മലയാളം ഇ മാഗസിൻ.കോം

2020 ഏപ്രിൽ മുതൽ വർഷാവസാനം വരെയുള്ള നിങ്ങളുടെ സമ്പൂർണ്ണ തൊഴിൽ ഫലം അറിയാം: ഭാഗം 2

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
തൊഴിൽരംഗത്ത്‌ ഒരു മാറ്റം ഉണ്ടായേക്കാം. കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയം കുറച്ചു ഭേദം ആയിരിക്കും. സഹപ്രവർത്തകരുടെ നിസ്സഹകരണം മനസ്സിനെ വിഷമിപ്പിച്ചേക്കാം. വളരെ ശ്രദ്ധയോടെ മുന്നേറേണ്ട സമയമാണിത്‌. ജൂലൈ മുതൽ നവംബർ വരെ കർമ്മരംഗത്ത്‌ ചിട്ടയായ പ്രവർത്തനങ്ങൾ നടത്തി മുന്നോട്ടു പോകേണ്ടതാണ്‌. എല്ലാ മേഖലയിലും അച്ചടക്കം പുലർത്തേണ്ടത്‌ അനിവാര്യമാണ്‌.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കർമ്മരംഗത്തുണ്ടായിരുന്ന എതിരാളികൾ നിഷ്പ്രഭമായി പോകും. മത്സരങ്ങളിൽ വിജയം വരിക്കാനാവും. പ്രമോഷനോ ശബള വർദ്ധനയോ പ്രതീക്ഷിക്കാവുന്നതാണ്‌. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയം അത്ര അനുകൂലമല്ല. ജോലിയിൽ കഠിനാദ്ധ്വാനം വേണ്ടി വന്നേക്കാം. ജൂലൈ മുതൽ നവംബർ വരെ നല്ല സമയം ആയതുകൊണ്ട്‌ തൊഴിൽ മാറ്റത്തിനോ പുതിയ സംരംഭങ്ങൾക്കോ ശ്രമിക്കാവുന്നതാണ്‌.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിൽ മാറ്റത്തിന്‌ അനുകൂലമല്ലാത്ത സമയമാണിത്‌. താൽപര്യമില്ലാത്ത ഭാഗങ്ങളിലേക്ക്‌ ജോലിമാറ്റമുണ്ടായാൽ അത്ഭുതപ്പെടാനില്ല. അലസത, ശ്രദ്ധക്കുറവ്‌ മുതലായവ സംഭവിക്കാതെ സൂക്ഷിക്കേണ്ടതാണ്‌. ഏപ്രിൽ മുതൽ ജൂലൈ വരെ കർമ്മരംഗത്ത്‌ പുരോഗതി ഉണ്ടാകും. എന്നിരുന്നാലും ശ്രദ്ധ വേണ്ട സമയം തന്നെയാണിത്‌. ജൂലൈ മുതൽ നവംബർ വരെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടമായിരിക്കും. ശ്രദ്ധയോടെ മുന്നേറുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജോലി മാറ്റത്തിന്‌ ശ്രമിക്കാതിരിക്കുകയാണ്‌ നല്ലത്‌. ദൂരത്തേക്കു തൊഴിൽ മാറ്റം കിട്ടുവാൻ സാധ്യത കാണുന്നു. ഏപ്രിൽ മുതൽ ജൂലൈ വരെ പദ്ധതികളിൽ നിയന്ത്രണം വരുത്തുവാൻ സാധിക്കുമെങ്കിലും സഹപ്രവർത്തകരുടെ സഹകരണം ഇല്ലായ്മ വിഷമിപ്പിച്ചേക്കാം. മേലുദ്യോഗസ്ഥരോടുള്ള ആശയവിനിമയത്തിൽ ശ്രദ്ധ ആവശ്യമാണ്‌. ജൂലൈ മുതൽ നവംബർ വരെ കുറച്ച്‌ ശ്രദ്ധ വേണ്ട സമയമാണ്‌. സഹപ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്തുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കർമ്മരംഗത്ത്‌ പുരോഗതി ദൃശ്യമാകും. ഉദ്യോഗ കയറ്റത്തിനോ ശമ്പള വർദ്ധനവിനോ സാധ്യതകാണുന്നു. ഏപ്രിൽ മുതൽ ജൂലൈ വരെ കർമ്മപരമായി അത്ര അനുകൂലമല്ല. ഈ കാലയളവിൽ ജോലി മാറ്റത്തിന്‌ ശ്രമിക്കാതിരിക്കുകയാണ്‌ ഉത്തമം. കർമ്മസംബന്ധമായി ദൂരയാത്ര വേണ്ടിവന്നേക്കാം. ജൂലൈ മുതൽ നവംബർ വരെ സമയം അനുകൂലമായതു കൊണ്ട്‌ ജോലി മാറ്റത്തിന്‌ ശ്രമിക്കാവുന്നതാണ്‌.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കർമ്മപരമായി കുറച്ച്‌ കഷ്ടപ്പാടുകൾ നേരിടേണ്ടിവരുന്ന വർഷമാണിത്‌. ജോലിയിൽ അധികാരസ്ഥാനത്ത്‌ എത്തുമെങ്കിലും അതിന്‌ കഠിനാധ്വാനം വേണ്ടിവന്നേക്കും. യഥാസമയം പദ്ധതികൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധ പുലർത്തേണ്ടതാണ്‌. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള നല്ല സമയമാണ്‌. അംഗീകാരങ്ങളും പ്രശംസയും ലഭിക്കും. ജൂലൈ മുതൽ നവംബർ വരെ കർമ്മരംഗത്ത്‌ ശ്രദ്ധ വേണ്ട സമയമാണ്‌. സമയബന്ധിതമായി പദ്ധതികൾ തീർക്കാൻ കഠിനാധ്വാനം വേണ്ടിവന്നേക്കും.

Avatar

Staff Reporter