മലയാളം ഇ മാഗസിൻ.കോം

യുവ സംരംഭകയായ ജിനി ഗോപാൽ മിസ്‌ എറണാകുളം, സുബീഷ്‌ ചന്ദ്ര മിസ്റ്റർ എറണാകുളം

ലൈഫ് ലൈൻ ഫിറ്റ്നസ് ആൻ്റ് മൾട്ടി ജിമ്മ് ആലിൻചുവടിൻ്റെ നേതൃത്വത്തിൽ എൻഎബിബിഎയു० ഡബ്യൂഎഫ്ഫു० എറണാകുളം ജില്ലാ ബോഡിബിൽഡേഴ്സ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച മിസ്റ്റർ ആൻ്റ് മിസ്സ് എറണാകുളം 2018-19 മത്സരത്തിൽ ഫാഷൻ ഡിസൈനറും യുവ സംരംഭകയുമായ ജിനി ഗോപാലിനെ മിസ് എറണാകുളമായും മിസ്റ്റർ എറണാകുളമായി സുബീഷ് സുചിത്രയെയു० തിരഞ്ഞെടുത്തു.

\"\"

ആലിൻചുവട് പ്രണവം ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന വർണ്ണാഭമായ ചടങ്ങ് പിടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ പ്രദീപ് ബാബു മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ജിമ്മുകളിൽ നിന്നും അഞ്ഞൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് പാലാരിവട്ടം എസ് ഐ സനൽ. എസ് മിസ്സ് ഇന്ത്യ ഓഷോ ജിമ്മി, ലൈഫ് ലൈൻ ഫിറ്റ്നസ് ആൻഡ് മൾട്ടി ജിം ഉടമ അനന്തു രാജ്, മിസ്റ്റർ ഇന്ത്യ രാജേഷ് ജോൺ തുടങ്ങിയവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു.

\"\"

\"\"

ജില്ലയിലെ ആയിരക്കണക്കിന് സൗന്ദര്യ ആരാധകരെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ ഇഡിബിബിഎ പ്രസിഡണ്ട് മുകുന്ദൻ കെ. എ, ക്രൈംബ്രാഞ്ച് കൊച്ചി എസ്. ഐ ടി. കെ. ജോസി, ഇഡിബിബിഎ രക്ഷാധികാരിയും ഡബ്ലിയു എഫ്എഫ്എ ഇന്ത്യ വൈസ് പ്രസിഡണ്ട് എം. വി. പ്രമോദ്, ഇഡിബിബിഎ സെക്രട്ടറി അനിൽ കുമാർ, ഓർഗനൈസിംഗ് സെക്രട്ടറി ലിജോ ആൻറണി, ഷമീർ തുടങ്ങിയവർ സംസാരിച്ചു.

\"\"

\"\"

ഇടത്ത് നിന്ന്: സുരേഷ്, അനിൽ സി. കെ, രെനീഷ്, അർജ്ജുൻ, യദു കൃഷ്ണ, പി. സി. ഗോപി, സുബീഷ് സുചിത്ര (മിസ്റ്റർ എറണാകുളം) ജിനിഗോപാൽ (മിസ്സ് എറണാകുളം) അനന്ദുരാജ്, ലിജോ ആൻ്റണി, സതീഷ്, അരുൺ കുമാർ തുടങ്ങിയവർ വേദിയിൽ.

Avatar

Staff Reporter