മലയാളം ഇ മാഗസിൻ.കോം

ഇവനെ സൂക്ഷിക്കുക! ഫേസ്ബുക്ക്‌ ഹാക്ക്‌ ചെയ്തവന്റെ വിശദാംശങ്ങൾ പുറത്തു വിട്ട്‌ ജയസൂര്യയുടെ മുന്നറിയിപ്പ്‌!

സ്ത്രീകളെ ഓൺലൈൻ തട്ടിപ്പിന് ഇരയാക്കുന്നത്‌ നിത്യ സംഭവം ആയി മാറിയിരിക്കുകയാണ്. ബാങ്ക്‌ തട്ടിപ്പ്‌ മുതൽ ഫേസ്ബുക്കിനെ ഹാക്ക്‌ ചെയ്യുന്നത്‌ വരെ എത്തി നിൽക്കുകയാണ് കാര്യങ്ങൾ. വിശ്വാസ്യമായ രീതിയിൽ ഫോണിൽ ബന്ധപ്പെടുന്നവർക്ക്‌ മുന്നിൽ സ്ത്രീകൾ ഇരകളാകാറാണ് പതിവ്‌. ഇത്തരത്തിൽ നടൻ ജയസൂര്യയുടെ ഭാര്യയുടെ സ്ഥാപനത്തിന്റെ ഫേസ്ബുക്ക്‌ പേജ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു. എന്നാൽ ഫേസ്ബുക്കിന്റെ സഹായത്താൽ ഹാക്ക്‌ ചെയ്ത പേജ്‌ തിരികെ ലഭിച്ച ജയസൂര്യ സംഭവത്തെക്കുറിച്ച്‌ എടുക്കേണ്ട മുൻ കരുതലുകളെക്കുറിച്ചും ഫേസ്ബുക്കിലൂടെ തന്നെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌.

\"\"

പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

ഒരു പ്രത്യേക അറിയിപ്പ്.. അതേ… ഈ നമ്പറൊന്ന് സേവ് ചെയ്ത് വെച്ചോ (8918419048)…വേറൊന്നുമല്ല ഇന്ന് എന്റെ ഭാര്യയുടെ ഷോപ്പിലേക്ക് ഒരു കോൾ വന്നു. ഫേസ് ബുക്കിന്റെ സൈബർ സെൽ ഡിപ്പാർട്ടമെന്റിൽ നിന്നാണ് നിങ്ങളുടെ പേജ് ആരോ ഹാക്ക് ചെയ്തിട്ടുണ്ട് ,അതുകൊണ്ട് ഉടനെ പ്രൊട്ടെക്റ്റ് ചെയ്യണം എന്നും പറഞ്ഞ് (ട്രു കോളറിൽ സൈബർ കോൾ സെന്റർ എന്നാണ് തെളിഞ്ഞത്) നിങ്ങൾക്കിപ്പോൾ ഗൂഗിൾ വെരിഫിക്കേഷൻ കോഡ് വരും.. ഞങ്ങൾ അയച്ചിട്ടുണ്ട് മാഡം എന്നും പറഞ്ഞു.

ഒന്ന് റി കൺഫേം ചെയ്യാനാ ആ വെരിഫിക്കേഷൻ കോഡ് ഒന്ന് വായിക്കാമോ മാഡം എന്ന വൻ ഇംഗ്ലീഷിൽ മൊഴിഞ്ഞു. അവൾ കോഡ് പറഞ്ഞതും അയാൾ പറയാണ്. നിങ്ങളുടെ ഫെസ്ബുക്കിന്ഇരുപത്തി അയ്യായിരം രൂപയുടെ പെൻഡിങ് ഉണ്ട് പെട്ടന്ന് തന്നെ പെ റ്റി എം – ൽ നിങ്ങൾ ക്രെഡിറ്റ് ചെയ്യണം എന്ന്. അവൾക്കെന്തോ ഒരു കല്ലുകടി തോന്നി ഫോൺ കട്ട് ചെയ്തു..

പുറകെ അവന്റെ മെസ്സേജ് ‘നിങ്ങളുടെ പേജ് ഞാൻ ഹാക്ക് ചെയ്തു.ഈ പണം തന്നില്ലെങ്കിൽ നിങ്ങൾക്ക് ഇനി ഈ അക്കൗണ്ട് ഉപയോഗിക്കാൻ കഴിയില്ലാന്ന്..

\"\"

പിന്നീട് അറിഞ്ഞത് ഇവൻ ഒരുപാട് പേരുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഇതുപോലെ ഹാക്ക് ചെയ്തിട്ടുണ്ടന്നാ…ഫെയ്സ്ബുക്കിൽ ജിനു എന്നൊരു സുഹൃത്ത് ഉള്ളത് കൊണ്ട് എല്ലാം ഒക്കെയായി..

എന്തായാലും ഈ ഹാക്കർ മോന്റെ നമ്പർ ഒന്ന് സേവ് ചെയ്ത് വെച്ചോ അല്ലെങ്കിൽ അടുത്തത് നിങ്ങടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കം.. 8918419048 (കൽക്കട്ടയാണെന്നാ അന്വേഷിച്ചപ്പോ അറിഞ്ഞത്)

Avatar

Staff Reporter