മലയാളം ഇ മാഗസിൻ.കോം

ഒരിക്കൽ തന്നെ വേണ്ടന്നു വച്ചവന്റെ വീട്ടിൽത്തന്നെ അവന്റെ ഏട്ടത്തിയമ്മയായി വന്നതിന്റെ അഹങ്കാരം

വൈകുന്നേരം നാട്ടിലോട്ടു വിളിച്ചപ്പോൾ അമ്മ പറഞ്ഞാണ്‌ അറിയുന്നത്‌ ഇന്ന്‌ അനിയന്റെ രജിസ്ട്രർ വിവാഹമായിരുന്നു. നീ ഇങ്ങനെ പുര നിറഞ്ഞു നിന്നോ എല്ലാവരും അവരരവരുടെ കാര്യം നോക്കി പോകും. എന്റെ കാലശേഷം നിനക്ക്‌ ഒരു ഗ്ലാസ്‌ വെള്ളം എടുത്ത്‌ തരാൻ ആരും ഉണ്ടാകില്ല. ചുമ്മാ ഗോപാലൻ ചേട്ടന്റെ ചായകടയിൽ പോയാൽ ചൂടുവെള്ളം കിട്ടും.

എന്ന്‌ ഞാൻ മറുപടി പറഞ്ഞു കാര്യം പറയുമ്പോൾ ഒരുമാതിരി വർത്തമാനം പറയരുത്‌ അപ്പു. ഞാൻ ചുമ്മാ പറഞ്ഞതാണ്‌ അമ്മേ. അമ്മേ ഉണ്ണിയുടെയും അവന്റെ പെണ്ണിന്റെയും ഫോട്ടോ ഒന്ന്‌ അയച്ചേഞ്ഞാൻ ഒന്ന്‌ കാണട്ടെ എന്റെ അനിയന്റെ ഭാര്യയെ കാണാൻ സുന്ദരി ആണോന്ന്‌ നോക്കട്ടെ?

അയക്കാം മോനെ. മോന്‌ സുഖമല്ലേ ഞാൻ ഇന്ന്‌ ഉണ്ണിയുമായി ഒത്തിരി വഴക്കിട്ടു. ഏട്ടൻ നിൽക്കുമ്പോൾ എങ്ങനെ നിനക്കു കെട്ടാൻ തോന്നിയെന്ന്‌ ഞാൻ ചോദിച്ചു. അവൻ ഒന്നും മിണ്ടുന്നില്ല. രണ്ടിനെയും വീട്ടിൽ കയറ്റണ്ടാന്ന്‌ ഓർത്തതാണ്‌. പക്ഷേ ആ പെൺക്കുട്ടിയെ കണ്ടപ്പോൾ കയറ്റാതിരിയ്ക്കാൻ മനസ്സു വന്നില്ല. എനിയ്ക്ക്‌ അറിയില്ലേ എന്റെ അമ്മേ. ദേഷ്യത്തിൽ എന്തെലും പറഞ്ഞാലും ആരുടെയുടെയും കണ്ണുനീര്‌ കാണാൻ കഴിയില്ലന്ന്‌.

എന്നീട്ട്‌ നീ എന്റെ കണ്ണുനീര്‌ കാണുന്നില്ലല്ലോ എത്രവട്ടം പറഞ്ഞു ഒരു വിവാഹത്തെപ്പറ്റി ചിന്തിക്കാൻ. ഇപ്പോൾ അനിയൻ കെട്ടിയത്‌ കണ്ടില്ലേ. അമ്മ ഉറപ്പായും ഈ പ്രവിശ്യം ഞാൻ നാട്ടിൽ വരുമ്പോൾ അമ്മയുടെ ആഗ്രഹം നടത്തും. ഉറപ്പല്ലേ അപ്പുക്കുട്ടാ ഉറപ്പാണ്‌. അപ്പോൾ അമ്മ അവരുടെ ഫോട്ടോ അയക്കു ഇനി നാളെ വിളിക്കാം.

