മലയാളം ഇ മാഗസിൻ.കോം

വ്യാഴത്തിന്റെ രാശിമാറ്റം ഈ നാളുകാർക്ക്‌ ഗജലക്ഷ്മി രാജയോഗ ഗുണം, വൻ സാമ്പത്തിക ഉയർച്ചയാണ്‌ ഉണ്ടാവുക

ജ്യോതിഷവശാൽ ഗ്രഹങ്ങളുടെ രാശിമാറ്റം വ്യക്തികളിൽ നല്ലതും ചീത്തയുമായ അവസരങ്ങൾ സൃഷ്ടിക്കും. പുതിയ വർഷത്തിന്റെ തുടക്കത്തിൽ തന്നെ വ്യാഴം ഉൾപ്പെടെ നിരവധി ഗ്രഹങ്ങള്‍ രാശി മാറുകയും സഞ്ചാരം മാറ്റുകയും ചെയ്യും. 2023 ല്‍ വ്യാഴം മീനം രാശി വിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കും. ഇത് ഗജലക്ഷ്മി രാജയോഗം രൂപപ്പെടാന്‍ കാരണമാകും. ജ്യോതിഷപ്രകാരം ഏറ്റവും ശുഭകരമായ ഒരു യോഗമാണ് ഈ യോഗം.

ഗജലക്ഷ്മി യോഗമുള്ള വ്യക്തികള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സാമ്പത്തിക പ്രശ്നങ്ങളുണ്ടാകില്ല. ബിസിനസ്സില്‍ മികച്ച ലാഭം ഉണ്ടാകും അത് ഇവർക്ക് വിദേശ രാജ്യങ്ങളിലും പ്രശസ്തി നേടികൊടുക്കും. ഈ യോഗത്തിന്റെ ഫലം എല്ലാ രാശിക്കാർക്കും ലഭിക്കുമെങ്കിലും ഈ സമയത്ത് സാമ്പത്തിക നേട്ടങ്ങളും പുരോഗതിയും ലഭിക്കുന്നത് ഈ മൂന്ന് രാശിക്കാർക്കായിരിക്കും. അത് ആരൊക്കെയാണെന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജഗലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നതിലൂടെ മേടം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. വ്യാഴം രാശിമാറി മേട രാശിയിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്. ഈ സമയത്ത് ജോലിക്കാര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ ഭാഗത്തു നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കും.അവര്‍ക്ക് ജോലി ലഭിക്കാന്‍ സാധ്യത. കോടതി വ്യവഹാരങ്ങളിലെ വിധി നിങ്ങള്‍ക്ക് അനുകൂലമായേക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഗജലക്ഷ്മി രാജയോഗത്തിലൂടെ മിഥുനം രാശിക്കാരുടെ വരുമാനത്തില്‍ നല്ല വര്‍ദ്ധനവുണ്ടാകും. ഇവർക്ക് ഈ സമയം പഴയ നിക്ഷേപങ്ങളില്‍ നിന്നും പ്രയോജനം നേടാനാകും. ഓഹരി വിപണി, ലോട്ടറി എന്നിവയില്‍ നല്ല ലാഭമുയേക്കും. ബിസിനസ്സില്‍ വലിയ ഇടപാടുകള്‍ നടത്താന്‍ അവസരം അതിലൂടെ ഭാവിയില്‍ നല്ല ലാഭമുണ്ടാക്കാനാകും. അതുപോലെ ബാങ്കിംഗ്, വിദ്യാഭ്യാസ മേഖല, മീഡിയ എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ സമയം നല്ലതായിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഗജലക്ഷ്മി രാജയോഗം ധനു രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത ചില സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. വ്യാഴം ധനു രാശിയുടെ അഞ്ചാം ഭാവത്തിലാണ് സഞ്ചരിക്കുന്നത് അതുകൊണ്ട് ഈ സമയത്ത് ബിസിനസുകാര്‍ക്ക് വിജയമ ഉണ്ടാകും. ഇതോടൊപ്പം സ്നേഹബന്ധങ്ങൾ ശക്തിപ്പെടും. പഠനത്തിനായി വിദേശത്തേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഈ സമയത്ത് ആഗ്രഹം സഫലമാകും.

YOU MAY ALSO LIKE THIS VIDEO, 4 എണ്ണത്തിൽ തുടങ്ങി, ഇപ്പോൾ 50ൽ അധികം: Love Birds, Budgies വളർത്തലിൽ നല്ല വരുമാനം കണ്ടെത്തി വീട്ടമ്മ

Avatar

Staff Reporter