കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 ഇന്ത്യയിൽ ആദ്യം സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇതിന് പിന്നാലെ ജനങ്ങളിൽ ചില സംശയങ്ങളും ഉടലെടുത്തിരുന്നു. കോവിഡിന്റെ ആദ്യകാലത്തെ സംഹാര താണ്ഡവം പിന്നീട് ഉണ്ടായിരുന്നില്ലെങ്കിലും ജെഎൻ.1ന്റെ വ്യാപന ശേഷിയും പ്രഹരശേഷിയും സംബന്ധിച്ച വാർത്തകളാണ് ജനങ്ങളെ ആശങ്കപ്പെടുത്തിയത്.
ജെഎൻ.1ന്റെ തീവ്രത എത്രയെന്ന് ഇനിയും വ്യക്തമല്ല. എന്നാൽ, അതിന്റെ ലക്ഷണങ്ങൾ സാധാരണയുള്ള ജലദോഷത്തെക്കാൾ തീവ്രമാണ്. തൊട്ടുപിന്നാലെ, ഭയം വേണ്ടെന്ന സന്ദേശം നൽകി ഭരണകൂടവും രംഗത്ത് വന്നിരുന്നു. എന്നാൽ, മറ്റ് ഗുരുതര രോഗങ്ങളുള്ളവരും പ്രായമായവരും അൽപമേറെ ജാഗ്രത പാലിക്കണം എന്ന് തന്നെയാണ് ആരോഗ്യ മേഖലയിലെ വിഗദ്ധർ വ്യക്തമാക്കുന്നത്.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ആർത്തവ ദിവസങ്ങളിലും ശ്രീകോവിലിൽ കയറി പൂജ ചെയ്യുന്ന ക്രിസ്ത്യൻ യുവതി, നമ്മുടെ നാട്ടിൽ ഇങ്ങനെയും ഒരു ക്ഷേത്രമുണ്ട്
ക്ഷീണം, കടുത്ത ശരീരവേദന, തൊണ്ടവേദന എന്നിവയാണ് കോവിഡിന്റെ പുതിയ വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ജെഎൻ.1നെതിരേ ആളുകൾക്കിടയിൽ പ്രതിരോധശേഷി ഉണ്ടാകുന്നത് വരെ കേസുകൾ വർധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. അതേസമയം, യുവാക്കളിൽ രോഗം അത്ര ഗുരുതരമായി ബാധിക്കില്ല. എന്നാൽ, പ്രായമായവർ തങ്ങളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിലവിൽ ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്ക് കൂടുതൽ ഗുരുതരമാകാനുള്ള സാധ്യതയുണ്ട്.
നേരത്തെ അണുബാധ ഉണ്ടായവരിലും വാക്‌സിനുകൾ സ്വീകരിച്ചവരിലും ജെഎൻ.1 പിടിപെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇതിന്റെ വ്യാപനശേഷി വളരെ ഉയർന്നതാണ്. കൂടാതെ, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ മറികടക്കാനും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വേഗത്തിൽ പകരാനും കഴിവുള്ളതുമാണ്. അതുകൊണ്ട് തന്നെ പ്രായമായവരും ഗുരുതര രോഗങ്ങളുള്ളവരും നേരത്തേ അണുബാധയുണ്ടായവരും കരുതിയിരിക്കണം.
YOU MAY ALSO LIKE THIS VIDEO, പ്രമുഖ സെലിബ്രറ്റികളുടെ ‘നിതംബ സൗന്ദര്യത്തിനു’ പിന്നിലെ രഹസ്യം | Cosmetic Surgeon വെളിപ്പെടുത്തുന്നു
ഇത്തരമൊരു വ്യാപനം പ്രതീക്ഷിച്ചിരുന്നതാണെന്നാണ് ആരോഗ്യ മേഖലയിലുള്ളവർ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏറ്റവും വേഗത്തിൽ വ്യാപിക്കുന്ന കോവിഡ് 19 വൈറസിന്റെ ഉപവിഭാഗമാണ് ജെഎൻ.1. ഒക്ടോബർ അവസാനം യുഎസിൽ പരിശോധിക്കപ്പെട്ട ആയിരം കോവിഡ് കേസുകളിൽ ഒന്നായിരുന്നു ജെഎൻ.1. ഇപ്പോൾ അത് അഞ്ചിൽ ഒന്നായി മാറിയിട്ടുണ്ട്.
അതേസമയം, തീവ്രത കുറവാണെങ്കിലും അപകടം കുറയുന്നില്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ആളുകൾക്കിടയിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞുവരികയാണ്. ആന്റബോഡികളെ മറികടക്കുന്നതിനായി വൈറസിന് മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അണുബാധയുണ്ടാകുകയും രോഗപ്രതിരോധശേഷി പുതിയ വകഭേദങ്ങൾക്കനുസരിച്ച് മാറിമറിയുകയുമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
YOU MAY ALSO LIKE THIS VIDEO, വീട്ടിലിരുന്ന് ഈസിയായി പേപ്പർ ബാഗ് നിർമ്മിക്കാം, മികച്ച വരുമാനവും നേടാം: എങ്ങനെ എന്ന് കാണു, Paper Bag Making Video | DIY Crafts
ഇതുവരെ കണ്ടെത്തിയ 223 കോവിഡ് ഉപവകഭേദങ്ങളിൽ ഒന്നുമാത്രമാണ് ജെഎൻ.1. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഇതിനെതിരേ വാക്‌സിനുകൾ ഫലപ്രദമായി പ്രവർത്തിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.
ലംക്‌സ്ബർഗിലാണ് ജെഎൻ.1 ആദ്യമായി കണ്ടെത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 38ൽ പരം രാജ്യങ്ങളിൽ ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ വൈറസിന് രോഗപ്രതിരോധശേഷിയെ മറികടക്കുന്നതിനുള്ള ശേഷിയുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ വീണ്ടും കോവിഡ് മരണങ്ങൾ! നിയന്ത്രണങ്ങൾ കടുപ്പിക്കുമോ? വീണ്ടുമൊരു ലോക്ക്ഡൗണിലേക്കോ?