യുവനടന്മാരെല്ലാം സ്വന്തം ചിത്രങ്ങൾ നിർമ്മിക്കുന്ന ട്രെൻഡാണ് ഈയിടെയായി കാണുന്നത്. അതിന്റെ സീക്രട്ട് എന്താണെന്നും മലയാള സിനിമ നിർമ്മിക്കാൻ പലരും മടിക്കുന്നതാണോ അതോ, നിർമ്മാതാക്കളെ കൊണ്ടുള്ള തലവേദന ഒഴിവാക്കാനാണോ എന്നും ജനപ്രിയ നടൻ ജയസൂര്യയോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ:
പല നിർമ്മാതാക്കളും വളരെ നല്ല മനുഷ്യരും കലയെ സ്നേഹിക്കുന്നവരുമാണ്. അതുകൊണ്ട് തലവേദന എന്ന ഭാഗം ഒഴിവാക്കാം. ഞാൻ പ്രൊഡ്യൂസറാകുമ്പോഴാണ് എനിക്ക് തലവേദന കൂടുതൽ വരുന്നതെന്ന് തോന്നുന്നു. പല കാരണങ്ങളാലാണ് നിർമ്മാണം തുടങ്ങാം എന്ന തീരുമാനത്തിലേയ് ക്കെത്തുന്നത്. എനിക്ക് വർക്കൗട്ടാകും എന്ന് തോന്നുന്ന പല സബ്ജക്ടുകളും പലർക്കും കൺവിൻസിങ്ങാകണമെന്നില്ല. പല നിർമ്മാതാക്കൾക്കും എന്റെ സ്ഥിരം ഫോർമാറ്റിലുള്ള കോമഡി ചിത്ര ങ്ങളാണ് വേണ്ടത്. എന്നാൽ എനിക്ക് എല്ലാ തരത്തിലുള്ള ചിത്രങ്ങളുടെ കൂടെ ഒരു കോമഡി ഫാമിലി എന്റർടെയ്നർ ചെയ്യാനാണ് താത്പര്യം. അങ്ങനെ എനിക്ക് എന്നെക്കാണാൻ ഇഷ്ടമുള്ള സിനിമകൾ ചെയ്യാൻ വേണ്ടിയാണ് നിർമ്മാതാവായത്. ദൈവം സഹായിച്ച് ചെയ്ത രണ്ട് ചിത്രങ്ങളും ജനങ്ങൾ സ്വീകരിച്ചു. ദുബായ് ഏഷ്യാവിഷൻ ഫാമിലി മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ജയസൂര്യ തന്റെ അഭിപ്രായം പങ്കുവച്ചത്.