വിദഗ്ദൻ സൂരജ് നമ്പ്യാർ അഭിപ്രായപ്പെട്ടു.
മറ്റു പല തേർഡ് പാർട്ടി വെബ് സൈറ്റിലും, കണ്ണൂരിൽ നിന്ന് ദിനംപ്രതി സർവീസ് നടത്തുന്ന ഗോ എയർ കമ്പനി വെബ് സൈറ്റിൽ നിന്നും വിമാനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ ഗൂഗിൾ പരാജയപ്പെട്ടതിനെ കുറിച്ചു കൂടുതൽ പഠനം നടത്താൻ ഒരുങ്ങുകയാണ് സൂരജ്.