മലയാളം ഇ മാഗസിൻ.കോം

ജ്യോതിഷവശാൽ നിങ്ങളുടെ ഈ ആഴ്ച എങ്ങനെ എന്നറിയാം: നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

ഓഗസ്റ്റ്‌ 6 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും
അശ്വതി, ഭരണി, കാര്‍ത്തിക 1/4

സന്തോഷകരമായ പല അനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന വാരമാണ്. പുതിയ സുഹൃത്ത് ബന്ധങ്ങളില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും. പ്രതിസന്ധി ഘട്ടങ്ങളില്‍ ബന്ധങ്ങള്‍ തുണയാകും. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും ചികിത്സാമഹത്വത്താല്‍ വേഗത്തില്‍ രോഗശാന്തി ഉണ്ടാകും. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ആശയവിനിമയത്തില്‍ ജാഗ്രത പുലര്‍ത്തണം.
ദോഷപരിഹാരം: മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, ഗണപതിക്ക് കറുകമാല.

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2
തൊഴില്‍ രംഗത്ത് അധ്വാന ഭാരം വര്‍ധിക്കും. സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ വരാവുന്ന വാരമാണ്. ധാരാളം യാത്രകള്‍ ചെയ്യേണ്ടതായി വരും. മേലധികാരികള്‍ അനുകൂലമായി പെരുമാറും. പൊതു രംഗത്ത് അംഗീകാരം വര്‍ധിക്കും. കുടുംബപര മായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിദേശ ജോലിക്കാര്‍ക്ക് അല്പം വരുമാന വര്‍ധന പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ശിവന് കൂവളമാല.

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
അവിവാഹിതര്‍ക്ക് അനുകൂല വിവാഹാലോചനകള്‍ വിവാഹ നിശ്ചയം മുതലായവ വരുവാന്നുള്ള സാധ്യതയുണ്ട്. വിലപ്പെട്ട ഗൃഹോപകരണങ്ങളോ വാഹനമോ അധീനതയില്‍ വരും. പ്രതിസന്ധി ഘട്ടങ്ങളെ അനായാസം കൈകാര്യം ചെയ്യും. അമിത വ്യയം നിയന്ത്രിച്ചില്ലെങ്കില്‍ സാമ്പത്തിക നീക്കിബാക്കി കുറയും. സന്താനങ്ങള്‍ക്ക് പഠന കാര്യങ്ങളില്‍ മികച്ച വിജയം ലഭിക്കും.
ദോഷപരിഹാരം: ശിവന് ജലധാര, വിഷ്ണുവിന് തുളസിമാല , നെയ്യ് വിളക്ക്.

പുണര്‍തം 1/4, പൂയം, ആയില്യം
സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ തടസ അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. വാരാന്ത്യത്തില്‍ ധന ലാഭം പ്രതീക്ഷിക്കാം. മറ്റുള്ളവരുടെ ജോലിക്കൂടി ഏറ്റെടുക്കേണ്ടി വരും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സാഹചര്യങ്ങള്‍ ലഭ്യമാകും. ഗൃഹ നിര്‍മ്മാണ കാര്യങ്ങള്‍ അനുകൂലമാകും. പാര്‍ശ്വ വരുമാനം ലഭിക്കുന്ന സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും.
ദോഷപരിഹാരം: ഭഗവതിക്ക് വിളക്കും മാലയും, ഗണപതിക്ക് നാളികേരം.

മകം, പൂരം, ഉത്രം 1/4
ലഭ്യമായ സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും മുതലാക്കുവാന്‍ കഴിയും. കോപ സ്വഭാവം മൂലം വ്യക്തി ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ നോക്കണം. തൊഴില്‍ സ്തംഭനത്തിന് പരിഹാരം ഉണ്ടാകും. കുടുംബാന്തരീക്ഷം സന്തോഷകരമാകും. ധന സംബന്ധമായ വിഷയങ്ങളില്‍ തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. യാത്രകള്‍ക്ക് തടസ്സം വരാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: ശാസ്താവിന് എള്ള് പായസം, ഭഗവതിക്ക് കുങ്കുമാര്‍ച്ചന.

ഉത്രം 3/4, അത്തം, ചിത്തിര 1/2
നൂതനമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. കാര്‍ഷിക വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട അനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ അന്വേഷകര്‍ക്ക് താത്കാലികമായി ആഗ്രഹ സാഫല്യം ഉണ്ടാകും. മത്സരങ്ങളില്‍ വിജയിക്കും. പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കും. വാരാന്ത്യത്തില്‍ കുടുംബ സമേതം ഉല്ലാസ അനുഭവങ്ങള്‍ക്ക് സാധ്യത.
ദോഷപരിഹാരം: സുബ്രഹ്മണ്യന് പനിനീര്‍ അഭിഷേകം, ഭഗവതിക്ക് വിളക്കും മാലയും.

