മലയാളം ഇ മാഗസിൻ.കോം

കേരളത്തിലുടനീളം ഇനി കല്യാൺ ഹൈപ്പർ മാർക്കറ്റുകളും, ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റിന് കൊച്ചിയില്‍ തുടക്കം

ലോകത്തിലെ ഏറ്റവും വലിയ സില്‍ക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സില്‍ക്‌സ് കണ്‍സ്യൂമര്‍ റീട്ടെയ്ല്‍ രംഗത്തേക്ക്. കേരളത്തിലുടനീളം ആരംഭിക്കാനൊരുങ്ങുന്ന ശൃംഖലയിലെ ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹോസ്പിറ്റല്‍ റോഡിലെ ഷോറൂമിന്റെ ആറ്, ഏഴ് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മെയ് 12ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു. 20,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് സജ്ജമാക്കിയിരിക്കുന്നത്.

കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ ടാക്‌സ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.വി.പി കൃഷ്ണകുമാര്‍, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്.പട്ടാഭിരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഒട്ടേറെ ഓഫറുകളും പ്രമോഷനുകളും ഏര്‍പ്പെടുത്തിയിരുന്നു. കല്യാണ്‍ സില്‍ക്‌സിന്റെ വിജയത്തിന് എന്നും പ്രേരകശക്തിയായി പ്രവര്‍ത്തിച്ച കൊച്ചിയില്‍ത്തന്നെ ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് ടി.എസ്.പട്ടാഭിരാമന്‍ പറഞ്ഞു.

നിത്യോപയോഗ സാധനങ്ങള്‍ ഓരോന്നും ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്ന് നേരിട്ട് ശേഖരിച്ചാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കുന്നതിനാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആഡംബര വില ഇല്ലാതെ കുറഞ്ഞ വിലയില്‍ നല്‍കാന്‍ സാധിക്കുന്നുവെന്നും പട്ടാഭിരാമന്‍ പറഞ്ഞു. കൊച്ചിക്ക് ശേഷം മറ്റ് പ്രമുഖ നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഈ വര്‍ഷം അവസാനത്തോടെ കേരളത്തില്‍ ആറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാനാണ് കല്യാണ്‍ ലക്ഷ്യമിടുന്നത്.

Avatar

Staff Reporter