മലയാളം ഇ മാഗസിൻ.കോം

നവംബർ 20ന്‌ വ്യാഴം രാശി മാറി, ഈ നാളുകാർക്ക്‌ ഇനിയങ്ങോട്ട്‌ നല്ല നാളുകൾ

2021 നവംബർ 20 – 1197 വൃശ്ചികം 5 വ്യാഴമാറ്റ കൂറുഫലം

2021 ഏപ്രിൽ 6 ന് ദേവഗുരുവായ വ്യാഴം മകരം രാശിയിൽ നിന്ന് കുംഭം രാശിയിലേക്ക് പ്രവേശിക്കുകയും ഇത് സെപ്റ്റംബർ 13വരെ തുടരുകയും ശേഷം അത് വക്രഗതിയിൽ സെപ്റ്റംബർ 14 ന് മകരം രാശിയിൽ പ്രവേശിക്കുകയും അതിനു ശേഷം നവംബർ 20 ന് മകരത്തിൽ നിന്ന് കുംഭത്തിലേക്ക് മാറുകയും 2022 ഏപ്രിൽ 12 വരെ കുംഭം രാശിയിൽ ആയിരിക്കും. അതു പ്രകാരം ഓരോ കൂറുകാർക്കുമുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകഫലങ്ങൾ കൂടി പരിശോധിച്ച് സ്വന്തം ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വ്യാപാര വ്യവസായ മേഖലയിൽ വലിയ നേട്ടം പ്രതീക്ഷിക്കാം. ജീവിത നിലവാരം ഉയരുന്നതിനാൽ നവീന ഗൃഹം വാങ്ങി താമസിക്കും . ശ്രദ്ധ പിടിച്ചു പറ്റുന്ന വിധത്തിൽ പ്രവർത്തിക്കും. ആത്മസംതൃപ്തി ഉണ്ടാകും. വരുമാനം വർദ്ധിക്കുമെങ്കിലും ചില അപ്രതീക്ഷിത ചെലവുകൾ ഉണ്ടാവും. സാമ്പത്തിക കാര്യങ്ങളിൽ ചെലവ് നിയന്ത്രണം നിർബദ്ധമാക്കണം. കുടുംബത്തിൽ അനാവശ്യ കലഹം ,വാക്ക് ദോഷം ഇവ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. അസൂയക്കാരിൽ നിന്നും ശത്രുക്കളിൽ നിന്നും ശല്യം ഉണ്ടാവാൻ സാധ്യത ഉണ്ട്. വിദ്ധ്യാർത്ഥികൾ പഠിപ്പിൽ അലസത വരാതെ നോക്കണം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും .വിവാഹം തീരുമാനിക്കും
ദോഷപരിഹാരമായി ശാസ്താവിന് നീരാജനം, ഗണപതിക്ക് കറുകമാല , നാഗത്തിന് പാലും മഞ്ഞൾപ്പൊടിയും നേദിക്കുക.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സാമ്പത്തീക പ്രതിസദ്ധികൾ അനുഭവപ്പെടും .കർമ്മരംഗത്ത് അസ്വസ്ഥത.വിഷജന്തുക്കളിൽ നിന്നും ഉപദ്രവം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക . ബന്ധുകൾ ശത്രുതയോടെ പെരുമാറുബോൾ നയപരമായി അങ്ങോട്ടു സംസാരിച്ച് പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുക. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളുക . വിദ്യാർത്ഥികൾ പഠനത്തിനായി കൂടുതൽ സമയം കണ്ടെത്തുക. നേത്രരോഗങ്ങളെ അവഗണിക്കാതിരിക്കുക
ദോഷപരിഹാരമായി മഹാവിഷ്ണു ക്ഷേത്രത്തിൽ പായസം , ശ്രീരാമസ്വാമിക്ക് നെയ്യ് വിളക്ക്, ഹനുമാർക്ക് ദീപസ്തംഭം, ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി, ശിവക്ഷേത്രത്തിൽ ധാര, പിൻ വിളക്ക്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സൽകീർത്തി, പുണ്യ ദേവാലയ ദർശനം, വസ്തു വാഹനലാഭം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ ഇവയൊക്കെ ഉണ്ടാവും . ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ പുലർത്തണം. പകർച്ചവ്യാധികളെ കരുതിയിരിക്കുക. സ്വജനങ്ങളുമായി വാക്കുതർക്കങ്ങളിൽ ഏർപ്പെട്ട് കലഹം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ വാക്കുകൾ കുറക്കുക. പണസംബന്ധമായ ക്രയ വിക്രയങ്ങൾ നടത്തുമ്പോൾ നഷ്ടം വരാതെ നോക്കണം.
