19
June, 2018
Tuesday
11:40 PM
banner
banner
banner

നിവിനും കുഞ്ചാക്കോ ബോബനും വേണ്ടെന്നു വച്ച സൂപ്പർ സംവിധായകന്റെ സിനിമയ്ക്ക്‌ തലവച്ച്‌ കൊടുത്തത്‌ ജയസൂര്യ, പക്ഷെ പടം എട്ടു നിലയിൽ പൊട്ടി!

വ്യത്യസ്ഥ വേഷങ്ങൾ കൊണ്ട്‌ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് ജയസൂര്യ. ഏറ്റവും ഒടുവിലായി ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ ട്രാൻസ്‌ സെക്വലായ ഒരാളുടെ ജീവിത കഥയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്‌.

ചിലപ്പോഴെങ്കിലും ജയസൂര്യയ്ക്കും സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പാളിപ്പോകാറുണ്ട്‌. മലയാളത്തിന്റെ സൂപ്പർ സംവിധായകരിൽ ഒരാളായ പ്രിയദർശന്റെ ഒരു ചിത്രം തിരഞ്ഞെടുത്തത്‌ തെറ്റാണെന്ന് ആ ചിത്രത്തിന്റെ ബോക്സ്‌ ഓഫീസ്‌ പരാജയത്തോടെ മാത്രമായിരിക്കും ജയസൂര്യയ്ക്ക്‌ മനസിലായത്‌.

ജയസൂര്യ, പിയ ബാജ്പയ് എന്നിവരെ നായകനും നായികയുമാക്കി പ്രീയദർശൻ സംവിധാനം ചെയ്ത സിനിമ ആയിരുന്നു ആമയും മുയലും. ജയസൂര്യയും പ്രീയദർശനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു.

സൂപ്പർഹിറ്റുകളുടെ മേക്കർ എന്നറിയപ്പെടുന്ന പ്രീയന്റെ സിനിമയിൽ ജയസൂര്യ നായകനായി എത്തിയപ്പോൾ ആരാധകർക്ക് പ്രതീക്ഷ ഏറുകയായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ട് ആമയും മുയലും ബോക്സോഫീസിൽ പരാജയപ്പെട്ടു. ചിത്രത്തിലെ യഥാർത്ഥ നായകൻ നെടുമുടി വേണു ആണെന്നതാണ് മറ്റൊരു സത്യം.

അപ്പോത്തിക്കരി, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനെന്ന നിലയിൽ തിളങ്ങി നിന്ന സമയത്താണ് ജയസൂര്യയെ തേടി പ്രിയദർശന്റെ ആമയും മുയലും എന്ന ചിത്രം എത്തുന്നത്. എന്നാല് ഒരുപാട് പ്രതീക്ഷയോടെ ജയസൂര്യ ചെയ്ത ആ കഥാപാത്രം പരാജയപ്പെടുകയായിരുന്നു.

മലയാളത്തിലെ രണ്ടു സൂപ്പർ താരങ്ങൾ ഉപേക്ഷിച്ച ചിത്രമായിരുന്നു പ്രീയന്റെ ആമയും മുയലും. പ്രീയന്റെ സിനിമയിലെ നായകവേഷം കരിയർ ബെസ്റ്റ് ആയിക്കും എന്ന സിനിമാ പ്രവർത്തകരുടെ പ്രവചനവും പ്രീയന്റെ സിനിമയിൽ അഭിനയിക്കുന്നു എന്നതിന്റെ എക്സൈറ്റ്‌മെൻറും ആയിരുന്നു ജയസൂര്യയ്ക്ക് ആ സിനിമ ചെയ്യാൻ ഉണ്ടായിരുന്നു പ്രചോദനം.

കാക്കകുയിൽ എന്ന ചിത്രത്തിന് ശേഷം പ്രീയൻ ഒരു കഥയും തിരക്കഥയും എഴുതി തയാറാക്കിയത്, കുഞ്ചാക്കോ ബോബനെ നായകൻ ആക്കി സിനിമ ചെയ്യുവാൻ വേണ്ടി ആയിരുന്നു. പക്ഷെ ആമയും മുയലും എന്ന ചിത്രം ചെയ്യാൻ പ്രീയൻ ഒരുങ്ങിയ സമയത്ത്‌ കുഞ്ചാക്കോ ബോബൻ ഹൗ ഓൾഡ് ആർ യൂ, കസിൻസ്, ഭയ്യാ എന്നീ സിനിമാകുടെ തിരക്ക് കാരണം പ്രീയന്റെ സിനിമ കുഞ്ചാക്കോ ബോബൻ ഉപേക്ഷിച്ചു. കുഞ്ചാക്കോ ബോബനെ പരിഗണിച്ച ആ നായക വേഷത്തിലേക്ക് പിന്നീട് പ്രീയൻ അന്വേഷിച്ചു കണ്ടുപിടിച്ചത് നിവിൻപോളിയെ ആയിരുന്നു.

എന്നാൽ പ്രീയന്റെ ആമയുടെയും മുയലിന്റെയും തിരക്കഥ കേട്ട നിവിൻപോളിയ്ക്ക് ആ കഥ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് തന്നെ ആ കഥാപാത്രം ചെയ്യാൻ നിവിൻ പോളി തയാറായില്ല. അങ്ങിനെ നിവിനും ചാക്കോച്ചനും ഉപേക്ഷിച്ച ആ കഥാപാത്രം എത്തിച്ചേർന്നത് ജയസൂര്യയുടെ കയ്യിലേക്കാണ്. അങ്ങിനെ വിജയ പ്രതീക്ഷയോടെ ജയസൂര്യ ചെയ്ത ആ ചിത്രം വൻ പരാജയമായി മാറി.

RELATED ARTICLES  കിരീടത്തിന്റെ പ്രതിഫലം തിലകൻ നിർമ്മാതാവിന് മടക്കി നൽകിയിരുന്നു! അധികം ആർക്കും അറിയാത്ത ആ പിന്നാമ്പുറ കാരണം ഇങ്ങനെ...
[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments