മലയാളം ഇ മാഗസിൻ.കോം

വ്യാഴം രാശി മാറുന്നു, ഈ നാളുകാർക്ക്‌ ഗുണം, ദോഷഫലങ്ങൾ ആർക്കൊക്കെ എന്നും പരിഹാര മാർഗങ്ങൾ എന്തൊക്കെ എന്നും അറിയാം

6- 04 – 2021 രാവിലെ12-25. A.Mന്‌ വ്യാഴം മകര രാശിയിൽ നിന്ന് കുംഭരാശിയിലേക്ക് മാറിയിരിക്കുന്നു. ഈ മാറ്റം ഏതെല്ലാം രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞാൽ ചന്ദ്രാൽ 2, 5, 7, 9, 10, 11 എന്നീ രാശിക്കാരായ മകരം, മേടം, ഇടവം, മിഥുനം, ചിങ്ങം, തുലാം, രാശിക്കാർക്ക് പൊതുവെ ശുഭ ഫലങ്ങൾ പറഞ്ഞാലും ഇതിൽ തന്നെ ചില നക്ഷത്രക്കാർക്ക് ശോഭനമായിരിക്കില്ല എന്നത് വൈരുദ്ധ്യ നക്ഷത്ര വീക്ഷണം. ഇതുവരെയുള്ള ജ്യോതിഷ രീതികളെ മറികടന്നുകൊണ്ടുള്ള അതിവിശേഷമായ സൂക്ഷമ നിരീക്ഷണങ്ങളാണ് വൈരുദ്ധ്യനക്ഷത്രത്താൽ നമുക്ക്‌ ലഭിക്കുന്നത് എന്നു പറയുമ്പോൾ വിചിത്രകരമായി തോന്നാം.

ഇങ്ങനെ ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ലല്ലോ എന്നെല്ലാം വാദമുഖങ്ങൾ ഉയർത്താൻ ഒരു പാട് പണ്ഡിതന്മാരുണ്ടാകാം എങ്കിലും ജ്യോതിഷ രീതിയിൽ അനുഭവങ്ങളാണ് ഗുരു എന്നതിനാൽ തന്നെ ഈ നിഗമനങ്ങളാൽ തന്നെ ഈ വ്യാഴമാറ്റം ഏതെല്ലാം നക്ഷത്രക്കാരേ ദോഷമായി ബാധിക്കാം എന്നതുമാത്രം പറയുമ്പോൾ തന്നെ യോഗമുള്ള നക്ഷത്രങ്ങൾ ഊഹിക്കാവുന്നതല്ലേ എന്തു തന്നെയായാലും ചന്ദ്രാൽ 2, 5, 7, 9, 10, 11 രാശിക്കാർക്കുമാത്രമേ ഇതു ഗുണഫലങ്ങൾ നൽകൂ എന്നതിൽ തർക്കമില്ല. നോക്കാം.

“അതിചാരേതു വക്രേതു പൂർവ്വ രാശി ഗതം പ്രൊക്തം” എന്നാണല്ലോ പ്രമാണം ഇവിടെ വ്യാഴം അതിചാരത്തിലാണ് ഏകദേശം അഞ്ച് അര മാസമാണ് സഞ്ചരിക്കുന്നത്. അതിനാൽ പൂർവ്വരാശിയുടെഫലം അനുഭവിക്കണം എന്നു മുനികൾ പറയുബോൾ മനസിലാക്കേണ്ടത് നീച രാശിയായ മകര രാശിയുടെ ഫലം അനുഭവിക്കേണ്ടിവരും എന്നല്ലേ. യഥാർത്തത്തിൽ വ്യാഴനൊഴിച്ചുള്ള ഗ്രഹങ്ങൾക്കാണ്. ഇത് കൂടുതൽ ഫലസൂചകമായികണ്ടിട്ടുള്ളതിനാൽ ഈ പ്രമാണം വ്യാഴത്തിൻെറ കാര്യത്തിൽ നാം ഗൗരവമായി എടുക്കേണ്ടതില്ല.

ഇവിടെ വ്യാഴം അതിചാരത്തിൽ അവിട്ടം ചതയം എന്നീ രണ്ട് നക്ഷത്രങ്ങളിൽ അഞ്ച് അര മാസം സഞ്ചരിക്കുന്നതിനാൽ ഈ നക്ഷത്രങ്ങൾ ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഏതേത് നക്ഷത്രക്കാർക്ക് വൈരുദ്ധ്യനക്ഷത്രമായി വരുന്നുവോ അവർക്കല്ലാം ഈ വ്യാഴമാറ്റം ശുഭമായി വരാൻ വഴിയില്ല നേരെ മറിച്ച് ക്ലേശഫലങ്ങൾ അനുഭവിക്കേണ്ട സാഹചര്യൾ ഉണ്ടാകും.

അശ്വതി, തിരുവാതിര, പുണർതം,ഉത്രം, അത്തം, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം , തിരുവോണം, ചതയം, രേവതി എന്നീ നക്ഷത്രക്കാർ വിഷ്ണുവിന് നൈവിളക്ക്, പുഷ്പാഞ്ജലി, പാൽപായസം, വൈണ്ണ നിവേദ്യം, മുതലായ വഴിപാടുകൾ നടത്തി പ്രാർത്ഥിക്കേണ്ടതാണ്.

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക പാദം 1)
അഭിപ്രായ ഭിന്നതകൾ മൂലം അകന്നു കഴിഞ്ഞവർ വീണ്ടും ഒന്നുചേരും. ദീർഘകാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ ഫലപ്രാപ്തിയിലെത്തും. ബസുമിത്രാദികളിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കും. ഒരിക്കലും കിട്ടില്ലെന്ന് കരുതിയിരുന്ന ധനം തിരികെ കിട്ടും. ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കണം.

