മലയാളം ഇ മാഗസിൻ.കോം

വാരഫലം: ജൂൺ 7 മുതൽ ജൂൺ 13 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പലകാര്യങ്ങളും ഉദ്ദേശിച്ച രീതിയില്‍ മുന്നേറണം എന്നില്ല. തൊഴില്‍ സംബന്ധമായും ധനസംബന്ധമായും തടസ്സ അനുഭവങ്ങള്‍ക്ക് സാധ്യത യുള്ള വാരമാണ്. വിദ്യാര്‍ഥികള്‍ക്ക് നല്ല അനുഭവങ്ങള്‍ പ്രതീക്ഷി ക്കാം. സുപ്രധാന കാര്യങ്ങള്‍ മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കുന്നത് ഗുണം ചെയ്യും. കുടുംബ ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുണ്ട്. ജാമ്യം നില്‍ക്കുന്നത് ബാധ്യതയ്ക്ക് കാരണമാകും. ആരോഗ്യം തൃപ്തികരമാകും.
ദോഷ പരിഹാരം: ശാസ്താവിനു നെയ്‌വിളക്ക്, ഗണപതിക്ക് ഭാഗ്യസൂക്ത പുഷ്പാഞ്ജലി.

READ ALSO: നാം അറിയാതെ തന്നെ നമ്മുടെ മുഖ സൗന്ദര്യത്തിന്‌ മാരക കേടുപാടുകൾ ഉണ്ടാക്കുന്ന 7 സ്ഥിരം ശീലങ്ങൾ

ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
ആരോഗ്യ സംബന്ധമായി ചില ക്ലേശ അനുഭവങ്ങള്‍ക്ക് സാധ്യത യുള്ള വാരമാണ്. വൈദ്യോപദേശം കര്‍ശനമായി പാലിക്കണം. കുടുംബാന്തരീക്ഷം സഹായകരമാകും. തൊഴിലിലും അഭിവൃദ്ധി പ്രതീക്ഷിക്കാം. പണച്ചിലവ് അധികമായെന്നു വരാം. കാര്‍ഷിക മേഖലയില്‍ നിന്നും ആദായം വര്‍ധിക്കും. തൊഴില്‍ രഹിതര്‍ക്ക് പുതിയ ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ഥികള്‍ക്കും വാരം അനുകൂലമായിരിക്കും.
ദോഷ പരിഹാരം: ശാസ്താവിനു നീരാഞ്ജനം, ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല.

READ ALSO: അറിയാമോ എന്തുകൊണ്ടാണ് നമ്മുടെ നടിമാരുടെയെല്ലാം വിവാഹ ജീവിതം മോശമാകുന്നതെന്ന്! ചില ഞെട്ടിക്കുന്ന കാര്യങ്ങൾ!

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
ബന്ധു സഹായം ലഭ്യമാകും. അന്യ ധനം കൈകാര്യം ചെയ്യുമ്പോള്‍ നല്ല ജാഗ്രത പുലര്‍ത്തണം. ധന നഷ്ടത്തിന് സാധ്യതയുള്ള വാരമാണ്. അവിവാഹിതര്‍ക്ക് വിവാഹ നിശ്ചയത്തിനുള്ള സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം അനുകൂലമാകും. സന്താനങ്ങള്‍ മൂലം മനോവിഷമം വരാതെ ശ്രദ്ധിക്കണം. തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
ദോഷ പരിഹാരം: അവതാര വിഷ്ണുവിന് നെയ്‌വിളക്ക്, പാല്‍പായസം.

READ ALSO: നാരങ്ങാ വെള്ളം കുടിച്ചിട്ട്‌ പുറം തൊലി വലിച്ചെറിയരുതേ, അറിയണോ നാരങ്ങാതൊലിയുടെ ആരോഗ്യ ഗുണങ്ങൾ!

Staff Reporter