മലയാളം ഇ മാഗസിൻ.കോം

കന്നിമാസം പോലെ തന്നെ കന്നിമാസത്തിൽ ജനിച്ചവർക്കും ഉണ്ട്‌ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ഇങ്ങനെ ചില പ്രത്യേകതകൾ

ജോതിഷത്തില്‍ ദിവസത്തിലും സമയങ്ങളിലും നാളുകളിലും ജനിച്ചവര്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. അതു പോലെ തന്നെ ഓരോ മാസങ്ങളില്‍ ജനിക്കുന്നവര്‍ക്കും പ്രത്യകതയുണ്ട്. കന്നിമാസത്തില്‍ ജനിച്ചവരുടെ പ്രത്യേകതയെന്തെന്ന് നോക്കാം.

\"\"

ഈ മാസത്തില്‍ ജനിച്ചവര്‍ക്ക് സ്‌ത്രൈണ സ്വഭാവം ഉണ്ടാകാമെന്നാണ് ജ്യോതിഷം പറയുന്നത്. ഈ മാസത്തില്‍ ജനിച്ച സ്ത്രീകളുടെ മുഖത്ത് ലജ്ജ, സങ്കോജം, പ്രസന്ന ഭാവം, തുടങ്ങിയ എപ്പോഴും പ്രകടമാകും. കൂടാതെ ഈ മാസം ജനിച്ചവര്‍ ഉയരം കുറഞ്ഞവരും ചുരുണ്ട മുടിയോട് കൂടിയവരും ആയിരിക്കും. ഇവരുടെ മനോഹരമായ പെരുമാറ്റത്തില്‍ മറ്റുള്ളവര്‍ ആകൃഷ്ടരാക്കും.

കന്നി മാസത്തില്‍ ജനിച്ചവര്‍ക്ക് എല്ലാ വിഷയങ്ങളെ കുറിച്ചും സാമാന്യ അറിവ് ഉണ്ടായിരിക്കും. ഒരേ സമയം രണ്ട് ജോലികളില്‍ ഏര്‍പ്പെടുന്നതായി കാണപ്പെടും. ഇതില്‍ രണ്ടിലും വിജയം കൈവരിക്കാനും കന്നിക്കാര്‍ക്ക് സാധിക്കും.വളരെയധികം കഴിവുകള്‍ ഇവരില്‍ ഒളിഞ്ഞിരിപ്പുണ്ടാകും. സ്വന്തം നേട്ടങ്ങള്‍ക്ക് ഏത് തരത്തിലുള്ള പെരുമാറ്റം കാഴ്ചവയ്ക്കാനും തയ്യാറാകും. എന്നാല്‍ ഏറ്റെടുത്ത ചില ഉത്തരവാദിത്തങ്ങളില്‍ ഇവര്‍ പരാജയപ്പെടാനും സാധ്യതയുണ്ട്.

\"\"

ഈ മാസത്തില്‍ ജനിച്ചവര്‍ സദാസമയം അന്യരെ സഹായിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കും. എന്നാല്‍ തിരിച്ച് സഹായം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. സഹോദരങ്ങളുടെ കാര്യങ്ങളില്‍ അതീവ ശ്രദ്ധ ഇവര്‍ ചെലുത്തും. സഹോദരങ്ങള്‍ക്ക് അകമഴിഞ്ഞ് സഹായം നല്‍കും. എന്നാല്‍ കന്നിക്കാര്‍ക്ക് ഒരു അത്യാവശ്യം വരുമ്പോള്‍ ആരും കാണാത്ത അവസ്ഥയുണ്ട്. ഇത് ഇവരെ നിരാശരാക്കിയേക്കും.

കന്നിക്കാരുടെ കുടുംബജീവിതം സന്തുഷ്ടമാണ്. ജീവിത പങ്കാളിയുടെ ഇഷ്ടത്തിനൊത്ത് മാത്രമേ ഇവര്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ഇത് കുടുംബത്തില്‍ ശാന്തിയും സമാധാനവും നേടിത്തരും. ഈ മാസത്തില്‍ ജനിച്ച പുരുഷന്മാര്‍ ലൈം ഗി ക കാര്യങ്ങളില്‍ ആസക്തി പ്രകടിപ്പിക്കും. ഏത് തരത്തിലുള്ള സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ ഇവര്‍ താല്‍പര്യം പ്രകടിപ്പിക്കും. വിവാഹശേഷം ഭാര്യ, സന്താനങ്ങള്‍ എന്നിവരില്‍ നിന്നുള്ള സഹായം കന്നിക്കാര്‍ക്ക് ആശ്വാസമാകും. സന്താനങ്ങള്‍ വളരെ ഉന്നതിയില്‍ എത്തും.

\"\"

ഈ മാസത്തില്‍ ജനിച്ച സ്ത്രീകള്‍ ആഭരണങ്ങളോടും വസ്ത്രങ്ങളോടും അമിത താല്‍പര്യം ഉള്ളവരാണ്. മറ്റുള്ളവരുടെ മുന്നില്‍ അണിഞ്ഞൊരുങ്ങി ചെല്ലുവാന്‍ ഇവര്‍ ആഗ്രഹിക്കും. പനി, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ അലട്ടാന്‍ സാധ്യതയുണ്ട്. ജീവിതം ചിട്ടയോടെ നയിക്കുന്നതാണ് ഉത്തമം.

മറ്റുള്ളവരുടെ മുന്നില്‍ തലകുലുക്കി സംസാരിക്കുന്ന സ്വഭാവം ഇവര്‍ക്കുണ്ട്. ഇത് മാറ്റി എതിര്‍ക്കേണ്ട സമയത്ത് എതിര്‍ക്കാന്‍ തയ്യാറാകുക. നിങ്ങള്‍ക്ക് സാധിക്കുന്ന കാര്യങ്ങള്‍ മാത്രമേ ഏറ്റെടുക്കാവൂ.

Shehina Hidayath