എന്നാൽ ശരിമോനെ. അമ്മയുടെ കോൾ കട്ടാക്കി ഒരു നിമിഷം കണ്ണടച്ചു. ഞാൻ ഡിഗ്രിയ്ക്കു പഠിക്കുമ്പോഴാണ്‌ അച്ഛൻ മരിക്കുന്നത്‌. ഉണ്ണി അന്ന്‌ പത്താം ക്ലാസ്സിലാണ്‌. അച്ഛൻ തികഞ്ഞ പരോപകാരിയായിരുന്നു. അതുകൊണ്ട്‌ ഞാനും അനിയനും അമ്മയും അല്ലാതെ. വലിയ സമ്പത്തോന്നും അച്ഛന്‌ നേടാനായില്ല. അച്ഛന്റെ കാലശേഷം അച്ഛന്റെ കടങ്ങൾ വീടിന്റെ ഉത്തരവാദിത്വം ഉണ്ണിയുടെ പഠന ചിലവ്‌ എല്ലാം മൂത്ത മകൻ എന്ന നിലയിൽ എന്റെ തലയിലായി.

അമ്മയുടെ അമ്മാവൻ വഴി ദുബായിൽ എനയ്ക്കു ഒരു ജോലി കിട്ടി. ഡിഗ്രി പാതിവഴിയിൽ ഉപേക്ഷിച്ച്‌ ഞാൻ ദുബായിയ്ക്കു പോയി. പുതിയ വീട്‌ പണിതു, അമ്മയ്ക്കു സ്വർണ്ണത്തിന്റെ മാല വാങ്ങി, അനുജനെ നഴ്സിംങ്ങ്‌ പഠിപ്പിച്ചു. നാട്ടുകാർക്കു മുന്നിൽ പുത്തൻ പണക്കാരനും.അമ്മ പറഞ്ഞപ്പോലെ വിവാഹം കഴിക്കാൻ ഇഷ്ട്ടമില്ലാഞ്ഞിട്ടല്ല. വീടുപണിയുടെ സമയം നാട്ടിൽ മൂന്നു മാസത്തോളം ഞാൻ നിന്നു ആ സമയത്താണ്‌ അവളെ ഞാൻ കാണുന്നത്‌ പേര്‌ അശ്വതി.

എന്റെ വീടിന്റെ അടുത്തുള്ള കോളേജിൽ പഠിക്കുന്നു. ഈ മുന്നു മാസത്തിനിടയിൽ എനിക്കു അവളോട്‌ പറയാൻ കഴിയാത്ത ഇഷ്ട്ടം മനസ്സിൽ തോന്നി. ഒടുവിൽ നാട്ടിൽ നിന്ന്‌ പോരുന്നതിന്‌ മുമ്പ്‌. എന്റെ ഇഷ്ട്ടം പറയാൻ ചെന്ന എന്നോട്‌ അവൾ ചോദിച്ചു ഉണ്ണിയുടെ ചേട്ടനല്ലേ? ദുബായിൽ അല്ലേ വർക്ക്‌ ചെയ്യുന്നത്‌? ഉണ്ണിയേ അറിയുമോ? ഉണ്ണി എന്നെപറ്റി ചേട്ടായിയോട്‌ ഒന്നും പറഞ്ഞില്ലേ? ഇല്ലല്ലോ.

ഞാൻ മറുപടി പറഞ്ഞു ഞാനും ഉണ്ണിയും തമ്മിൽ ഇഷ്ട്ടത്തിലാണ്‌ അവനാണ്‌ ചേട്ടായിന്റെ ഫോട്ടോ കാണിച്ചതും, ദുബായിലാണ്‌ വർക്കു ചെയ്യുന്നതെന്ന്‌ പറഞ്ഞതും. അപ്പോൾ ശരിമോളെ. ഉണ്ണിയോട്‌ എന്നെ കണ്ടകാര്യം പറയണ്ട. അവൻ എന്നോട്‌ ഈ കാര്യം പറയാത്ത നിലയ്ക്കു.

ഇതറിയുമ്പോൾ അവന്‌ ചമ്മലായിരിക്കും. അവളോട്‌ യാത്ര പറഞ്ഞു പോന്നപ്പോൾ ശരിയ്ക്കും ചമ്മിയത്‌ ഞാനായിരുന്നു. അനിയന്റെ പെണ്ണിനെ പ്രണയ്ച്ച പൊട്ടൻ. നാട്ടിൽ നിന്ന്‌ തിരിച്ചുപോരുമ്പോൾ പ്രണയത്തോടും, വിവാഹത്തോടും വലിയ താൽപര്യം തോന്നിയിരുന്നില്ല. മെസേജിന്റെ ശബ്ദം കേട്ടാണ്‌ കണ്ണു തുറന്നത്‌ അമ്മയുടെ മെസേജാണ്‌ ഉണ്ണിയുടെയും അവന്റെ പെണ്ണിന്റെയും ഫോട്ടോയാണ്‌.

നല്ലക്കുട്ടി നല്ല ഐശ്വര്യമുണ്ട്‌ മുഖത്ത്‌. എന്നാലും എന്റെ അനിയൻ പഹയ നിനക്കു ഞാൻ എത്ര തിന്നാൻ തന്നു എന്നിട്ടു നിന്റെ വിവാഹ സദ്യയോ, വിവാഹമോ നീ എന്നോട്‌ പറഞ്ഞോ മനസ്സിൽ പറഞ്ഞു ഞാൻ. അമ്മയെ വിളിച്ചു പെൺക്കുട്ടി നല്ലതാണന്നും. അവന്റെ സെലക്ഷൻ തെറ്റിയില്ലന്നും പറഞ്ഞു.

അടുത്തമാസം ഞാൻ നാട്ടിൽ വരുമെന്നും പറഞ്ഞ്‌ ഫോൺ വച്ചു. അനിയൻ വിവാഹം പറഞ്ഞില്ലങ്കിലും അവന്‌ ഒരു കൈ ചെയിനും, അവന്റെ പെണ്ണിന്‌ ഒരു മാലയും വാങ്ങിയാണ്‌ ഞാൻ നാട്ടിലോട്ടു പോയത്‌. വിവാഹം പറഞ്ഞില്ലങ്കിലും രണ്ടാളും എന്റെ അനുഗ്രഹം വാങ്ങി. അമ്മയുടെ ആഗ്രഹം സാധിച്ചിട്ടേ ഈ തവണ ഞാൻ പോകു എന്ന്‌ ഒരിയ്ക്കൽ കൂടി അമ്മയ്ക്കു വാക്കു കൊടുത്തു.

വൈകുന്നേരം അനിയന്റെ ബൈക്കുമെടുത്ത്‌ അങ്ങാടിയിൽ ചെന്നപ്പോളാണ്‌ ചേട്ടായി എന്ന്‌ പുറകിൽ നിന്ന്‌ ഒരാൾ വിളിക്കുന്നത്‌. ഞാൻ തിരിഞ്ഞു നോക്കി. എന്തുണ്ട്‌ അശ്വതി. ചേട്ടായി ചേട്ടായിനെപ്പറ്റി ഞാൻ ഇങ്ങനെ അല്ല കരുതിയത്‌. അനിയനെ ഒത്തിരി പഠിപ്പിച്ചപ്പോൾ ഞാൻ അവന്‌ ചേരാത്തവളായി തോന്നിയല്ലേ?

ഞങ്ങളുടെ ബന്ധം ചേട്ടയിക്കു ഇഷ്ട്ടമാകില്ലന്ന്‌ അവൻ പറഞ്ഞു. കുടുംബത്തിന്‌ വേണ്ടി കഷ്ട്ടപ്പെട്ട ചേട്ടായിനെ സങ്കടപ്പെടുത്തി അവന്റെ ഭാര്യയായി സ്വീകരിക്കാൻ അവന്‌ കഴിയില്ലന്നു പറഞ്ഞപ്പോൾ ചങ്കുതകർന്ന്‌ പോയി. എന്തു കുറവാണ്‌ ചേട്ടായി എനിയ്ക്കു ഉള്ളത്‌? അവനോടും നിങ്ങളോടുമുള്ള എന്റെ വാശിയുടെ ഫലമാണ്‌ നിങ്ങളുടെ കൺമുന്നിലുള്ള സ്കൂളിൽ തന്നെ എനിയ്ക്കു ടീച്ചറാകാൻ ഭാഗ്യം കിട്ടിയത്‌.