ദോഷപരിഹാരമായി ശാസ്താവിന് എള്ള് പായസം ചെയ്ത് കാക്കയ്ക്ക് നൽകുക. സുബ്രഹ്മണ്യ സ്വാമിക്ക് ചെറിയ വെള്ളിവേൽ സമർപ്പിക്കുക ,നാഗത്തിന് നൂറും പാലും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിശ്വാസവഞ്ചനക്ക് സാധ്യതയുള്ളതിനാൽ കരുതിയിരിക്കുക. ധനവരവ് കൂടുമെങ്കിലും പാഴ്ചെലവ് നിയന്ത്രണ വിധേയമാക്കണം. അന്യരുടെ വാക്കുകേട്ട് അബദ്ധത്തിൽ ചാടരുത്. ഭൂമിസംബന്ധമായി നഷ്ടങ്ങൾ വരാൻ സാദ്ധ്യത ഉണ്ട്. സഹപ്രവർത്തകരോടും കീഴ്ജീവനക്കാരോടും ഉള്ള സത്യസന്ധമായും നീതിയുക്തവുമായ സമീപനം വിജയത്തിലേക്കുള്ള മാർഗ്ഗതടസ്സങ്ങളെ അതിജീവിച്ച് വിജയം കൈവരിക്കാൻ സാധിക്കും. ദോഷപരിഹാരമായി വിഷ്ണു അവതാര ക്ഷേത്രങ്ങളിൽ നെയ്യ് വിളക്ക് , പായസം ശാസ്താവിന് നെയ്യ് തേങ്ങ സമർപ്പിക്കുക, ഗണപതി ഹോമം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദാമ്പത്യ സുഖം സ്ഥാനലാഭം ഇവ ഉണ്ടാവും , ഉദരസംബന്ധമായ ചില അസ്വസ്ഥത ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വെക്കുക. കർമ്മസംബദ്ധമായി ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം .ശത്രുക്കൾ പിണക്കം മാറി രമ്യതയിലാവും . പല കാര്യങ്ങളിലും വിജയ സാധ്യത. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന വിവാഹം നടക്കും .പുതിയ സംരംഭങ്ങൾ ആരംഭിക്കും . ആധുനീക രീതിയിലുള്ള നവീന ഗ്യഹോപകരണങ്ങൾ വാങ്ങും. വീടോ വാഹനമോ വാങ്ങാൻ അനുകൂല സമയം
ദോഷപരിഹാരമായി ഗണപതിക്ക് കറുകമാല , നാളികേര മുടക്കുക. നാഗത്തിന് പാലും മഞ്ഞൾപ്പൊടിയും നേദിക്കുക , ദേവീക്ഷേത്രത്തിൽ നാരങ്ങാ വിളക്ക്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഒരു കാര്യത്തിലും എടുത്തു ചാടരുത്. വേണ്ടത്ര അലോചനയില്ലാതെ ചെയ്യുന്ന പ്രവർത്തികളിലൂടെ പല തരത്തിലുള്ള വിഷമങ്ങൾ ഉണ്ടാവും . അപകടങ്ങൾ ക്ഷണിച്ചു വരുത്തരുത്. ജോലി സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുമായി വാക്കുതർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. സന്താനങ്ങൾക്ക് ചില വൈഷമ്യങ്ങൾ ഉണ്ടായേക്കാം , സന്താനങ്ങളുടെ കാര്യത്തിൽ ജാഗ്രത വേണം. കിട്ടാനുള്ള പണം അപ്രതീക്ഷിതമായി ലഭിച്ചേക്കാം.
