16
January, 2019
Wednesday
01:38 PM
banner
banner
banner

ബിജു മേനോന്റെ ശബ്ദം ഉപയോഗിച്ച്‌ കാര്യം സാധിച്ച ജോജുവിനോട്‌ ബിജു മേനോൻ ചെയ്തത്‌!

മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനാണ് ജോജു ജോർജ്. 27 വര്ഷമായി സിനിമയിൽ സജീവമാണ് ജോജു. ആദ്യം സംവിധാന സഹായി ആയിരുന്നു തുടക്കം. പിന്നീട് ജൂനിയർ ആര്ടിസ്റ് ആയി ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.

ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളം ആണ് ആദ്യ ചിത്രം. ഹോട്ടൽ കാലിഫോർണിയ, 1983, പുള്ളിപ്പുലിയും ആട്ടിൻ കുട്ടിയും, രാമന്റെ ഏദൻ തോട്ടം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഇന്ന് തിരക്കുള്ള നടനും നിർമ്മാതാവുമാണ് ജോജു. ജോജു ജോർജിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജോസഫ്.

ആദ്യമായി നായകൻ ആയി എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജോസഫ് എന്ന ഒറ്റ ചിത്രം കൊണ്ട് തന്റെ ജാതകം തിരുത്തിക്കുറിച്ച നടൻ ആണ് ജോജു ജോർജ്. കഴിഞ്ഞ ദിവസം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തിൽ മമ്മൂക്ക നൽകിയ ഉപദേശത്തെ പറ്റിയും, ബിജു മേനോനുമായിട്ടുള്ള ആത്മബന്ധത്തെ പറ്റിയും വാചാലനായി.

‘മമ്മൂക്ക എനിക്ക് സിനിമയിൽ ഒരു മൂന്നുകൊല്ലമെങ്കിലും പിടിച്ചുനിൽക്കാൻ പറ്റുമോ?’ രാജാധിരാജ എന്ന സിനിമയുടെ ഷൂട്ടിങിനിടയിലാണ് ഇൗ ചോദ്യം ‍ഞാൻ അദ്ദേഹത്തോട് ചോദിക്കുന്നത്. അന്ന് മമ്മൂക്ക പറഞ്ഞ ഉത്തരമാണ് എനിക്ക് ഇന്നും പ്രചോദനം നൽകുന്നത്. ‘എടാ ഞാൻ ഒരു വർഷമെങ്കിലും സിനിമയിൽ നിൽക്കണം എന്നാഗ്രഹിച്ച് വന്നതാണ്. വിജയം നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവോ അതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള പോക്ക്. ആ വാക്കുകളിൽ നിന്നും ഞാൻ മനസിലാക്കിയത് മറ്റൊന്നാണ്. ഞാൻ വിജയച്ചിതായി കാണുന്നില്ല. അങ്ങനെ വിജയം എന്ന ധാരണ മനസിൽ ഉണ്ടെങ്കിലല്ലേ കൈകാര്യം ചെയ്യണ്ടേ ആവശ്യമുള്ളൂ’ ജോജു പറഞ്ഞു.

നടൻ ബിജു മോനോന്റെ ശബ്ദസാമ്യത്തെ പറ്റി ചോദിച്ചപ്പോൾ സാമ്യം മാത്രമല്ല അദ്ദേഹവുമായുള്ള വർഷങ്ങൾ നീണ്ട ആത്മബന്ധത്തെ പറ്റിയും ധാരാളം പറയാനുണ്ടായിരുന്നു. പത്മ തീയറ്റിൽ സിനിമയ്ക്ക് ടിക്കറ്റ് കിട്ടാതെ പണ്ട് വലഞ്ഞ് നിൽക്കുമ്പോൾ ഒാഫിസിലേക്ക് വിളിച്ച് ബിജു മേനോന്റെ ശബ്ദത്തിൽ സംസാരിച്ച് ടിക്കറ്റ് ഒപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ഇൗ ശബ്ദസാമ്യം ഞാൻ ആർക്കും ഉപദ്രവമില്ലാതെ ഉപയോഗിച്ചിട്ടുണ്ട്. ഇതൊക്കെ പറഞ്ഞപ്പോൾ സ്നേഹത്തോടെ വഴക്കും പറഞ്ഞിട്ടുണ്ട് ബിജു മോനോൻ.

അദ്ദേഹം ജീവിതത്തിലെ മംഗലശേരി നീലകണ്ഠനാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരാളെ പോലും വേദനിപ്പിക്കാതെ സംസാരിക്കാനും പെരുമാറാനും നന്നായി അറിയുന്ന മനുഷ്യൻ. കഷ്ടപാടിന്റെ കാലത്ത് എന്റെ സഹോദരിയുടെ കല്ല്യാണത്തിന് അദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്. അന്ന് ഏറെ ആഘോഷമായിട്ടാണ് ആ കല്ല്യാണം നടന്നത്. കാരണം, ബിജു മേനോൻ ഒക്കെ വരുന്ന കല്ല്യാണമല്ലേ. പഴയ ഒാർമകളിൽ നിറഞ്ഞ കണ്ണുകളോടെ ജോജു പറഞ്ഞു നിർത്തി.

RELATED ARTICLES  മഞ്ജുവിനെ പരിഹസിച്ച ശ്രീകുമാർ മേനോന്‌ കിട്ടിയത്‌ മുട്ടൻ പണി, ഒടുവിൽ നിലപാട്‌ മാറ്റം
· ·
[yuzo_related]

Comments


Related Articles & Comments