മലയാളം ഇ മാഗസിൻ.കോം

സുരേഷ്‌ ഗോപിയെ ഇല്ലാതാക്കാനാണ്‌ ആ സംഘടന തുടങ്ങിയത്‌, വെളിപ്പെടുത്തലുമായി പ്രശസ്ത തിരക്കഥാകൃത്ത്‌

മലയാളത്തിന്റെ ആക്ഷൻ സ്റ്റാർ ആണ്‌ സുരേഷ്‌ ഗോപി. തന്റെ മാസ്‌ ഡയലോഗ്‌ പ്രസന്റേഷനുകളിലൂടെയും ആക്ഷൻ രംഗങ്ങളിലൂടെയും 3 പതിറ്റാണ്ടിനു മുകളിലായി സുരേഷ്‌ ഗോപി മലയാളിയെ ആവേശം കൊള്ളിച്ചു കൊണ്ടിരിക്കുകയാണ്‌. എന്നാൽ ഇന്ന് സുരേഷ്ഗോപി നടൻ മാത്രമല്ല രാജ്യസഭാ എം പി കൂടിയാണ്‌. സിനിമയിൽ സജീവമല്ലെങ്കിലും ഏതെങ്കിലും ഒരു ചാനലിൽ ഒരു ദിവസം കുറഞ്ഞത്‌ ഒരു സുരേഷ്ഗോപി ചിത്രം എങ്കിലും കാണിക്കാറുണ്ട്‌.

രാഷ്ട്രീയപരമായി ബിജെപി പാളയത്തിൽ എത്തിയ സുരേഷ്‌ ഗോപിയോട്‌ ഇടത്‌ വലത്‌ ചായ്‌വുള്ള മലയാളിയ്ക്ക്‌ അത്ര അടുപ്പം ഇപ്പോഴുണ്ടോ എന്നത്‌ സംശയകരമാണ്‌. അതുകൊണ്ട്‌ തന്നെ തരം കിട്ടുമ്പോഴൊക്കെ സുരേഷ്‌ ഗോപിയെ ട്രോളാനും മലയാളി മടിക്കാറില്ല. അതേ സമയം പ്രശസ്ത തിരക്കഥാകൃത്ത്‌ കലൂർ ഡെന്നിസിന്റെ വെളിപ്പെടുത്തലാണ്‌ ഇപ്പോൾ ചർച്ചയാവുന്നത്‌.

\"\"

സുരേഷ് ഗോപിക്കെതിരെയാണ് മാക്ട എന്ന സിനിമാ സംഘടന അന്ന് രൂപീകരിച്ചതെന്ന് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ് വെളിപ്പെടുത്തുന്നു. സുരേഷ് ഗോപിയുമായി പലര്‍ക്കും അസ്വാരസ്യങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന മാക്ട തുടങ്ങി. എന്നാല്‍ പിന്നീട്‌ എല്ലാ മാസവും സംഭാവന നല്‍കാന്‍ മുന്നോട്ട് വന്നയാളാണ് സുരേഷ് ഗോപിയെന്നും കലൂർ ഡെന്നിസ്‌ പറഞ്ഞു.

അന്നും ഇന്നും നിര്‍മ്മാതാക്കളെ ബഹുമാനിക്കണം, സ്‌നേഹിക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ താരങ്ങളുടെ ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ല. ഞാന്‍ തിരക്കഥ എഴുതിയ സിറ്റി പൊലീസ് സിനിമയുടെ ലൊക്കേഷനിലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. സുരേഷ് ഗോപിയായിരുന്നു നായകന്‍. എന്നാല്‍ ആ സിനിമയുടെ ചിത്രീകരണം കുഴപ്പമില്ലാതെ പോയി. എന്റെ അടുത്ത സിനിമ കര്‍പ്പൂരദീപത്തിലും സുരേഷ് ഗോപിയായിരുന്നു നായകന്‍. അവിടെവച്ച്‌ സുരേഷ് ഗോപിയും ഞാനും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായി.

\"\"

ഷൂട്ടിംഗ് മുടങ്ങി. നിര്‍മ്മാതാവ് പ്രതിസന്ധിയിലായി. ഇത് ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് എനിക്ക് തോന്നി. അപ്പോള്‍ തന്നെ ജോഷിയെ വിളിച്ചു. തിരക്കഥാകൃത്തുകളുടെ സംഘടന തുടങ്ങുന്നത് സംബന്ധിച്ച് ജോഷിയുമായി ആലോചിച്ചു. തിരക്കഥാകൃത്തുകള്‍ക്ക് പുറമേ സംവിധായകരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ജോഷി നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് മാക്ടയുണ്ടായതെന്നും കലൂര്‍ ഡെന്നിസ് പറയുന്നു.

സുരേഷ് ഗോപിക്ക് എതിരായാണ് മാക്ട രുപീകരിച്ചത്. എന്നാല്‍ അന്ന് മുതല്‍ എല്ലാ മാസവും സുരേഷ് ഗോപി മാക്ടയ്ക്ക് ഡൊണേഷന്‍ നല്‍കി. ഞങ്ങളുടെ പിണക്കം ആറു മാസമേ നീണ്ടു നിന്നുള്ളൂവെന്നും ഡെന്നിസ് പറയുന്നു.

Avatar

Staff Reporter