മലയാളം ഇ മാഗസിൻ.കോം

ഈ നാളുകാരുടെ ഭാഗ്യം വ്യാഴം പ്രകാശിപ്പിക്കും, അടുത്ത ഒരു മാസം തൊഴിലിലും സാമ്പത്തികമായും വൻ പുരോഗതി

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ഉദയത്തിനും അസ്തമയത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. 2022 ഫെബ്രുവരി 19 ന് ശനിയാഴ്ച രാവിലെ 11:13 ന് വ്യാഴം കുംഭ രാശിയിൽ അസ്തമിക്കും. അടുത്ത ഒരു മാസത്തേക്ക് ഈ അവസ്ഥയിൽ തുടരും. തുടര്‍ന്ന് മാര്‍ച്ച് 20ന് ഈ രാശിയില്‍ നിന്ന് സാധാരണ നിലയിലേക്ക് മടങ്ങും. ജ്യോതിഷ പ്രകാരം, വ്യാഴത്തിന്റെ ഈ അസ്തമയ കാലത്ത് 32 ദിവസം ചില രാശിക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. വ്യാഴം ഒരു ശുഭഗ്രഹമായി കണക്കാക്കപ്പെടുന്നു. ദാമ്പത്യ ജീവിതത്തിന്റെ ഘടകമായി ഇതിനെ കണക്കാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിന്റെ അസ്തമയം മൂലം ചില രാശിക്കാർക്ക്‌ പ്രത്യേക നേട്ടങ്ങൾ ലഭിക്കും.

വ്യാഴത്തിന്റെ അസ്തമയവും രാശിപ്രകാരമുള്ള സ്വാധീനവും എല്ലാവർക്കും എങ്ങനെ എന്നറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വ്യാഴത്തിന്റെ അസ്തമയ സമയത്ത് മേടം രാശിക്കാർക്ക് വളരെയധികം ഗുണം ലഭിക്കും. ഈ രാശിക്കാർക്ക് ഈ സമയം അവരുടെ കരിയറിൽ പുതിയ ഉയരങ്ങൾ കൈവരിക്കാൻ കഴിയും. തൊഴിൽ അന്വേഷിക്കുന്നവർക്ക് പുതിയ തൊഴിൽ ലഭിക്കും. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ നീങ്ങും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഈ സമയത്ത്, നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ പെട്ടെന്ന് ഉയർച്ച-താഴ്ച അനുഭവപ്പെടും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാം. നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനത്തിന് നിങ്ങൾക്ക് അർഹിക്കുന്ന പ്രതിഫലം ലഭിക്കാതെ വരാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനം രാശിക്കാർക്ക് വ്യാഴത്തിന്റെ അസ്തമയം മൂലം ധാരാളം നേട്ടങ്ങൾ ലഭിക്കും. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ ഇല്ലാതാകും. ഈ സമയത്ത് കടബാധ്യതയിൽ നിന്ന് മുക്തി നേടാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ബിസിനസ്സിൽ സാമ്പത്തിക പുരോഗതി ഉണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
നിങ്ങളുടെയും, നിങ്ങളുടെ അച്ഛന്റെയും ആരോഗ്യത്തെക്കുറിച്ച് അൽപ്പം ബോധവാന്മാരായിരിക്കണം. അശ്രദ്ധ ആപത്തിലേക്ക് നയിക്കാം. ശരിയായ ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയും പാലിക്കേണ്ടതാണ്. വിദ്യാർത്ഥികൾ ഏതെങ്കിലും മത്സര പരീക്ഷയിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ ഫലങ്ങൾ വൈകാനുള്ള യോഗം കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ അസ്തമയം മൂലം ഗുണം ലഭിക്കും. ജോലി അന്വേഷിക്കുന്ന ആളുകൾക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. പങ്കാളിയുമായുള്ള അടുപ്പം വർദ്ധിക്കും. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ വർധിച്ചേക്കാം. ജോലിയിൽ സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പളവും വർദ്ധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
നിങ്ങളുടെ അമ്മയുടെയും, ജീവിത പങ്കാളിയുടെയും ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. സംഘർഷം ഒഴിവാക്കാനും, കുടുംബ സന്തോഷം നിലനിർത്താനും ഇരുവരും തമ്മിലുള്ള ബന്ധം നന്നായി നിലനിർത്തേണ്ടത് ആവശ്യമാണ്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വ്യാഴത്തിന്റെ ക്രമീകരണം തൊഴിൽ വീക്ഷണകോണിൽ നിന്ന് ശുഭകരമാണെന്ന് തെളിയും. പങ്കാളിത്ത ബിസിനസിൽ ലാഭം വർദ്ധിക്കും. കൂടാതെ ജോലിയിൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് ജോലി മാറണമെങ്കിൽ ഈ സമയത്ത് ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
നിങ്ങൾ ഒരു പുതിയ വീടോ, വാഹനമോ, എതെങ്കിലും വസ്തുവോ വാങ്ങാൻ ആലോചിക്കുകയാണെങ്കിൽ, നിങ്ങൾക്ക് അത് നിർത്തി വെക്കേണ്ടതായി വരാം. കുടുംബത്തിൽ ചില പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വലിയ ഫലം ലഭിക്കാതെ തന്നെ നിങ്ങൾ വളരെയധികം കഠിനാധ്വാനവും, പരിശ്രമവും ചെയ്യേണ്ടി വരും. ജോലിസ്ഥലത്ത് നിങ്ങൾക്ക് എതിരെ ഗൂഢാലോചന നടക്കാം, അത് നിങ്ങളുടെ പ്രശസ്തിയെ നശിപ്പിക്കും. നിങ്ങൾ സ്ഥലം മാറാൻ ആലോചിക്കുമെങ്കിലും അത് വൈകാനുള്ള സാധ്യത കാണുന്നു.

YOU MAY ALSO LIKE THIS VIDEO | വയലും കുളങ്ങളും വേണ്ട, അടുക്കള മുറ്റത്തെ താറാവ്‌ വളർത്തലിലൂടെ മികച്ച വരുമാനം നേടാം, സർക്കാർ സൗജന്യമായി താറാവുകളെ നൽകും

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നിങ്ങളുടെ കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ചില അഭിപ്രായവ്യത്യാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിച്ചത് ലഭിക്കണമെന്നില്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഈ സമയം കുംഭം രാശിക്കാർ ശരീരത്തെ ശ്രദ്ധിച്ചില്ലെങ്കിൽ അത് ആരോഗ്യനിലയെ ബാധിക്കാനുള്ള സാധ്യത കാണുന്നു. ഈ സമയത്ത് നിങ്ങളുടെ അഹംഭാവം വർദ്ധിക്കാം, ഇത് ദാമ്പത്യ ജീവിതത്തിൽ സംഘർഷങ്ങൾക്ക് വഴിവെക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആരോഗ്യത്തിന്റെ കാര്യത്തിന് അത്ര ശുഭകരമല്ല. ഇത് ആശുപത്രിവാസത്തിനുള്ള സാധ്യതകളും, ചെലവുകളും വർദ്ധിപ്പിക്കും. ജോലിക്കായി വിദേശത്തേക്ക് പോകാനാഗ്രഹിക്കുന്നവർക്ക് ചില തടസ്സങ്ങൾ അനുഭവപ്പെടും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷാചാര്യൻ മഹേഷ്‌, കൊല്ലം | ഫോൺ: +91 85930 47269

Avatar

Staff Reporter