മലയാളം ഇ മാഗസിൻ.കോം

വിവാഹം കഴിഞ്ഞ സ്ത്രീകൾക്കിടയിലെ സ്വ യം ഭോ ഗം: കാരണം തുറന്ന് പറഞ്ഞ്‌ സൈക്കോളജിസ്റ്റ്‌ കല

സ്വ യം ഭോ ഗമെന്ന വാക്കിന്റെ ആംഗലേയ ഭാഷയാണല്ലോ മാ സ്റ്റുർ ബേഷൻ അത്‌ ആരോഗ്യപരമാണോ എന്ന സംശയം ഒരുപാട്‌ കേൾക്കാറുണ്ട്‌.. പ്രത്യേകിച്ച്‌ സ്ത്രീകൾ.. അധികമായാൽ അമൃതും വിഷമെന്ന പോലെയേ ഉള്ളു.. തീർന്നു ഉത്തരം..

വിവാഹം കഴിഞ്ഞ ദമ്പതികൾക്ക്‌ ഇടയിൽ സ്ത്രീ ഇത്തരം പ്രവർത്തിയിൽ ഏർപ്പെടുന്നു എങ്കിൽ, അത്‌ ഭർത്തതാവ്‌ പലപ്പോഴും ഉൾക്കൊള്ളണമെന്നില്ല.. മറിച്ചാണ്‌ എങ്കിൽ, അതൊക്കെ ആണുങ്ങൾക്ക്‌ പറഞ്ഞിട്ടുള്ളതും സർവ്വസാധാരണമെന്നും ഉറപ്പിക്കാം.. അവളുടെ പിന്തുണ ആ അവസരത്തിൽ അവന്‌ തേടാം..

ആണുങ്ങൾക്ക്‌ ലൈം ഗി ക പരമായ ഉണർവ്വ്‌ വരണമെങ്കിൽ പലപ്പോഴും, ഭാവന വേണം… സ്ത്രീയ്ക്ക്‌ അങ്ങനെ അല്ല എന്നൊരു വിശ്വാസമുണ്ടേൽ അത്‌ തെറ്റാണ്‌.. സ്ത്രീകളും അതിമനോഹരമായ ഭാവന കൊണ്ട്‌ പോകുന്നവരാണ്‌.. ര തി യുടെ പാരമ്യതയിൽ നേരും നെറിവും ഒന്നും മനസ്സിൽ കൊണ്ട്‌ വരാൻ പെണ്ണും മെനക്കെടാറില്ല.. പച്ച മനസ്സാണ്‌ അപ്പോൾ.. സെ ക്സ്‌ തെറാപ്പി കൊടുക്കുന്ന പ്രഫഷണൽ ആണേൽ, ഇത്തരം ചിന്തകളുടെ കുറ്റബോധം കുലസ്ത്രീ മനസ്സിൽ നിന്നും ഒട്ടനവധി കേൾക്കാം..

മനസ്സ്‌ കൊണ്ട്‌ വ്യ ഭിച രിക്കാത്തവർ ആരുമില്ല എന്നത്‌ പരസ്പരം എല്ലാവർക്കും അറിയാം.. പക്ഷെ, ഇ ണ ചേരുമ്പോൾ, നീ അല്ല എന്റെ മനസ്സിൽ എന്ന്‌ പങ്കാളി അറിയണം എന്ന സാഡിസ്റ്റിക്‌ ചിന്താഗതി പക്ഷെ ക്രൂ രമാണ്‌..