ചിത്തിര 1/2, ചോതി, വിശാഖം 3/4
വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളില്‍ പല വിധ ക്ലേശങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ബന്ധുക്കളുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ വിട്ടുവീഴ്ച ചെയ്യും. അമിതമായ ആത്മ വിശ്വാസം മൂലം പല അബദ്ധങ്ങളും പിണയാന്‍ സാധ്യതയുണ്ട്.
ദോഷപരിഹാരം: ഭദ്രകാളിക്ക് കഠിനപ്പായസം , ശിവന് ജലധാര.

വിശാഖം1/4 അനിഴം, തൃക്കേട്ട
വ്യാപാര വ്യവസായ രംഗത്ത് ലാഭം കുറയുവാന്‍ ഇടയുള്ളതിനാല്‍ ഇടപാടുകളില്‍ കരുതല്‍ പുലര്‍ത്തണം. മാതാവിനോ മാതൃബന്ധുക്കള്‍ക്കോ ആരോഗ്യ ക്ലേശങ്ങള്‍ ഉണ്ടായെന്ന് വരാം. മത്സരങ്ങളിലും പരീക്ഷകളിലും അനായാസ വിജയം പ്രതീക്ഷിക്കാം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുവാന്‍ അവസരം ലഭിക്കും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ഭഗവതിക്ക് ശ്രീ സൂക്ത പുഷ്പാഞ്ജലി.

മൂലം, പൂരാടം, ഉത്രാടം 1/4
വിവാദങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞ് നില്‍ക്കണം. ജന്മ നാട്ടിലേക്ക് യാത്ര പോകുവാന്‍ അവസരം ഉണ്ടാകും. സാമ്പത്തികമായി പ്രതീക്ഷിച്ച നേട്ടം ഉണ്ടാകണമെന്നില്ല. മാനസിക സംഘര്‍ഷത്തിന് ശമനം ലഭിക്കും. ജീവിത ചര്യകളില്‍ ആരോഗ്യകരമായ പരിവര്‍ത്തനങ്ങള്‍ വരുത്തുവാന്‍ തയാറാകും. പൊതു രംഗത്ത് അപ്രതീക്ഷിത അംഗീകാരങ്ങള്‍ക്ക് സാധ്യത.
ദോഷപരിഹാരം: മഹാവിഷ്ണുവിന് നെയ്‌ വിളക്ക്, പാല്‍പ്പായസം, ശിവന് കൂവള മാല.

ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2
സുഹൃത്തുക്കള്‍ സഹ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം ഉള്ളതിനാല്‍ പല പ്രശ്നങ്ങളും വിജയകരമായി പരിഹരിക്കുവാന്‍ കഴിയും. സന്താനങ്ങള്‍ക്ക് ആരോഗ്യ ക്ലേശങ്ങള്‍ വരാതെ നോക്കണം. കുടുംബാന്തരീക്ഷത്തില്‍ അസുഖകരമായ ചില സാഹചര്യങ്ങള്‍ ഉണ്ടായെന്നു വരാം. വാരാന്ത്യത്തില്‍ പല അനുകൂല അനുഭവ ങ്ങള്‍ക്കും സാധ്യത.
ദോഷപരിഹാരം: ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, നാഗ ദേവതകള്‍ക്ക് നൂറും പാലും.

അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4
സാമ്പത്തിക രംഗത്ത് അപ്രതീക്ഷിത നേട്ടങ്ങള്‍ക്ക് സാധ്യതയുള്ള വാരമാണ്. കര്‍മ്മ രംഗത്ത് ഉണ്ടാവുന്ന പ്രതിസന്ധികളെ യഥാസമയം പരിഹരിക്കുവാന്‍ സാധിക്കും. അവിവാഹിതര്‍ക്ക് വിവാഹ സംബന്ധമായ കാര്യങ്ങളില്‍ അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. നയന സംബന്ധമായോ ഉദര സംബന്ധമായോ ഉള്ള വ്യാധികളെ കരുതണം.
ദോഷപരിഹാരം: മഹാവിഷ്ണുവിന് ഭാഗ്യ സൂക്തം, തുളസിമാല, ശാസ്താവിന് നീരാഞ്ജനം.

പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
ഔദ്യോഗിക കാര്യങ്ങളില്‍ മേല്‍ അധികാരിയുടെ സഹായം ഗുണകരമായി ഭവിക്കും. കുടുംബത്തോടൊപ്പം ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും. ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. വിവിധ പ്രവര്‍ത്തന രംഗങ്ങളില്‍ ഒരുപോലെ ശോഭിക്കുവാന്‍ കഴിയും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകും.
ദോഷപരിഹാരം: ശിവന് ധാര, ഹനുമാന്‍ സ്വാമിക്ക് അവില്‍ നിവേദ്യം.

ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 9447929406

Staff Reporter