ദോഷപരിഹാരമായി മഹാവിഷ്ണുവിന് വെണ്ണ, അർച്ചന ,ഹാരം, ഭഗവതിക്ക് അർച്ചന , ശാസ്താവിന് നീരാജനം, നാഗത്തിന് സപരിവാരസർപ്പപൂജ.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അപ്രതീക്ഷിതമായ ധനലാഭം. തൊഴിൽ രംഗത്ത് വിജയം, എല്ലാ കാര്യങ്ങളിലും ഈശ്വരാനുഗ്രഹം ലഭിക്കും . ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. അർഹതപ്പെട്ടത് കുറച്ച് വൈകുമെങ്കിലും വന്നു ചേരും. സന്താനങ്ങളുടെ കാര്യത്തിലുള്ള ആശങ്ക മാറും. വിദേശത്ത് കർമരംഗം പുഷ്ടിപ്പെടും . ശതുക്കളിൽ നിന്നും കള്ളൻമാരിൽ നിന്നും ഉപദ്രവം ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കുക . കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാൻ സാദ്ധ്യത ഉണ്ട്. കഴിവതും വാക്കു തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം വന്നു ചേരും.
ദോഷപരിഹാരമായി ഗണപതിക്ക് തേങ്ങ ഉടക്കുക, ശാസ്താവിന് നീ രാജനം ,ഭസ്മാർച്ചന, അരവണ, നെയ്യഭിക്ഷേകം, ഭഗവതിക്ക് നെയ്യ് വിളക്ക് പായസം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കുടുംബത്തിൽ ചില പ്രതിസദ്ധികൾ വന്നുചേരും, . കുടുബ ജീവിതത്തിൽ പരസ്പരം വിശ്വാസത്തിന്റെ അഭാവം ഉണ്ടാവും. ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുമായി വാഗ്വാദം ഉണ്ടാവുകയും പിന്നീട് പിണക്കം മാറി സാധാരണ നിലയിലാകും .കഴിവതും തർക്കങ്ങൾ ഒഴിവാക്കുക. ജോലിയിൽ ഭാരിച്ച ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. കഠിനാധ്വാനത്താൽ വിജയം കൈവരിക്കും വിദ്യാർത്ഥികൾക്ക് പഠനത്തിൽ അലസത ഉണ്ടാവും. മാതാപിതാക്കളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. നേത്രരോഗങ്ങൾ അവഗണിക്കരുത്. യാത്രകൾ കുറക്കുക. വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധ വേണം. മറ്റുള്ളവരാൽ ചതിക്കപ്പെടാതിരിക്കാൻ സൂക്ഷിക്കുക
ദോഷപരിഹാരമായി ശിവക്ഷേത്രത്തിൽ കൂവളാർച്ചന, പിൻ വിളക്ക് , ദേവീക്ഷേത്രത്തിൽ നാരങ്ങ വിളക്ക്, വിഷ്ണു അവതാര ക്ഷേത്രങ്ങളിൽ പായസം, നെയ്യ് വിളക്ക്, ഹനുമാർക്ക് വെറ്റിലമാല, ഗണപതിക്ക് മോദകം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തീക ക്രയവിക്രയങ്ങളിൽ ശ്രദ്ധ വേണം. ധനനഷ്ടത്തിന് സാധ്യത ഉണ്ട്. കർമ്മരംഗത്ത് തടസ്സം.. ഔദ്യോഗിക തലത്തിൽ പ്രശ്നങ്ങൾ ഉണ്ടാവും. ജാഗ്രതയോടെ മുന്നോട്ട് പോവുക. പൂർണ്ണമായും പ്രശ്നങ്ങൾ പരിഹരിക്കാൻ ക്ഷമാപൂർവ്വം പെരുമാറണം. ആരോഗ്യ സംബദ്ധമായി വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. വാതസംബന്ധമായ അസുഖം ഉള്ളവർക്ക് ചെറിയ പ്രശ്നങ്ങൾ അലട്ടിയേക്കാം വിദ്യാർത്ഥികൾക്ക് പഠിപ്പിൽ മന്ദത വരാം. പ്രണയവും വിവാഹവും ഉണ്ടാവാൻ സാധ്യത
