നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. നൂറ്റമ്പതോളം സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള കൊച്ചിക്കാരനാണ് ഹനീഫ്. സിനിമയിൽ നിന്ന് നിരവധി അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഹനീഫ് മുൻപ് മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേസമയം ദിലീപിന്റെ മിക്ക സിനിമകളിലും ഹനീഫിന് ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം കിട്ടിയിട്ടുണ്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഹനീഫ് പറഞ്ഞതിങ്ങനെ.
YOU MAY ALSO LIKE THIS VIDEO, കണ്ടോ അന്ന് തീവ്രവാദികൾ തീമഴ പെയ്യിച്ച Kashmir Pulwamaയിൽ ഇന്ന് കർഷകർ കുങ്കുമപ്പൂ വസന്തം തീർക്കുന്നു
ദിലീപിന്റെ ഒട്ടുമിക്ക പടങ്ങളിലും എനിക്ക് വേഷമുണ്ടായിരുന്നു.ഒരു ചെറിയ വേഷമെങ്കിലും കിട്ടാതിരിക്കില്ല .ഒന്നോ രണ്ടോ സീനാണെങ്കിൽ പോലും ഞാൻ പോയി അഭിനയിക്കും. ദിലീപ് എന്നെ വിളിപ്പിക്കുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഒരു കോക്കസിലും പെടാത്ത ആളായിരുന്നു. ദിലീപിന്റെ എല്ലാ പടത്തിലും ഹനീഫ ഉണ്ടല്ലോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ആലോചിച്ചപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി. അക്കാലത്ത് ദിലീപുമായി വലിയ ബന്ധങ്ങളൊന്നും ഇല്ലായിരുന്നു. ഞങ്ങൾ ആകെക്കൂടി ഒരു സ്റ്റേജ് പ്രോഗ്രാമേ ചെയ്തിട്ടുള്ളൂ. കിഴക്കമ്പലത്തിനടുത്ത് ചേലക്കുളം റഹ്മാൻ പിടിച്ച ഒരുമാട്ട പരിപാടി. റഹ്മാനും ദിലീപും ഞാനും കൂടിയാണ് അവതരിപ്പിച്ചത്.
അവിടെവെച്ചാണ് ദിലീപിനെ ഞാൻ പരിചയപ്പെടുന്നത്. അന്ന് ദിലീപ് എന്നോട് പറഞ്ഞു, ‘ഇക്കാ ഞാൻ ജഗതി ചേട്ടനെ നന്നായി അനുകരിക്കും. ഇക്ക എന്നോട് തീപ്പെട്ടി ഉണ്ടോ എന്ന് ചോദിച്ചേ’. ഞാനുടനെ… ‘ജഗതി ചേട്ടാ തീപ്പെട്ടിയുണ്ടോ’… ഉണ്ടെങ്കിൽ… ജഗതി ചേട്ടന്റെ ശബ്ദം വളരെ കൃത്യമായി അനുകരിച്ചുകൊണ്ടുള്ള ദിലീപിന്റെ പെർഫോമൻസ് കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു. നല്ല ഗ്രാസ്പിങ് പവറുള്ള കലാകാരനാണ്. പിന്നീട് കുറെകഴിഞ്ഞ് അബിയുടെ കല്യാണത്തിനാണ് ഞങ്ങൾ വീണ്ടും കാണുന്നത്.
YOU MAY ALSO LIKE THIS VIDEO, നരഭോജിയായ, ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഒരു ഏകാധിപതിയുടെ അറിയാ കഥകൾ | Idi Amin Life
പിന്നെയും കുറേക്കഴിഞ്ഞാണ് തെങ്കാശിപ്പട്ടണം എന്ന സിനിമയിൽ ദിലീപിന്റെ കൂടെ അഭിനയിക്കുന്നത്. അതിനു ശേഷം ദിലീപിന്റെ എല്ലാ പടത്തിലും ഒരു ചെറിയ വേഷമെങ്കിലും എനിക്ക് ഉണ്ടാവും. അതുകൊണ്ട്മാത്രം ഭാഗ്യ നടൻ എന്ന് പറയാൻ പറ്റില്ലല്ലോ. ദിലീപിന്റെ അല്ലാത്ത പടങ്ങളിലും എന്നെ റെക്കമെന്റ് ചെയ്യുമായിരുന്നു. അങ്ങനെ ചെയ്യേണ്ടകാര്യം ദിലീപിന് ഇല്ല. അത്രയും ഉയരെ നിൽക്കുന്ന നടനാണ് ദിലീപ്. ഞാൻ സിനിമയ്ക്ക് ആവശ്യമുള്ള ആളൊന്നുമല്ല . ഒരിക്കൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് പറഞ്ഞു… എനിക്ക് ഇക്കായെ നന്നായിട്ട് അറിയാം. നമ്മുടെ പടത്തിലെല്ലാം ഇക്ക ഉണ്ടാവും. ഇക്ക എന്നെ ഓർത്താൽ മതി. അങ്ങനെയുള്ള ദിലീപിന് വേണ്ടി പ്രാർഥിക്കാനല്ലാതെ മറ്റ് എന്താണ് ഞാൻ ചെയ്യുക.
YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന് കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും