23
March, 2019
Saturday
04:41 AM
banner
banner
banner

തന്റെ നായികയായി അഭിനയിക്കാൻ വിസമ്മതിച്ച നടിമാരെക്കുറിച്ച്‌ ജോജുവിന്റെ വെളിപ്പെടുത്തൽ, അതുകൊണ്ടൊരു കാര്യമുണ്ടായെന്നും ജോജു!

മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനാണ് ജോജു ജോർജ്. 27 വര്ഷമായി സിനിമയിൽ സജീവമാണ് ജോജു.

ആദ്യം സംവിധാന സഹായി ആയിട്ടാണ് തുടക്കം. പിന്നീട് ജൂനിയർ ആര്ടിസ്റ് ആയി ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളം ആണ് ആദ്യ ചിത്രം.

ഹോട്ടൽ കാലിഫോർണിയ, 1983, പുള്ളിപ്പുലിയും ആട്ടിൻ കുട്ടിയും, രാമന്റെ ഏദൻ തോട്ടം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഇന്ന് തിരക്കുള്ള നടനും നിർമ്മാതാവുമാണ് ജോജു. ജോജു ജോർജിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജോസഫ്. ജോജു നായകൻ ആയി അഭിനയിക്കുന്ന ചിത്രമാണ് ഇത്.

ഉടൻ തീയേറ്ററിൽ എത്തുന്ന ഈ ചിത്രത്തിൽ പുതുമുഖനടി ആണ് ജോജുവിന്റെ നായികയായി വേഷമിടുന്നത്. ഇതിൽ ജോജുവിന്റെ നായികയായി പുതുമുഖ താരം എത്തിയതിനെ പറ്റി ജോജു തന്നെ വെളിപ്പെടുത്തുമായി എത്തിയിരിക്കുകയാണ്.

ജോജുവിന്റെ നായിക ആയി അഭിനയിക്കാൻ പല മുൻനിര നായികമാരും വിസമ്മതിച്ചു. അവർ ജോജുവിന്റെ നായികയാകാൻ തയ്യാറായിരുന്നില്ല. പല നടിമാരും നോ പറഞ്ഞു എന്നാണ് ജോജു പറയുന്നത്. അവർ നോ പറഞ്ഞത് കൊണ്ട് രണ്ടു പുതുമുഖ നടിമാർക്ക് അവസരം ലഭിച്ചു എന്ന് ജോജു പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ജോജുവിന്റെ വെളിപ്പെടുത്തൽ.

___________

ഒരിക്കലെങ്കിലും പൊതു ഇടത്തിൽ വച്ച്‌ അപമാനിതയാകേണ്ടി വന്നിട്ടുള്ള സ്ത്രീകൾക്കറിയാം അവർ അനുഭവിച്ച അഗ്നിയുടെ ചൂട്‌. #MeToo നമുക്കിടയിലുള്ള പെണ്ണനുഭവങ്ങളുടെ പൊള്ളുന്ന നേർക്കാഴ്ചയാണ്. ഇത്‌ ഓരോ ആണും പെണ്ണും കണ്ടിരിക്കേണ്ടത്‌. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്‌ എന്ന ഓർമ്മപ്പെടുത്തൽ!

·
[yuzo_related]

Comments


Related Articles & Comments