മലയാളം ഇ മാഗസിൻ.കോം

വാരഫലം: ജൂൺ 7 മുതൽ ജൂൺ 13 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

കര്‍ക്കിടകക്കൂര്‍ പുണര്‍തം1/4, പൂയം, ആയില്യം)
പ്രതിസന്ധികളെ അത്ഭുതകരമായി അതിജീവിക്കും. ആത്മ വിശ്വാസവും ഭാഗ്യാനുഭവങ്ങളും വര്‍ധിക്കും. തൊഴിലില്‍ സ്ഥാന കയറ്റം, ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് സാധ്യത. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹ സാധ്യം ഉണ്ടാകും. നേതൃ പദവി ലഭ്യമാകും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായുള്ള തര്‍ക്കങ്ങള്‍ പരിഹൃതമാകും.
ദോഷ പരിഹാരം: ഗണപതിക്ക് മോദക നിവേദ്യം, ശിവന് കൂവളമാല.

READ ALSO: വിയർപ്പ്‌ ദുർഗ്ഗന്ധം ഇല്ലാതാക്കാം പ്രകൃതി ദത്തമായിത്തന്നെ, ഇതാ വഴികൾ!

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4)
സര്‍ക്കാര്‍ കോടതി കാര്യങ്ങള്‍ അനുകൂലമാകും. ഭൂമി ക്രയ വിക്രയങ്ങള്‍ വിജയകരമാകും. യാത്രാവസരങ്ങളില്‍ വീഴ്ചകള്‍ വരാതെ നോക്കണം. സുഹൃത്തുക്കളും ബന്ധുജനങ്ങളും ആയി ഉള്ള ബന്ധങ്ങളില്‍ അകല്‍ച്ച വരാന്‍ സാധ്യതയുണ്ട്. തൊഴിലില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ ഇടവരും. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.
ദോഷ പരിഹാരം: ശാസ്താവിനു നീരാന്ജനം, എള്ള് പായസം.

READ ALSO: തടി കുറയ്ക്കാൻ ചോറ് ഒഴിവാക്കണ്ട കാര്യമില്ല. ചോറ് കഴിച്ചുകൊണ്ട്‌ തന്നെ തടി കുറയ്ക്കാൻ ചെയ്യേണ്ടത്‌ ഇത്രമാത്രം!

കന്നിക്കൂര്‍ (ഉത്രം 3/4), അത്തം, ചിത്തിര 1/2)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പല കാര്യങ്ങളിലും വിചാരിക്കാത്ത ആനുകൂല്യങ്ങള്‍ ഉണ്ടാകും. ബന്ധു കലഹം വരാതെ നോക്കണം. അവിവാഹിതര്‍ക്ക് വിവാഹ പരമായി യോജിച്ച സമയമാണ്. വിദേശയാത്രയ്ക്ക് തടസ്സങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.വിദ്യര്ധികള്‍ക്ക് പഠനത്തില്‍ അലസത വരാതെ ശ്രദ്ധിക്കണം. മാത്രുബന്ധുക്കളുടെ വിയോഗം മനപ്രയാസം ഉണ്ടാക്കിയെന്നു വരാം. ആരോഗ്യ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും.
ദോഷപരിഹാരം : ശിവന് പുറകു വിളക്ക്, കൂവള മാല

READ ALSO: വാപ്പച്ചിയെ സാക്ഷി നിർത്തി ഉമ്മിച്ചിയുടെ കൈയ്യിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ദുൽഖർ

Avatar

Staff Reporter