ഇടവക്കൂർ (കാർത്തിക 2, 3, 4, രോഹിണി, മകയിരം 1,2)
ഔദ്യോഗിക തലത്തിൽ മാറ്റങ്ങൾ ഉണ്ടാകും. അപ്രതീക്ഷിത നേട്ടങ്ങൾ വന്നു ചേരും. വിവാദങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. സാഹസികമായ പ്രവർത്തികളിൽ നിന്നും അകന്നു നിൽക്കുക. ബന്ധുമിത്രാദികളിൽ നിന്ന് ആരോപണങ്ങൾ കേൾക്കേണ്ടി വരും.

മിഥുനക്കൂർ (മകയിരം 3,4 തിരുവാതിര, പുണർതം 1,2,3)
പേരും പ്രശസ്തിയുമുണ്ടാകും. സന്താന സൗഭാഗ്യം ഉണ്ടാകും. കർമ്മമേഖലയിൽ നിലനിന്നു വന്നിരുന്ന പ്രശ്നങ്ങൾ മാറും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽ തേടുന്നവർക്കും അനുകൂല സമയമാണ്. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും.

കർക്കിടകക്കൂർ (പുണർതം 4, പൂയം, ആയില്യം )
കർമ്മമേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാദ്ധ്യത ഉള്ളത് കൊണ്ട് ശ്രദ്ധാപൂർവം മുന്നോട്ട് പോകുക. പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. വരുമാനം വർധിക്കും. ഉദ്യോഗസ്ഥർക്ക് പ്രെമോഷനുകൾ ലഭിക്കുവാൻ കാലതാമസം നേരിടും.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1)
വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സഹോദരങ്ങളിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ജോലി ലഭിക്കും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിപുലികരിക്കുവാൻ ആവശ്യമായ ബാങ്ക് വായ്പകൾ അനുവദിച്ച് കിട്ടും.

കന്നിക്കൂർ (ഉത്രം 2, 3, 4: അത്തം ,ചിത്തിര 1, 2)
ശാരീരികമായ പ്രശ്നങ്ങൾ അലട്ടികൊണ്ടിരിക്കും. സന്താനങ്ങളുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകും. മനസമാധാനം നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായികൊണ്ടിരിക്കും.

തുലാക്കൂർ (ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3. )
കർമ്മമേഖലയിൽ നേട്ടങ്ങൾ കൈവരിക്കും. തൊഴിൽ തേടുന്നവർക്ക് അനുകൂല സമയമാണ്. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുറെ കാലമായി അന്വേഷിച്ച് കൊണ്ടിരുന്നതും ആഗ്രഹിച്ചിരുന്നതും ചോദിച്ച് കൊണ്ടിരുന്നതും കരഗതമാകും.

വൃശ്ചികക്കൂർ (വിശാഖം 4,അനിഴം, തൃക്കേട്ട )
ബന്ധുമിത്രാദികളിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കില്ല. വീട്, ഉദ്യോഗം, വാഹനം എന്നിവ സംബന്ധമായി മാറ്റം അനിവാര്യമായി വരും. അന്യദേശത്ത് നിന്ന് സന്തോഷകരമായ വാർത്തകൾ വരും. ഏറ്റെടുക്കുന്ന പ്രവർത്തികൾ പൂർത്തികരിക്കുവാൻ കാലതാമസം നേരിടും.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം 1)
ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകൾ അകലും. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുമെങ്കിലും ആവശ്യത്തിനുള്ള വരുമാനം വന്നു ചേരും. പ്രതീക്ഷിക്കുന്ന പല കാര്യങ്ങളും നടത്താൻ കഴിയാതെ വിഷമിക്കും. മനസമാധാനം നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ വന്നു ചേരും.

മകരക്കൂർ (ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1,2)
വാഹന ലാഭം ഉണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. അവിവാഹിതർക്ക് വിവാഹം നടക്കും. സന്താന സൗഭാഗ്യം ഉണ്ടാകും. തൊഴിൽ തേടുന്നവർക്ക് അനുകൂല സമയമാണ്. ശാരീരികമായി നിലനിന്നിരുന്ന ക്ലേശങ്ങൾ മാറും. സാമ്പത്തിക ബുദ്ധിമുട്ടുകൾ അകലും.

കുംഭക്കൂർ (അവിട്ടം 3, 4: ചതയം, പൂരുരൂട്ടാതി 1,2,3)
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടും. സ്ഥാനഭ്രംശം ഉണ്ടാകും. സമൂഹത്തിന്റെ ശത്രുത്വം ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായ സഹകരണങ്ങൾ ലഭിക്കും. ദീർഘദൂര യാത്രകൾ വേണ്ടിവരും. പ്രതീക്ഷകൾ നിറവേറാൻ കാലതാമസം നേരിടും.

മീനക്കൂർ(പൂരുരുട്ടാതി 4, ഉത്രട്ടാതി, രേവതി)
നിരാശാജനകമായ അനുഭവങ്ങൾ ഉണ്ടാകും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവരും കരുതലോടു കൂടി മുന്നോട്ട് പോകുക. പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. യാത്രകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. വസ്തുക്കൾ വാങ്ങാനും വിൽക്കുവാനും ശ്രമിക്കുന്നവർക്ക് കാലതാമസം നേരിടും.

കടപ്പാട്‌
ആചാര്യ നന്ദകുമാർ: 9526983697
ശ്രീകുമാർ പെരിനാട്: 90375203 25

Avatar

Staff Reporter