മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 2020 ജൂൺ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അപ്രതീക്ഷിത ധനലബ്ധി. സഹോദരങ്ങളിൽ നിന്ന്‌ സഹായം ലഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്ടം. നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ്ബന്ധം സ്ഥാപിക്കാൻ കഴിയും. കടബാധ്യത കുറയും. വീടുപണി തടസ്സപ്പെടും. മനോദുഃഖം വർദ്ധിക്കും. ശ്രദ്ധേയമായ അംഗീകാരങ്ങൾ കിട്ടും. ഗൃഹനിർമ്മാണത്തിൽ തടസ്സം. ലോൺ, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. വിദേശയാത്രയിൽ തടസ്സം. പൂർവിക സ്വത്തിനായി ശക്തമായ കലഹം ഉണ്ടാകും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ദാമ്പത്യകലഹം പരിഹരിക്കപ്പെടും. ആത്മീയ മേഖലയിൽ കൂടുതൽ അംഗീകാരം. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ വിജയം. രോഗശല്യം കുറയും. ദാമ്പത്യജീവിതം ഭദ്രമാകും. പ്രേമബന്ധം ശിഥിലമാകും. പൂർവിക ഭൂമി ലഭിക്കാം. മാതാപിതാക്കളുമായി കലഹിക്കും. അധ്യാപകർക്ക്‌ പ്രൊമോഷൻ പ്രതീക്ഷിക്കാം. അനാവശ്യമായ ആരോപണങ്ങൾക്ക്‌ ഇടവരും. പണം സംബന്ധിച്ച്‌ പല പ്രയാസങ്ങളും ഉണ്ടാവും. കോടതി, പോലീസ്‌ തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നവർക്ക്‌ ഉന്നതരുമായി പ്രവർത്തിക്കാൻ ഇടവരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ധനം ലഭിക്കും. രാഷ്ട്രീയ രംഗത്ത്‌ കൂടുതൽ നേട്ടം. പ്രമുഖരുടെ അംഗീകാരം കിട്ടും. ഗൃഹനിർമ്മാണത്തിൽ പുരോഗതി. ലോൺ, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. വൈദ്യശാസ്ത്രരംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ അപമാനം. ആരോഗ്യ നില പൊതുവേ മെച്ചപ്പെടും. ഉന്നതരുമായുള്ള അടുപ്പം വഷളാവാതിരിക്കാൻ നോക്കുക. പൊതുവേ നല്ല സമയം. മാതൃസ്വത്ത്‌ അനുഭവത്തിൽ വരും. സ്വന്തമായി വാഹനം വാങ്ങാൻ യോഗം. വാഹനങ്ങളിലെ യാത്രകളിൽ ജാഗ്രത പാലിക്കുക. പ്രവർത്തന രംഗത്ത്‌ മെച്ചമുണ്ടാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ഉദ്യോഗ സംബന്ധമായി വിവാദം ഉണ്ടാകും. വിദ്യാസംബന്ധമായ തടസ്സം മാറും. ഗൃഹ നിർമ്മാണത്തിലെ തടസ്സംമാറും. ശ്രദ്ധേയമായ പുരസ്കാരം ലഭിക്കും. സന്താനങ്ങളാൽ സന്തോഷം കൈവരും. ആരോഗ്യ നില പൊതുവേ മെച്ചമായിരിക്കും. മുൻ കോപം, ഉറക്കമില്ലായ്മ എന്നിവ ഫലം. കഠിനമായ പ്രവർത്തികളിലൂടെ ജീവിത ലക്ഷ്യം തേടാനുള്ള ശ്രമം സഫലമാകും. കരാറുകളിൽ ഏർപ്പെടുന്നതിന്‌ മുൻപായി രണ്ടുവട്ടം ആലോചിക്കുന്നത്‌ നന്ന്‌. സാമ്പത്തികമായി പുരോഗമിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കടബാധ്യതകൾ ഒഴിവാകും. ഗൃഹനിർമ്മാണത്തിൽ തടസ്സം. പ്രേമബന്ധം ദൃഢമാകും. കാർഷികരംഗത്ത്‌ ധനാഭിവൃദ്ധിക്ക്‌ യോഗം. അനാവശ്യ വിവാദങ്ങൾ ഉണ്ടാകും. കലാരംഗത്ത്‌ കൂടുതൽ അംഗീകാരത്തിന്‌ യോഗം. മാതാപിതാക്കൾക്ക്‌ ദുഃഖത്തിന്‌ സാധ്യത. ചുറ്റുപാടുകൾ പൊതുവെ മെച്ചമായിരിക്കും. അയൽക്കാരുമായും ബന്ധുക്കളുമായും നല്ല ബന്ധം സ്ഥാപിക്കും. വാഹനം, സ്വത്തുക്കൾ എന്നിവ വാങ്ങാൻ സാധ്യത. വിവാഹം സംബന്ധമായ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനോദുഃഖം ശമിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കണം. ഉദ്യോഗരംഗത്തെ പ്രതിസന്ധികൾ ഒത്തുതീർപ്പിലാകും. കലാ രംഗത്ത്‌ വ്യക്തമായ അംഗീകാരം. മത്സരപരീക്ഷകളിൽ വിജയസാധ്യത. വാതരോഗികൾക്ക്‌ രോഗശാന്തി. വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. കലാ രംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ പൊതുവേ മെച്ചപ്പെട്ട സമയമാണിത്‌. സന്താനങ്ങളുടെ വിദ്യാഭ്യാസ പരമായ കാര്യങ്ങളിൽ കൂടുതൽ ശുഷ്കാന്തി കാട്ടുന്നതാണ്‌. ഗൃഹ നിർമ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഗൃഹനിർമ്മാണത്തിൽ തടസ്സത്തിനും ധനനഷ്ടത്തിനും യോഗം. വിവാഹതടസ്സം മാറും. മാതൃസ്വത്ത്‌ അനുഭവത്തിൽ വരും. ഭാരിച്ച ഉത്തരവാദിത്വം ഏൽക്കേണ്ടി വരും. കായികമത്സരത്തിൽ പരാജയത്തിന്‌ യോഗം. സാഹിത്യരംഗത്ത്‌ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനും പ്രമുഖരുടെ ആശിർവാദത്തിനും അവസരം. ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം ഉണ്ടാകുന്നതാണ്‌. വിദേശ യാത്രയ്ക്ക്‌ അനുമതി ലഭിച്ചേക്കും. ദമ്പതികൾ തമ്മിൽ ചില്ലറ രസക്കേടുണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആത്മവിശ്വാസം വർദ്ധിക്കും. ആരോഗ്യം ഉത്തമമായിരിക്കും. വിദ്യാരംഗത്തെ തടസ്സംമാറും. അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതൽ മാതൃകാപരമാകും. പ്രേമബന്ധത്തിൽ കലഹം. തൊഴിൽരംഗത്ത്‌ സ്ഥിരതയും ഉന്നതിയും ഉണ്ടാകും. താമസ സ്ഥലം മാറുന്നതിനെ കുറിച്ച്‌ ആലോചിക്കും. രാഷ്ട്രീയമേഖലയിൽ വിവാദങ്ങൾക്ക്‌ യോഗം സഹോദരങ്ങളുടെ സഹായം ലഭിക്കും. ദാമ്പത്യ ബന്ധത്തിൽ മെച്ചമുണ്ടാകും. ഗൃഹത്തിൽ അസാധാരണമായ വിധത്തിലുള്ള സന്തോഷം കളിയാടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കലാരംഗത്ത്‌ അംഗീകാരം. പ്രേമസാഫല്യം. വാഹനലാഭം. കേസുകൾ ഒത്തുതീർപ്പിലാകും. മത്സരരംഗത്ത്‌ വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരിൽനിന്ന്‌ അപമാനം. പ്രൊമോഷൻ, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവയ്ക്ക്‌ യോഗം. സ്നേഹത്തോടെയുള്ള പ്രവർത്തികളിലൂടെ എന്തും നേടാമെന്ന വിശ്വാസം യാഥാർത്ഥ്യമാകും. ആജ്ഞാ പൂർണ്ണമായ പ്രവർത്തനങ്ങളിലൂടെ ജീവിതത്തിൽ ഉന്നത വിജയം കൈവരിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കടബാധ്യത ഒഴിവാക്കുന്നതിനുള്ള മാർഗ്ഗം തുറന്നുകിട്ടും. വിനോദയാത്രയ്ക്ക്‌ യോഗം. രാഷ്ട്രീയരംഗത്ത്‌ ശത്രുക്കൾ വർദ്ധിക്കും. പത്രപ്രവർത്തകർക്ക്‌ പ്രശസ്തി. ദാമ്പത്യകലഹം മാറും. സന്താനങ്ങളിൽ നിന്ന്‌ ധനസഹായം. നല്ല സുഹൃത്തുക്കളെ കിട്ടും. ലോൺ, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. ഗൃഹനിർമ്മാണത്തിൽ പുരോഗതി. കുടുംബാംഗങ്ങൾ തമ്മിൽ കലഹസാധ്യത. നിയമപാലകർക്ക്‌ തൊഴിലിൽ പ്രശ്നങ്ങൾ. ശിക്ഷണ നടപടികൾക്കും മനോദുഃഖത്തിനും യോഗം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ടെൻഷൻ, അലച്ചിൽ എന്നിവ ഇല്ലാതാകും. പെൺകുട്ടികളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കും. അയൽക്കാരോടുള്ള സ്നേഹപൂർവമായ പെരുമാറ്റം തുടരുന്നതാണ്‌. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും. എന്തു ചെലവു ചെയ്തും സ്വത്തു തർക്കങ്ങളിൽ പരിഹാരമുണ്ടാക്കും. പഴയ സ്റ്റോക്കുകൾ വിറ്റഴിക്കും. വ്യാപാരത്തിൽ ലാഭം ഉണ്ടാകും. ജോലിസ്ഥലത്ത്‌ മേലധികാരികളെ അനുസരിച്ച്‌ പോകുന്നതാണ്‌. സഹപ്രവർത്തകരുടെ സഹായം ലഭിക്കും. ഉയർന്ന പദവികൾ തേടിവരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സന്താനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടും. ചില്ലറ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. സ്വന്തത്തിലും ബന്ധത്തിലുമുള്ളവരോട്‌ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യും. ഏർപ്പെടുന്ന ഏതുകാര്യങ്ങളിലും കൂടുതൽ ശ്രദ്ധ നൽകണം. അയൽക്കാരോടുള്ള ബന്ധം മെച്ചപ്പെടും. ചുറ്റുപാടുകൾ നന്നായിരിക്കും. പെൺകുട്ടികൾക്ക്‌ മാതാപിതാകളുടെ ആശീർവാദവും സഹായവും ഏതുകാര്യത്തിലും ലഭിക്കും. ജോലിസ്ഥലത്ത്‌ മേലധികാരികളോട്‌ വിട്ടുവീഴ്ച ചെയ്തുപോകുന്നത്‌ നല്ലത്‌.

Staff Reporter