ആലപ്പുഴ: എറണാകുളം സ്വദേശിനിയായ സുഭദ്രയെന്ന വീട്ടമ്മയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കൊല്ലപ്പെട്ട സുഭദ്രയും ഒളിവിൽപോയ മാത്യൂസും ഭാര്യ ശർമ്മിളയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്ന് മാത്യൂസിന്റെ കുടുംബം വെളിപ്പെടുത്തി. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ സുഭദ്ര ശർമ്മിളയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നും കുടുംബം പറയുന്നു.
മാത്യൂസും ഭാര്യയും സ്ഥിരം മദ്യപാനികളെന്നാണ് മാത്യൂസിന്റെ കുടുംബം പറയുന്നത്. മദ്യപിച്ച് കഴിഞ്ഞാൽ ശർമ്മിള അക്രമാസക്തയാകുമെന്നും ഇവർ വ്യക്തമാക്കി. മാത്യൂസിനെയും ഒരിക്കൽ ഭാര്യ മദ്യലഹരിയിൽ ആക്രമിച്ചെന്നാണ് മാത്യൂസിന്റെ കുടുംബം വെളിപ്പെടുത്തുന്നത്. ആലപ്പുഴയിൽ ഒരു കോൺവന്റിന്റെ അനാഥാലയത്തിലാണ് ശർമിള ഉണ്ടായിരുന്നത്. വിവാഹശേഷമാണ് ശർമിള മദ്യപിക്കാറുണ്ടെന്ന് മനസിലായതെന്നും മാതാപിതാക്കൾ പറയുന്നു. ഇരുവരെയും നിയമത്തിനു മുൻപിൽ കൊണ്ട് വരണമെന്നും മാത്യൂസിന്റെ അമ്മ പറയുന്നു.