സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ അഭിമേത്രി ജോളി ചിറയത്ത് ശക്തമായ വിമർശനവുമായി രംഗത്തു വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ജോളി ചിറയത്ത് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ.
എന്റെ പെണ്ണുങ്ങളെ. (കുലയും / തുലയും) കുലപെണ്ണും തുലഞ്ഞ പെണ്ണും ആയവരെ. നമുക്ക് പോകാനുള്ളതും കിട്ടാനുള്ളതും ജെട്ടികൾ മാത്രം! ‘ര-തി സുഖസാര മായ് നിൻ മേനിയൊന്നു വാർത്തൊരാ ദൈവം കലാകാരൻ’

ഈ ദൈവത്തിന്റെ ദാസർ സൃഷ്ടിച്ച ‘ജെട്ടി’ ഊരലും ഇടീക്കലുമാണ് സിവിലൈസേഷനിലൂടെ അവർ നമ്മളോട് ചെയ്തു കൊണ്ടിരിക്കുന്നത്. റേപ്പ് കഴിഞ്ഞാൽ, യോ-നിക്കകത്ത് ഈ അണ്ഡകടാഹം മുഴുവൻ കയറ്റി കൊല്ലപ്പെടുമ്പോൾ മാത്രം ഞെട്ടുന്ന അത്രക്ക് സിവിലൈസേഷനിലെ ഈ പാവങ്ങൾ എത്തിയിട്ടുള്ളു. ബാക്കിയെല്ലാ റേ-പ്പും സ്വാഭാവികമാണ്. അപ്പോൾ പിന്നെ slut shaming, ra-pe jokes ഒക്കെ അവരുടെ ഇടയിലെ സ്വാഭാവിക ചർച്ചയും തമാശയുമായിരിക്കും. ഇതിനെ സ്വാഭാവികം എന്ന മട്ടിൽ കാണാൻ പഠിക്കണമെന്നാണ് ഈ സിസ്റ്റം നമ്മളോട് പറയുന്നത്. Ra-pe culture -ൽ വേരോടി നിൽക്കുന്ന ആൺ അധികാര, സാംസ്ക്കാരിക മൂല്യ ഭരണ സംവിധാനത്തിൽ ആണ് നാം ഇനിയും നീതി തേടുന്നത്?!
ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഈ പറഞ്ഞ മൂല്യവ്യവസ്ഥയെ ഒരിക്കലെങ്കിലും വെല്ലുവിളിക്കാതെ പ്രതിരോധിക്കാതെ ഇന്ന് ഒരു കുലസ്ത്രീ പോലും ജീവിക്കുന്നുണ്ടാവില്ല. പിറക്കുമ്പോഴെ ഞെരിക്കാനും ഒടിക്കാനും തുടങ്ങിയ കാലിൽ നിവർന്നു നിൽക്കുന്നവരാണ് ഓരോ പെണ്ണും. അത് വെച്ച് ഞങ്ങൾ തൊഴിക്കാൻ തുടങ്ങിയാൽ. ആധുനിക സാങ്കേതിക വിദ്യകൾക്ക് പരിഹരിക്കാൻ കഴിയാത്ത പരി ക്കായിരിക്കും പുരുഷുക്കളെ നിങ്ങൾക്ക് !

സാമൂഹ്യനിർമ്മിതിയാണെങ്കിലും ജൈവ പ്രകൃതത്തിന്റെ ഭാഗമാണെങ്കിലും ഞങ്ങൾ പെണ്ണുങ്ങൾ സ്വയം പര്യാപ്തരാണ്. സാഹിത്യം, സിനിമ കല രാഷ്ട്രീയം ചരിത്രം ഗവേഷണം മുതലായവ നടത്താൻ അതിൻമേൽ ടൈറ്റിലുകൾ വാങ്ങിക്കൂട്ടാൻ മാത്രം പര്യാപ്തത നിങ്ങടെ സ്വ ആർജ്ജിത ശേഷിയല്ല. ആ ലോകങ്ങളും സാധ്യതകളും ഞങ്ങൾ നിങ്ങൾക്ക് വിട്ട് തന്ന ഔദാര്യങ്ങളായിരുന്നു.
ഇന്നത് ഞങ്ങൾ തിരിച്ച് ചോദിക്കുമ്പോൾ കാലിനടിയിൽ നിന്നും മൊത്തം മണ്ണ് ഒലിച്ച് പോകുന്നുവെന്ന തോന്നലുണ്ടെങ്കിൽ സ്വയം പര്യാപ്തതയുടേയും അദ്ധ്വാനത്തിന്റെ സഹവർത്തിത്വത്തിന്റേയും പുതിയ രാഷ്ട്രീയം പഠിക്കൂ. നിങ്ങളുടെ രാഷ്ട്രീയാവബോധങ്ങൾക്കും അപ്പുറം നിങ്ങളുടെ നിയന്ത്രണത്തിൽ നിൽക്കാത്ത തൂങ്ങി കിടക്കുന്ന ഒരു കഷ്ണം മാംസത്തിന്റെ സകലമാന അരക്ഷിതാവസ്ഥയിൽ നിന്നും പുറത്ത് വന്ന് രണ്ടു കൂട്ടർക്കും ജീവിതം ആസ്വദിക്കത്തക്കതല്ലെങ്കിലും കുറച്ചൂടെ സഹിക്കത്തക്കതാക്കൂ!
നിങ്ങളുടെ ആണത്ത അഹങ്കാരത്തിനേറ്റ ആ അടിയെ ആത്മവിമർശനത്തോടെ കാണൂ. ചെകിടത്ത് രണ്ടു പൊട്ടിച്ച് നിങ്ങളുടെ തലക്കകത്തെ അന്ധകാരം മാറ്റി വെട്ടവും തിട്ടവും കൊണ്ടുവരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, മലയാള സിനിമയിലെ നായകരാകാൻ നിങ്ങൾ ഞങ്ങളെ നിർബന്ധിക്കരുത്, പ്ലീസ്…