ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും അവയുടെ സംയോജനത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. രണ്ട് ശുഭ ഗ്രഹങ്ങൽ ഒരുമിക്കുന്നതിനെ രാജയോഗം എന്ന് പറയുന്നു. തന്റെ ജാതകത്തിൽ എല്ലാ ഐശ്വര്യങ്ങളും ലഭിക്കാൻ രാജയോഗം ഉണ്ടായിരിക്കണമെന്ന് ഓരോ വ്യക്തിയും ആഗ്രഹിക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു രാജയോഗമാണ് ഗജകേസരി രാജയോഗം. ജാതകത്തിൽ ചന്ദ്രനും വ്യാഴവും ചേർന്നാണ് ഇത് രൂപപ്പെടുന്നത്.

ജാതകത്തിൽ ഗജകേസരി രാജയോഗമുള്ള വ്യക്തിക്ക് ആനയെപോലെ ശക്തിയും സമ്പത്തും ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. മെയ് 24 ന് ചന്ദ്രൻ കർക്കടകത്തിൽ സംക്രമിക്കും. വ്യാഴം ഇതിനകം തന്നെ ഇവിടെയുണ്ട്. ഇവ രണ്ടും ചേർന്ന് ഗജകേസരി രാജയോഗം രൂപപ്പെടുന്നു.
വ്യാഴം നിൽക്കുന്ന രാശിയുടെ പത്താം ഭാവത്തിലോ ഏഴിലോ, നാലിലോ ചന്ദ്രൻ നിൽക്കുമ്പോഴാണ് ഗജകേസരി രാജയോഗം ഉണ്ടാകുന്നത്. അല്ലെങ്കിൽ ചന്ദ്രൻ-വ്യാഴം ഏതെങ്കിലും രാശിയിൽ ഒരുമിച്ചു വരണം. ആരുടെ ജാതകത്തിൽ ഈ രാജയോഗം രൂപപ്പെട്ടിരിക്കുന്നുവോ അവർ മഹത്തായ ഗുണങ്ങളുള്ള അറിവുള്ള വ്യക്തിയായിരിക്കും. ചന്ദ്രന്റെയും വ്യാഴത്തിന്റെയും കൂടിച്ചേരൽ ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടം രാശിക്കാർക്ക് ഗജകേസരി രാജയോഗം വളരെ ഫലപ്രദമായിരിക്കും. വ്യാഴം മേട രാശിയിലായതിനാൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടത്തിന് നല്ല അവസരമുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും. ദീർഘകാലമായി എന്തെങ്കിലും പണി മുടങ്ങിക്കിടന്നാൽ അതും പൂർത്തിയാകും. ഇതുകൂടാതെ തൊഴിൽ ചെയ്യുന്നവരുടെ വരുമാനം വർദ്ധിക്കും.
YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പകരം വാഴയും ചേനയും ചേമ്പും ഫലവൃക്ഷങ്ങളും നട്ടു പിന്നെയൊരു മീൻ കുളവും: തേടിയെത്തിയത് സമ്മിശ്ര കർഷകനുള്ള പുരസ്കാരം. പുരയിടത്തിൽ വളരുന്ന 3.2 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 1000 നിലമ്പൂർ തേക്കുകളാണ് ഇവിടുത്തെ ഹൈലൈറ്റ്

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഗജകേസരിയോഗം മൂലം മിഥുന രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങളാണ് ലഭിക്കാൻ പോകുന്നത്. ചന്ദ്രൻ സമ്പത്തിന്റെ ഭവനത്തിലൂടെയാണ് സഞ്ചരിക്കുന്നത്. അതിനാൽ നിങ്ങൾക്ക് [പ്രതീക്ഷിക്കാത്ത ധന ആനുകൂല്യങ്ങൾ ലഭിക്കും. നിങ്ങളുടെ വാക്കുകളിലൂടെ നിങ്ങൾ ആളുകളുടെ ഹൃദയങ്ങളിൽ ഇടം നേടുകയും അതിലൂടെ സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങൾ നേടുകയും ചെയ്യും. പ്രത്യേകിച്ചും വിപണനവുമായോ വിൽപ്പനയുമായോ ബന്ധപ്പെട്ടിരിക്കുന്നവർക്ക് കൂടുതൽ പ്രയോജനം ലഭിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചന്ദ്ര തുലാം രാശിയുടെ പത്താം ഭാവത്തിലും വ്യാഴം ഏഴാം ഭാവത്തിലും സഞ്ചരിക്കും. ഇതിലൂടെ കുടുംബ ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. ബിസിനസ്സിലും പങ്കാളിത്തത്തിലും പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ നിങ്ങളുടെ ജീവിത പങ്കാളിക്കോ ഭാര്യക്കോ നല്ല വരുമാനമോ ജോലിയോ ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, ചരിത്രത്തിൽ നിന്ന് പോലും തുടച്ചു നീക്കിയ കേരളത്തിലെ ഏക പുലയ രാജവംശത്തിന്റെയും പുലയ രാജ്ഞിയുടെയും കഥ, പുലയനാർകോട്ടയുടെ ചരിത്രം