16
January, 2019
Wednesday
05:22 PM
banner
banner
banner

കാളിദാസിന്റെ ആ പ്രവൃത്തി കണ്ടപ്പോൾ ഭയന്നു പോയെന്ന്‌ ജയറാം, പക്ഷെ യഥാർത്ഥത്തിൽ സംഭവിച്ചത്‌ എന്തെന്ന്‌ അറിഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചെന്നും ജയറാം

താരപുത്രന്മാർ മലയാള സിനിമയിൽ അരങ്ങു വാഴുന്ന ഈ കാലഘട്ടത്തിൽ താരരാജാക്കന്മാരുടെ പുത്രന്മാരെപ്പോലെ തന്നെ മലയാളികൾ ഒരുപാട് സ്നേഹിക്കുന്ന ഒരു താരമാണ് ജയറാമിന്റെ മകൻ കാളിദാസ് ജയറാം.

മലയാളിയുടെ യുവ താരനിരയിലേക്ക് ഉയർന്നെങ്കിലും മലയാളികൾക്ക് കാളിദാസ് എന്നും കുട്ടിത്തം വിട്ടുമാറാത്ത ആ പഴയ കണ്ണൻ ആണ്. ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള മനസിലേക്ക് ചേക്കേറിയ ആ പഴയ കണ്ണൻ. എന്റെ വീട് അപ്പുവിന്റേം എന്ന സിനിമയും അതിലെ സ്വതസിദ്ധമായ കാളിദാസിന്റെ അഭിനയ മികവും കണ്ടാൽ ഇന്നും കണ്ണുനിറയാത്ത ഒരു മലയാളികൾ ഉണ്ടാവില്ല.

എന്നും ഓർത്തിരിക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നായിക പാർവതിയുടെയും മലയാളികളുടെ സ്വന്തം നായകൻ ജയറാമിന്റെയും പുതനെ അഭിനയിക്കാൻ ആരും പഠിപ്പിക്കേണ്ട ആവശ്യം ഇല്ല എന്നതിന്റെ തെളിവ് ആയിരുന്നു അന്ന് കണ്ണന് ലഭിച്ച മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം.

മുൻരാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിൽ നിന്നായിരുന്നു കണ്ണൻ അവാർഡ് സ്വീകരിച്ചത്. കണ്ണനെ കുറിച്ചും കണ്ണന്റെ കുഞ്ഞുനാളിലെ കുസൃതികളെ കുറിച്ചും ജയറാം ഈ അടുത്ത കാലത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. കണ്ണന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ്‌ കിട്ടിയത് ജയറാമിന് ഒരിക്കലും മറക്കാനാകില്ല അതിനുള്ള ഒരു രസകരമായ കാരണവും ജയറാം പറഞ്ഞു.

രാഷ്ട്രപതിയുടെ കയ്യിൽ നിന്നും അവാർഡ് വാങ്ങുന്നതിന് മുൻപായി ഒരുപാട് റിഹേഴ്സൽ നടത്തിയിരുന്നു. വേദിയിലെത്തുന്നതും അവാര്‍ഡ്‌ വാങ്ങുന്നതും തിരികെ ഇറങ്ങുന്നതും ആണ് റിഹേഴ്സലിൽ സാധാരണയായി സെക്യൂരിറ്റി പ്രവർത്തകർ ഉൾപ്പെടെ ഉള്ളവർ ചേർന്ന് കണ്ണനെ പഠിപ്പിച്ചത്.

കൃത്യമായ പ്ലാനിങ്ങോടെ കവർ കണ്ണനെ എത്ര സമയം കൊണ്ട് അവാർഡ് വാങ്ങി തിരിച്ചിറങ്ങണം എന്നു പഠിപ്പിച്ചിരുന്നു. അങ്ങിനെ കണ്ണന്‍ സ്റ്റേജിലേക്ക് കയറി, അവാര്‍ഡ്‌ വാങ്ങിയതിന് ശേഷം കലാം സാറിനോട് കണ്ണൻ എന്തോ പറയുകയും അദ്ദേഹം കവിളില്‍ തട്ടി മറുപടിയും പറയുകയും ചെയ്തു.

പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കണ്ണൻ ധരിച്ചിരുന്ന കോട്ടിന്റെ പോക്കറ്റിനുള്ളിലേക്ക് കൈയിട്ടു. റിഹേഴ്സലില്‍ ഇല്ലാത്തതോ പറയാത്തതോ ആയ കണ്ണന്റെ പ്രവർത്തി തന്നെ ഒരുപാട് പേടിപ്പിച്ചു എന്ന് ജയറാം പറയുന്നു.

ഇങ്ങിനെ ഒരു കാര്യം കണ്ടാല്‍ സെക്യൂരിറ്റിക്കാര്‍ ഉറപ്പായും അങ്ങോട്ടേക്ക് ചാടി വീഴും എന്നുറപ്പായതിനാൽ പേടി വർദ്ധിച്ചു. പെട്ടെന്ന് കോട്ടിനുള്ളില്‍ നിന്ന് കണ്ണൻ ഒരു കുഞ്ഞുകടലാസ് പുറത്തെടുത്തു. വീണ്ടും കലാം സാറിന്റെ ചെവിയില്‍ എന്തോ പറയുകയും ചെയ്തു. ഉടനെ അദ്ദേഹം ഒരുപാട് സ്നേഹത്തോടെ കണ്ണനെ ചേര്‍ത്തുപിടിച്ചുകൊണ്ട് കടലാസ്സില്‍ എന്തോ കുറിച്ചു കൊടുത്തു.

അവാര്‍ഡും കൊണ്ട് അവന്‍ ഓടി അടുത്തേക്ക് വന്നപ്പോള്‍ ടെന്‍ഷനടിച്ച് ‘കണ്ണാ നീ എന്താ അവിടെ ചെയ്തത്’ എന്നു ചോദിച്ചപ്പോൾ കൂസലില്ലാതെ “ഹേയ് ഞാനൊന്നും ചെയ്തിലല്ലോ. ഒരു ഓട്ടോഗ്രാഫ് വാങ്ങിച്ചതല്ലേ ഉള്ളു” എന്ന കണ്ണന്റെ നിഷ്കളങ്കമായ മറുപടി കെട്ടിട്ടിച്ചിരിച്ചു പോയി എന്നും ജയറാം പറഞ്ഞു.

RELATED ARTICLES  മഞ്ജുവിനെ പരിഹസിച്ച ശ്രീകുമാർ മേനോന്‌ കിട്ടിയത്‌ മുട്ടൻ പണി, ഒടുവിൽ നിലപാട്‌ മാറ്റം

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments