മലയാളം ഇ മാഗസിൻ.കോം

അമ്മയുടെ മു ല കൾ തന്നെയാണ്‌ ഒരു കുട്ടിയുടെ ആദ്യകളിപ്പാട്ടമെന്ന ചിന്തപോലും ഇല്ലാതെ ആക്രോശിക്കുന്നവർ: തുറന്നടിച്ച്‌ വീണ്ടും ജോമോൾ ജോസഫ്‌

സോഷ്യൽ മീഡിയയിൽ എന്നും തുറന്നെഴുത്തിലൂടെ വിവാദത്തിൽ പെടുന്ന മോഡലും സോഷ്യൽ ആക്ടിവിസ്റ്റുമാണ്‌ ജോമോൾ ജോസഫ്‌. എന്നും സോഷ്യൽ മീഡിയയിലെ കപട സദാചാരത്തെയാണ്‌ ജോമോൾ എതിർക്കുന്നത്‌. ജോമോളുടെ പുതിയ ഫേസ്ബുക്ക്‌ പോസ്റ്റും ഇപ്പോൾ ചർച്ചയാവുകയാണ്‌. അമ്മയുടെ മു ലകൾ തന്നെയാണ് ഒരു കുട്ടിയുടെ ആദ്യകളിപ്പാട്ടമെന്ന ചിന്തപോലും ഇല്ലാതെ, സദാചാര തിട്ടൂരങ്ങളുമായി ആക്രോശിക്കുന്നവർ, മനുഷ്യരിലോ മൃഗങ്ങളിലോ പെട്ടവരാണ് എന്നതോന്നൽ എനിക്കില്ല എന്നാണ്‌ ജോമോളുടെ പുതിയ ഫേസ്ബുക്ക്‌ പോസ്റ്റിൽ പറയുന്നത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.

അമ്മയുടെ ന ഗ്നത മൂന്നുവയസ്സുള്ള മകൻ കണ്ടാൽ തകർന്നടിയുന്ന സദാചാരബോധം!!

\"\"

ഞാനും എന്റെ മൂന്നുവയസ്സുള്ള മോനും ഒരുമിച്ച് കുളിക്കുന്നു എന്നത് കേൾക്കുമ്പോൾ പോലും അത് ദഹിക്കാതിരിക്കുകയും, അമ്മയുടെ ന ഗ്നത മകന് കാണാൻ നിഷിധമാണ് എന്നുപോലും ചിന്തിക്കുന്ന നികൃഷ്ടമനസ്സുകളുള്ള മലയാളികൾ ധാരാളമുണ്ട് എന്ന അറിവ് എന്നിൽ ഞെട്ടലുളവാക്കുന്നു.

ഒൻപത് മാസം വളർച്ചയെത്തിയ കുട്ടിക്ക് ലൈം ഗീ ക വികാരചിന്തൾ വരുമെന്ന് ഫേക്ക് ഐഡിയിൽ വന്ന് രോദിച്ച് തെറിവിളിക്കുന്നു ഒരു മഹാൻ!! ഇവനൊക്കെയല്ലേ മാസങ്ങൾ വളർച്ചയുള്ള കുട്ടികളെ ലൈം ഗീക ഭ്രാന്ത് തീർക്കാനായി ഉപയോഗിക്കുന്നത്!! ഇത്രയും വികലമായ അറിവ് ഈ പടുജൻമങ്ങൾക്ക് പകർന്ന് നൽകിയത് ഏത് മതത്തിന്റെ മതപഠന ക്ലാസ്സിൽ നിന്നാണ്?

അമ്മയുടെ മു ല കൾ തന്നെയാണ് ഒരു കുട്ടിയുടെ ആദ്യകളിപ്പാട്ടമെന്ന ചിന്തപോലും ഇല്ലാതെ, സദാചാര തിട്ടൂരങ്ങളുമായി ആക്രോശിക്കുന്നവർ, മനുഷ്യരിലോ മൃഗങ്ങളിലോ പെട്ടവരാണ് എന്നതോന്നൽ എനിക്കില്ല. അമ്മയുടെ ശരീരത്തിൽ നിന്നുതന്നെയാണ് മനുഷ്യ ശരീരങ്ങളെകുറിച്ച് ഏതൊരു കുട്ടിയും അറിവ് നേടി തുടങ്ങേണ്ടത്.

ഇവിടെ കാര്യം കൃത്യമാണ്, സ്വന്തം അമ്മയുടെ ശരീരത്തെ കുറിച്ച് പോലും ബോധവും ബോധ്യവുമില്ലാത്ത പടുജൻമങ്ങൾ, എന്നും സ്ത്രീകളേയും സ്ത്രീശരീരങ്ങളേയും വേട്ടയാടിക്കൊണ്ടേയിരിക്കും.

\"\"

ഇത്തരം നികൃഷ്ട ജൻമങ്ങളെ ഇനി തിരുത്തുക സാധ്യമല്ല, എന്നാൽ വളർന്നു വരുന്ന തലമുറക്കെങ്കിലും ലൈം ഗീക വിദ്യാഭ്യാസം നൽകാനായാൽ, അടുത്ത തലമുറയെങ്കിലും ലൈം ഗീക ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കിടന്ന് കൈകാലുകൾ ഇട്ടടിച്ച് നരകിക്കേണ്ടി വരില്ല.. സ്ത്രീയുടെ ശരീരങ്ങൾ മൂടിപ്പൊതിഞ്ഞ് വെപ്പിക്കാനായി നോക്കുന്നവൻ, മുണ്ടും മടക്കികുത്തി ഷർട്ടുമിടാതെ നെഞ്ചും വിരിച്ച് നടക്കാൻ, യാതൊരു മടിയും നാണക്കേടും വിചാരിക്കാറില്ല എന്നതാണ് വലിയ തമാശ..

If you see somebody running down the street nk ed every single day, you stop looking up. But.. Beware of the n k ed man who offers you his shirt !! നബി – നട്ടെല്ലിനു ബലമില്ലാത്തതുകൊണ്ട്, ഫേക്ക് ഐഡിയിൽ വന്ന് തെറിവിളിക്കുന്ന തള്ളക്ക് പിറക്കാത്ത മലരുകളെ മുഴുവനും ബ്ലോക്ക് ചെയ്ത് വിടുന്നതാണ്.

Staff Reporter