അശ്വതി ഇതൊന്നും ഞാൻ അറിഞ്ഞിട്ടില്ല. പിന്നെ തന്നെ ഞാൻ ആദ്യം കാണാൻ വന്നത്‌ ഓർമ്മയുണ്ടോ? അന്ന്‌ ഉണ്ണിയുടെ ചേട്ടനായി പരിചയപ്പെടാൻ വന്നതല്ല. തന്നോട്‌ എനിയ്ക്കു തോന്നിയ ഇഷ്ട്ടം പറയാൻ വന്നതാണ്‌. അപ്പോൾ നീ പറഞ്ഞു നീ ഉണ്ണിയും തമ്മിൽ ഇഷ്ട്ടത്തിലാണന്നു. അമ്മയ്ക്കു ശേഷം മനസ്സിൽ ഇഷ്ട്ടം തോന്നിയ പെണ്ണ്‌ നീയായിരുന്നു.

വിവാഹത്തെപ്പറ്റി വീട്ടിൽ പറയുമ്പോൾ എനിയ്ക്കു തന്നെ ഓർമ്മ വരുവായിരുന്നു. സോറി എന്റെ അനുജൻ തന്നോട്‌ കാണിച്ച തെറ്റിന്‌. അശ്വതിയുടെ വിവാഹം കഴിഞ്ഞോ? ഇല്ല. എനിയ്ക്ക ജാതകത്തിൽ പ്രശ്നമുണ്ട്‌ ഒത്തിരി ആലോചന വരുന്നുണ്ട്‌ ജാതകത്തിൽ പ്രശ്നമുണ്ടന്ന്‌ പറയുമ്പോൾ അത്‌ മുടങ്ങും. ശരി ചേട്ടായി ബസ്സുവരാനായി എന്നാൽ ശരി അശ്വതി നാളെ കാണാം.

നാളെ ക്ലാസ്സില്ല അതുകൊണ്ട്‌ ഞാൻ നാളെ വരില്ല. എപ്പോളെങ്കിലും കാണാം ഞാൻ നാട്ടിൽ നിന്ന്‌ പോകുന്ന മുമ്പ്‌. സാധനങ്ങൾ വാങ്ങി വീട്ടിൽ വരുമ്പോൾ ഉണ്ണിയും ഭാര്യയും തമ്മിൽ എന്തോ പറഞ്ഞ്‌ ചിരിക്കുന്നതാണ്‌ കണ്ടത്‌. അവരുടെ ആ സന്തോഷത്തിന്‌ വില്ലനാവാതെ അശ്വതിയുടെ കാര്യം ഞാൻ എന്റെ മനസ്സിൽ ഒളിപ്പിച്ചു.

രാവിലെ അമ്മയേയും കൂട്ടി അമ്പലത്തിൽ പോയി ഒന്നു രണ്ട്‌ സ്ഥലങ്ങളിലും പോയി ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി. ഉറക്കമുണർന്നു വന്നപ്പോൾ എന്റെ വിവാഹം നിശ്ചയച്ച കാര്യം അവനോട്‌ അമ്മ പറയുന്നത്‌ കേട്ടു. അവരുടെ അടുത്തേയ്ക്കു ഞാൻ ചെന്നപ്പോൾ ചേട്ടൻ കാണിച്ചത്‌ മോശമായി പോയന്നു അവൻ പറഞ്ഞു.എന്തുമോശം നിന്റെ വിവാഹംപ്പോലും നീ എന്നെ അറിയിച്ചില്ല.

കുറച്ചു വാശി എനിയ്ക്കുമുണ്ട്‌. എന്റെ നിശ്ചയം നിന്നെയും അറിയ്ക്കരുതെന്ന്‌ ഞാനാണ്‌ അമ്മയോട്‌ പറഞ്ഞത്‌. പക്ഷേ വിവാഹം പറയും, ക്ഷണിയ്ക്കും. വിവാഹം അടുത്ത തിങ്കളാഴ്ച്ച ഭഗവതി ക്ഷേത്രത്തിൽ വച്ച്‌ രാവിലെ 11.30 ന്‌ തുടർന്ന്‌ സദ്യ നമുടെ വീട്ടിൽ. ചേട്ടാ ഫോട്ടോ കാണിയ്ക്കുമോ പെണ്ണിന്റെ അവന്റെ ഭാര്യ ചോദിച്ചപ്പേൾ മോളെ മാത്രം കാണിയ്ക്കാം എന്നു പറഞ്ഞു അവളെ മാത്രം ഫോട്ടോ കാണിച്ചു.

നിശ്ചയത്തിന്‌ വിളിച്ചില്ലങ്കിലും വാശിയൊന്നും കാണിക്കാതെ രണ്ടാളും എന്റെ വിവാഹം ഉഷാറാക്കാൻ ഓടിനടന്ന്‌ പണിയെടുത്തു. ഭഗവതി ക്ഷേത്രത്തിൽ നിന്ന്‌ എന്റെ വധുവാകണ്ടവളുടെ കഴുത്തിൽ ഞാൻ താലികെട്ടിയപ്പോൾ എല്ലാവരും പൂക്കൾ എറിഞ്ഞപ്പോൾ പൂക്കൾ എറിയാൻ കഴിയാതെ ഉണ്ണിയുടെ കൈകൾ തളർന്ന്‌ അവൻ ഞങ്ങളെ നോക്കി നിന്നു.

എന്റെ ഭാര്യയുടെ കൈയിൽ നിലവിളക്കു കൊടുത്ത്‌ അമ്മ സ്വീകരിക്കുമ്പോൾ വഴിയിൽ നിന്ന്‌ മാറിനിലക്ക്‌. ചേട്ടനും ഏടത്തിയമ്മയും കയറി പോകട്ടെയെന്ന്‌ അമ്മ പറഞ്ഞപ്പോൾ. ഒന്നും കേൾക്കാത്തവനെപ്പോലെ അവൻ ഞങ്ങളെ നോക്കി നിന്നു. വൈകുന്നേരം ഉണ്ണിയും ഭാര്യയും ഞങ്ങൾക്ക്‌ ഭക്ഷണം വിളമ്പി തരുമ്പോൾ. എനിയ്ക്കു മുമ്പ്‌ ഏടത്തിയമ്മയുടെ പാത്രത്തിൽ വിളമ്പാൻ പറഞ്ഞപ്പോൾ അവളുടെ മുഖത്ത്‌ നോക്കിയ അവന്റെ മുഖം ചമ്മിയവസ്ഥയിൽ കാണാൻ കഴിഞ്ഞു.

അനിയന്റെ ഭാര്യ ഏടത്തിയമ്മയുടെ കൈയിൽ പാലുമായി എന്റെ അരികിലെയ്ക്കു അവളെ പറഞ്ഞു വിടുമ്പോൾ. തന്നെ വേണ്ടന്നു വച്ചവന്റെ വീട്ടിൽ തന്നെ ഭാര്യയായി, അവന്റെ ഏട്ടത്തിയമ്മയായി വന്നതിന്റെ അഹങ്കാരം അവളുടെ മുഖത്തുണ്ടായിരുന്നു. പക്ഷേ എനിയ്ക്കു ആദ്യമായി ഇഷ്ട്ടം തോന്നിയ പെണ്ണിനെ സ്വന്തമാക്കിയ സന്തോഷവും.

രചന: ജോസ്ബിൻ

Avatar

Staff Reporter