ഒരു സ്നേഹിത ഹൃദയം പൊട്ടി പറഞ്ഞത്‌ ഓർമ്മയുണ്ട്‌.. ഓരോ വേ ഴ്ച്ഛയ്ക്കും തനിക്കു അറിയുന്നതും അറിയാത്തതുമായ പല സ്ത്രീകളുടെയും ശരീരം വർണ്ണിക്കുന്ന അവരുടെ ഭർത്തതാവിനെ പറ്റി.. പുറമേ എത്ര ശാന്തൻ, മാന്യൻ.. സ്ത്രീകളുടെ ഇടയിൽ പോലും ഓമനത്തമുള്ള പെരുമാറ്റമുള്ളവൻ.. അയാളിപ്പോ തൊടുമ്പോൾ എനിക്കു മരവിപ്പാണ്‌.. ന്റെ സ്വന്തം കൂടപ്പിറപ്പിനെ പോലും അയാളുടെ ഉള്ളിൽ മറ്റൊന്നാണ്‌ എന്നെനിക്ക്‌ മനസ്സിലായ ദിവസം മറക്കാൻ വയ്യ… പ്രതികരണം നഷ്‌ടമായതിന്റെ പ്രതികാരം എന്റെ ഉള്ളിൽ ആളിക്കത്തുക ആണ്‌.. സെ ക്സ്‌നോട്‌ ഒന്നും തോന്നില്ല, പക്ഷെ ആ അറപ്പു, അയാളോട്‌ മാത്രം… അവസാന വാക്കിലെ പ ക എനിക്കു ഊഹിക്കാം..

ആണിന്റെ നെഞ്ചിന്റെ ഇടയ്ക്ക്‌, അവന്റെ ഹൃദയത്തിൽ ചെവി വെച്ചു, ചേർന്നു നിൽക്കുന്ന പെണ്ണ്‌… അവളുടെ കണ്ണിൽ നോക്കി അവൻ പൂർത്തിയാക്കുന്ന ര തി.. അതൊരു അനുഭവം ആണ്‌.. കണ്ണോടു കണ്ണ്‌ കൊരുത്ത്‌ കൊണ്ടുള്ള ഒഴുക്ക്‌.. എത്ര വർഷം വേണേലും ഉറങ്ങി കിടന്നോളാം, ഉമ്മ തന്നുണർത്തുന്നത്‌ ഒരു ചക്രവത്തി ആണെങ്കിൽ എന്ന്‌ പെണ്ണ്‌ സ്വകാര്യമായി മോഹിക്കുന്ന തലങ്ങൾ… എന്തിനധികം…! ജീവിതത്തിൽ, ഒരേയൊരു അനുഭവം അത്തരത്തിൽ ഉണ്ടേൽ പോലും അതൊരു സുഖമുള്ള ഓർമ്മയാണ്‌ മരണം വരെ, പെണ്ണിന്റെ കാര്യത്തിൽ.. ആ നീറ്റലിന്റെ എരിവ്‌ ഒഴിയരുതേ എന്നവൾ പ്രാർത്ഥിക്കും..

മെയ്യോടു മെയ്യ്‌ ചേരുമ്പോൾ, നീ തന്നെയാണ്‌ എന്റെ ഉള്ളിൽ എന്ന്‌ തോന്നിപ്പിക്കാൻ കഴിഞ്ഞില്ല എങ്കിലും, നിന്റെ ശരീരം ഞാൻ എടുക്കുന്നു, പക്ഷെ നീയില്ല എന്റെ മനസ്സിൽ എന്ന്‌ അപമാനിക്കപ്പെടുന്ന അവസ്ഥ.. ! മറിച്ചാണെങ്കിൽ, പുരുഷൻ അത്‌ സഹിക്കില്ല.. ഇത്‌, വിവാഹം കഴിഞ്ഞവർക്കു ഇടയിൽ ഉള്ള സർവ്വസാധാരണ പ്രശ്നമാണ്‌ ഇപ്പോൾ.. എഴുതി ഇട്ടു, ഞാനെന്ന ഫെമിനിച്ചി… ഉൾകൊള്ളാൻ പറ്റുന്നവർ ഉൾകൊണ്ടാല്‌ മതി..

കല, കൗൺസലിംഗ്‌ സൈക്കോളജിസ്‌റ്‌

Staff Reporter