19
November, 2017
Sunday
07:56 PM
banner
banner
banner

ഭർത്താവിന്റെ കിടപ്പറയിൽ മരവിച്ചു കിടക്കുന്നവൾക്കു മറ്റൊരു പുരുഷൻ വന്നാൽ അന്തം വിടരുത്‌!

അടുത്തറിയാവുന്ന ഒരു പെൺകുട്ടി രാവിലെ രണ്ടു പൊടി കുഞ്ഞുങ്ങളുമായി വീട്ടിലെത്തി. കുറച്ചു ശാരീരിക അസ്വസ്ഥകളോടെ ഇരിക്ക്കായിരുന്നു ഞാനും..

ആ മുഖഭാവം, ചേച്ചി എനിക്ക് വേണ്ടി കുറച്ചു സമയം തരാമോ എന്ന ചോദ്യം.. എന്തൊക്കെയോ കാര്യങ്ങൾ എനിക്കറിയാം പൂർണ്ണമായും അറിയുകയും ഇല്ല.. മൂന്ന് വർഷത്തിന് ശേഷം ഭര്തതാവ് വന്ന് വിളിച്ചത് സ്നേഹിച്ചാണെന്നു തോന്നി.. പക്ഷെ മറ്റെന്തോ ഗൂഢലക്ഷ്യം ആണ് ചേച്ചി.. കുഞ്ഞുങ്ങളെയും കൊന്നു ഞാൻ ഇല്ലാതാകും..’

നക്ഷത്രക്കണ്ണുള്ള ഒരു നാല് വയസ്സുകാരൻ കഥയറിയാതെ നോക്കി ചിരിക്കുന്നു.. അവന്റെ ചേച്ചി, ഒൻപതു വയസ്സ് കാരി പ്രായത്തിനു നിരക്കാത്ത കാര്യങ്ങൾ കേട്ട് എന്തൊക്കെയോ ചിന്തിച്ചു തലകുനിച്ചു ഇരിക്കുന്നു.. ഈ രണ്ടു കുഞ്ഞുങ്ങളെയും ഇല്ലാതെ ആക്കി താനും അവസാനിക്കുമെന്നാണ് ‘അമ്മ പറയുന്നത്…!

ഭാര്തതാവിനു ഒരു അവിഹിതം എന്ന് കേൾക്കുന്നത് ഈ ലോകത്ത് ഒരു പുതുമ അല്ല.. സ്വന്തം വീട്ടുകാർ പോലും തള്ളിക്കളയും എന്നത് ഒരു അതിശയമേ അല്ല.. , മകന്റെ അവിഹിത ബന്ധത്തിൽ നിന്നും തനിക്കു സ്വർണ്ണവും പണ്ടവും കിട്ടുന്നു എങ്കിൽ ആ അവളെ ഹൃദയത്തോടെ ചേർത്ത് നിർത്തുക എന്നത് ഒരു അമ്മയെ സംബന്ധിച്ച് വലിയ കാര്യം ആണ്..!!! താലി കെട്ടി കൊണ്ട് വന്നവൾ അപഥസഞ്ചാരിണി..!

ഒരിക്കലും പുരുഷനെ കുറ്റം പറയാൻ വയ്യ. പിന്നെ ഭാര്യ ആണോ കുറ്റക്കാരി..? ഭാര്യയും ഭർത്തവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകും.. പുരുഷൻ (ഭൂരിപക്ഷം ) ശരീരം കൊണ്ടും സ്ത്രീ മനസ്സ് കൊണ്ടും ലൈംഗിക ആസ്വദിക്കുന്നവരാണ്.. അത് കൊണ്ട് തന്നെ ചില്ലറ പ്രശ്നങ്ങൾ പോലും ഭാര്യയെ കിടപ്പറയിലെ നിര്വികാര ജീവി ആക്കും.. അതെ കാരണം കൊണ്ട് തന്നെ ആണിന് മറ്റൊരു സ്ത്രീയോട് ആസക്തി വരാം.. അല്ലാതെയും വരാം….

അവിഹിത ബന്ധം വരുന്ന വഴികൾ !!!!
ഇനി ഭർത്താവിന്റെ കിടപ്പറയിൽ മരവിച്ചു കിടക്കുന്നവൾക്കു മറ്റൊരു പുരുഷൻ വന്നാൽ അന്തം വിടരുത്‌.. വരും.. കാരണം, ലൈംഗികത അവൾക്കു മനസ്സ് കൊണ്ടാണ്..! ഭാര്തതാവിനോടുളള പക അവളെ അയാളിൽ നിന്നും അകറ്റി നിർത്തുന്നതാണ്.. അല്ലാതെ അതൊക്കെ അവളുടെ ശാരീരിക പ്രശനങ്ങൾ അല്ല.. സ്നേഹത്തോടെ , കരുതലോടെ പരിഗണിക്കുന്നവന് മുന്നിൽ അവൾ തികഞ്ഞ സ്ത്രീ തന്നെ ആകും… പല മനസ്സുകളിലൂടെ സഞ്ചരിക്കുമ്പോൾ.. അറിയുന്ന കാര്യങ്ങൾ ആണ്…

സ്ത്രീ ഇതാണ്… പുരുഷൻ ഇങ്ങനെ ആണ്…!!
ശരീരത്തിന്റെ ആരോഗ്യം കെടുമ്പോൾ പുരുഷന്റെ ലൈംഗികത നിലയ്ക്കും എങ്കിൽ, അവൾ ”ഒഴുകി കൊണ്ടേ ഇരിക്കും… മന്ദതയും മരവിപ്പും അവൾ അനുഭവിക്കില്ല, മനസ്സിലാക്കുന്ന ഒരാൾ ജീവിതത്തിൽ ഉണ്ട് എന്നാൽ…! അവനോടു തീർച്ചയായും അവൾ അടിമപ്പെടും… ശരീരം കൊണ്ടും മനസ്സ് കൊണ്ടും…

ആണിന്റെ മസിലു കണ്ടു ആസക്തി ഉണ്ടാകുന്ന സ്ത്രീകൾ ഉണ്ടാകാം.. പക്ഷെ വിരളം..! ഭൂരിപക്ഷവും മനസ്സിന്റെ വഴിക്കാണ് വികാരങ്ങൾ കെട്ടിപടുത്തുന്നത്.. അത് മാത്രമല്ല… ലൈംഗികതയിൽ അവൾ പുരുഷനോളം ശക്തയാണ്.. സ്ത്രീയെ അറിയുന്ന പുരുഷന് കണ്ടെത്താൻ പറ്റുന്ന പുണ്യം..

ഇനി ബന്ധങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യം.. ശെരി ആണോ തെറ്റാണോ എന്നത് അവനവന്റെ മനഃസമാധാനത്തിന്റെ അളവ് പോലെ നിശ്ചയിക്കുക ആണ് നല്ലത്… ദുസ്സഹമാണ് ചില ഏടുകൾ.. അനുഭവം എല്ലാര്ക്കും ഉണ്ട്.. പല തരത്തിൽ ഉള്ള പ്രശനങ്ങൾ.. എല്ലാം ഭര്തതാവിന്റെ, ഭാര്യയുടെ അവിഹിതം അല്ല.. അതിലും മേലെ എന്തൊക്കെ !

മരണത്തെ മുഖാമുഖം കാണുമ്പോഴേ ജീവിതത്തിന്റെ വില അറിയൂ…
മരണത്തിന്റെ ഗന്ധം ഒരിക്കലെങ്കിലും ശ്വസിച്ചു വീണ്ടും ജനിച്ചവർ എത്ര…! പിച്ച വെച്ച് തുടങ്ങണം.. ഇരുണ്ട അഗാധ ഗർത്തങ്ങളിലേയ്ക്ക് ആഴ്ന്നു പൊയ്ക്കൊണ്ടിരുന്ന നിമിഷങ്ങൾ ഓർമ്മയിൽ എന്നുമുണ്ട്.. എന്തെന്തു സംഭവിക്കുന്നു എന്ന് തിരിച്ചറിയുന്നില്ല… ബന്ധങ്ങളിൽ നിന്നൊക്കെ ഒളിച്ചോടണം എന്നേ ഉണ്ടായിരുന്നുള്ളു..!

ഇന്ന്, ഭൂമിയിൽ ഒരാളെ എങ്കിലും കൈ പിടിച്ചു ഉയർത്തി കൊണ്ട് വരാൻ കഴിഞ്ഞു പോയ കാലങ്ങൾ തുറന്നു കാണിക്കാൻ ഇമേജ് നോക്കാറില്ല.. ഫേസ് ബുക്കിൽ എഴുതുമ്പോൾ എവിടെയൊക്കെയോ ഞാനും ക്രൂശിക്കപ്പെടുമെന്നു ഭയക്കാറില്ല.. കാരണം ഇതെനിക്കുള്ള മരുന്ന്… ഈ ചങ്കുറ്റം സ്വയം നേടിയെടുത്തേ പറ്റൂ….. ആര് കൂടെ ഇല്ല എങ്കിലും എല്ലാവരും ജീവിക്കും..അത് മാത്രമാണ് സത്യം…!

കൗൺസിലിംഗ്‌ സൈക്കോളജിസ്റ്റ്‌ കലാഷിബുവിന്റെ അനുഭവക്കുറിപ്പ്‌

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments