മലയാളം ഇ മാഗസിൻ.കോം

വാരഫലം: ജൂൺ 28 മുതൽ ജൂലൈ 4 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ദൃശ്യമാകും. അപ്രതീക്ഷിതമായ ധനാഗമം ഉണ്ടായെന്നും വരാം. ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പല കാര്യങ്ങളും ലക്ഷ്യത്തില്‍ എത്തിക്കുവാന്‍ കഴിയും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ മികവ് പുലര്‍ത്തുവാന്‍ കഴിയും. അധ്യാപന-സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കു ന്നവര്‍ക്ക് വാരം അനുകൂലം. സഹപ്രവര്‍ത്തകരുടെ സഹായം തൊഴില്‍ മേഖലയെ പുഷ്ടിപ്പെടുത്തും.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, ഗണപതിക്ക് കറുകമാല.

ഇടവക്കൂര്‍ (കാര്‍ത്തിക 3/4,രോഹിണി, മകയിരം1/2)
തൊഴില്‍ വ്യാപാര രംഗങ്ങളില്‍ നേട്ടങ്ങള്‍ക്ക് സാധ്യതയുള്ള വാരമാണ്. പുതിയ സംരംഭങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യും. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. സാമ്പത്തിക നില ഭദ്രമാകും. ആത്മ വിശ്വാസം വര്‍ധിക്കും. കലാ സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ പ്രതീക്ഷിക്കാം. മല്‍സര വിജയം ഉണ്ടാകും.
ദോഷ പരിഹാരം : ശാസ്താവിനു നീരാഞ്ജനം, ശനിയാഴ്ചവ്രതം .

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
പല കാര്യങ്ങളും പ്രതീക്ഷിച്ച രീതിയില്‍ മുന്നേറണം എന്നില്ല. ആഗ്രഹ സാധ്യത്തിനായി അശ്രാന്ത പരിശ്രമം വേണ്ടിവരും. അമിത അധ്വാനത്താല്‍ ശാരീരിക വൈഷമ്യത്തിനും സാധ്യത കാണുന്നു. വരവിനേക്കാള്‍ അധികം ചിലവ് വന്നുപെടാനുള്ള സാധ്യതയും ഉണ്ട്. സര്‍ക്കാര്‍ കോടതി കാര്യങ്ങളില്‍ തീരുമാനം പ്രതികൂലമാകാന്‍ സാധ്യത. അവിവാഹിതര്‍ക്ക് വിവാഹ നിശ്ചയമോ വിവാഹമോ നടക്കാന്‍ സാധ്യതയുള്ള വാരമാണ്.
ദോഷ പരിഹാരം: ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, പാല്‍പായസം.

കര്‍ക്കിടകക്കൂര്‍ പുണര്‍തം1/4, പൂയം, ആയില്യം)
തൊഴില്‍ ക്ലേശം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അനുകൂലമല്ലാത്ത മാറ്റങ്ങള്‍ ഉണ്ടായെന്നു വരാം. തൊഴില്‍ സംബന്ധമായി ധാരാളം യാത്രകള്‍ വേണ്ടിവന്നേക്കാം. ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട സമയമാണ്. ചിലവുകള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടും. കുടുംബാംഗങ്ങളുടെ സഹകരണം ലഭ്യമാകും. വാരാന്ത്യത്തില്‍ അല്പം ധനനേട്ടത്തിനും സാധ്യതയുണ്ട്.
ദോഷ പരിഹാരം: ശിവന് ക്ഷീരധാര, പുറകു വിളക്ക്.

Staff Reporter