മലയാളം ഇ മാഗസിൻ.കോം

2020 ഏപ്രിൽ മുതൽ വർഷാവസാനം വരെയുള്ള നിങ്ങളുടെ സമ്പൂർണ്ണ തൊഴിൽ ഫലം അറിയാം: ഭാഗം 1

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ഏപ്രിൽ മുതൽ ജൂലൈ മാസം വരെ തൊഴിൽരംഗത്ത്‌ ശ്രദ്ധ വേണ്ട സമയമാണ്‌. ഈ സമയത്ത്‌ തൊഴിൽ മാറ്റത്തിന്‌ ശ്രമിക്കരുത്‌. മേലുദ്യോഗസ്ഥരുടെ സംസാരിക്കുമ്പോൾ ശ്രദ്ധ പുലർത്തേണ്ടതാണ്‌. ജൂലൈ മുതൽ നവംബർ വരെ കാര്യങ്ങൾ അനുകൂലമായിരിക്കും. ശനിയുടെ അനിഷ്ട സ്ഥാന സ്ഥിതി എല്ലാ കർമ്മങ്ങളിലും തടസ്സം നൽകിയേക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഏപ്രിൽ മാസം മുതൽ ജൂലൈ മാസം വരെ തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും. ഈ സമയം മാറ്റങ്ങൾക്ക്‌ അനുയോജ്യമാണ്‌. പക്ഷേ ശനിസ്ഥിതി അനുകൂലമല്ലാത്ത കൊണ്ട്‌ ശ്രദ്ധിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക. ജൂലൈ മുതൽ നവംബർ വരെ കാര്യങ്ങൾ അത്ര അനുകൂലമായിരിക്കില്ല. ശത്രുക്കളുടെ ഇടപെടൽ കർമ്മരംഗത്ത്‌ ഉണ്ടായേക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഏപ്രിൽ മാസം മുതൽ കർമ്മരംഗത്ത്‌ അനുകൂല മാറ്റങ്ങൾക്ക്‌ അനുയോജ്യമായിരിക്കും. ഏപ്രിൽ മാസം മുതൽ ജൂലൈ വരെ തൊഴിൽ രംഗത്ത്‌ ശ്രദ്ധ വേണ്ട സമയമാണ്‌. അനാവശ്യ അവധികൾ ഒഴിവാക്കേണ്ടതാണ്‌. സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതികൂല നിലപാടുകൾ എടുത്തേക്കാം. നവംബറിനു ശേഷം കർമ്മ രംഗത്ത്‌ പുരോഗതി വന്നേക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
താൽപര്യമില്ലാത്ത ഉത്തരവാദിത്തങ്ങൾ വന്നു ചേരുവാനും ജോലി ഭാരമേറിയ വിഭാഗങ്ങളിലേക്ക്‌ മാറ്റം ഉണ്ടാവാൻ സാധ്യതയുണ്ട്‌. എന്നിരുന്നാലും ഈ ഏപ്രിൽ മുതൽ ജൂലൈ വരെ കർമ്മരംഗത്ത്‌ നല്ല സമയമായിരിക്കും. തടയപ്പെട്ട പദവികളോ അധികാരങ്ങളോ കിട്ടിയേക്കാം. ജൂലൈ മുതൽ നവംബർ വരെ കർമ്മരംഗത്ത്‌ ശ്രദ്ധ വേണ്ട സമയമാണ്‌. ഈ കാലയളവിൽ തൊഴിൽ മാറ്റത്തിന്‌ ശ്രമിക്കാതെ ഇരിക്കുന്നതാണ്‌ നല്ലത്‌.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
എതിരാളികൾക്ക്‌ മേൽ വിജയം വരിക്കുവാൻ സാധിക്കും. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയം ജോലിയിൽ അലസത എന്നിവ അനുഭവപ്പെട്ടേക്കാം. ഈ സമയത്ത്‌ ജോലി മാറ്റത്തിനും ശ്രമിക്കാതെയിരിക്കുന്നതാണ്‌ ഉത്തമം. ജൂലൈ മുതൽ നവംബർ വരെയുള്ള കാര്യങ്ങൾ അനുകൂലമായിരിക്കും. പുതിയ പദ്ധതികൾ നടപ്പിലാക്കി പ്രശംസ ലഭിക്കാനുള്ള സാധ്യതയുണ്ട്‌. നവംബറിന്‌ ശേഷം കർമ്മ രംഗത്ത്‌ ശ്രദ്ധ ആവശ്യമുള്ള സമയം ആയിരിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കർമ്മരംഗത്തെ അനിശ്ചിതാവസ്ഥയിൽ നിന്ന്‌ മോചനം ലഭിക്കും. പുതിയ ചുമതലകൾ വന്നുചേർന്നേക്കാം. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയം കുറച്ച്‌ അനുകൂലമാണ്‌. ഉദ്യോഗക്കയറ്റമോ അംഗീകാരമോ ലഭിച്ചേക്കാം. പുതിയ പദ്ധതികളിൽ ബൗദ്ധിക സംഭാവനകൾ നൽകാൻ സാധിച്ചേക്കും. ജൂലൈ മുതൽ നവംബർ വരെയുള്ള കാലഘട്ടത്തിൽ ജോലി മാറ്റത്തിന്‌ ശ്രമിക്കാതിരിക്കുന്നതായിരിക്കും നല്ലത്‌.

(ഭാഗം 2 അടുത്ത പോസ്റ്റിൽ)

Staff Reporter