ദോഷപരിഹാരമായി ശാസ്താവിന് നീരാജനം, നെയ്യഭിക്ഷേകം, ഗണപതി ഹോമം, മഹാവിഷ്ണുവിനും ദേവിക്കും നെയ്യ് വിളക്ക്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക നില മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം .ബിസിനസ്സിൽ ആദായം വർദ്ധിക്കും .വിലപ്പിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കും. അപകടവും ശാരിരീക ക്ഷതവും ഏൽക്കാതെ നോക്കണം. പൊതു രംഗത്ത് അംഗീകാരം ലഭിക്കുന്ന ചില പ്രവൃത്തികൾ നിർവ്വഹിക്കും. നഷ്ടപ്പെട്ടുവെന്ന് കരുതിയ വസ്തുവകകൾ തിരിച്ചു കിട്ടും സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. ചില എതിർപ്പുകൾ ഉണ്ടായാലും പ്രണയബദ്ധത്തിൽ പുരോഗതി ഉണ്ടാവും വിദേശത്ത് പുതിയ പ്രതീക്ഷക്ക് വക.
ദോഷപരിഹാരമായി ശാസ്താവിന് എള്ളുപായസം ചെയ്ത് കാക്കയ്ക്ക് നൽകുക നാഗത്തിന് നൂറുംപാലും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ ആവശ്യമാണ് . സാമ്പത്തീക നഷ്ടത്തിന് സാധ്യത. സ്വജനങ്ങളുമായി കലഹിക്കാനുള്ള സന്ദർഭം വന്നുചേരും . വാക്കുകൾ നിയന്ത്രിച്ച് ഒഴിഞ്ഞ് മാറുക. പ്രതീക്ഷ തടസ്സപ്പെടുന്നതും സാവകാശത്തിലാകുന്നതും വിഷമിപ്പിക്കും. ഉത്തരവാദിത്വങ്ങൾ കൃത്യനിഷ്ഠയോടെ മികച്ച രീതിയിൽ നടപ്പാക്കി പ്രശസ്തി ആർജിക്കാൻ ശ്രമം ചെയ്യണം. കളത്ര വീട്ടുകാരുമായി പണസംബന്ധമായ അഭിപ്രായ വ്യത്യാസമുണ്ടാകും ജോലി സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം ശത്രു ശല്യം അപവാദം ഇവയ്ക്ക് സാധ്യത.
ദോഷപരിഹാരമായി ശിവക്ഷേത്രത്തിൽ പഞ്ചാമൃത അഭിക്ഷേകം, പിൻ വിളക്ക്, ശ്രീകൃഷ്ണ ഭഗവാന് തൃക്കൈവെണ്ണ , കദളി പഴം , മഞ്ഞപ്പാവുമുണ്ട് , താമരപ്പൂവ് ശിവക്ഷേത്രത്തിൽ കൂവളമാല പിൻ വിളക്ക് , നാഗത്തിന് നൂറും പാലും ഗണപതിക്ക് മോദകം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഗുണദോഷസമ്മിശ്രം . ധനം വന്നു ചേരുമെങ്കിലും പല വിധത്തിലും നഷ്ടത്തിന് സാധ്യത. തെറ്റ് ചെയ്യാതെ മറ്റുള്ളവരാൽ തെറ്റിദ്ധാരണക്ക് സാധ്യത . അശ്രദ്ധ മൂലം ബിസിനസ്സിൽ തിരിച്ചടി . വിദ്യാർത്ഥികൾക്ക് പഠനത്തിൽ അലസത. പ്രണയ കാര്യത്തിൽ സമ്മിശ്ര ഫലം . ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുക. ആരോഗ്യ കാര്യങ്ങളിൽ സമ്മിശ്ര ഫലം. അർപ്പണബോധം, സ്ഥിരോഝാഹം ഇവയുടെ ഫലമായി ക്രമേണ വിജയം കൈവരിക്കും .അശുഭ ചിന്തകളെല്ലാം ഒഴിവാക്കുക. ഉദരസംബന്ധമായ രോഗം അലട്ടും .കഴിയുന്നതും ദൂരെയാത്ര ഒഴിവാക്കുക . ആഭരണം പണം വിലപിടിപ്പുള്ള രേഖകൾ നഷ്ടപ്പെടാതിരിക്കാൻ നല്ല ശ്രദ്ധ ആവശ്യമാണ്.
ദോഷപരിഹാരമായി മഹാവിഷ്ണുവിന് സുദർശനാർച്ചന, ഭാഗ്യ സൂക്താർച്ചന, ദേവിക്ക് കടും പായസം, ശിവക്ഷേത്രത്തിൽ ധാര, പിൻ വിളക്ക്, ഗണമതിക്ക് കറുകമാല

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷി പ്രഭാസീന. സി. പി. | ഫോൺ: +91 9961442256

7 ലക്ഷം രൂപയ്ക്ക്‌ 3 സെന്റിൽ തീർത്ത 2 ബെഡ്‌റൂം, ഹാൾ, കിച്ചൺ വീട്‌, അകത്തളങ്ങൾ അതിമനോഹരം: കാണാം കാഴ്ചകൾ | Watch Video:

Avatar

Staff Reporter