ബിഗ്ബോസ് സീസൺ 6 ൽ പ്രേക്ഷകർ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച മത്സരാർഥിയാണ് ജാസ്മിൻ ജാഫർ. പോസിറ്റിവിനൊപ്പം നെഗറ്റീവ് ഇമ്പ്രെഷനും ജാസ്മിന് കൂടുതലാണ്. എന്നാൽ ജാസ്മിൻ വെറുമൊരു മത്സരാർത്ഥി അല്ലെന്നും അസാധ്യ ഗെയ്മറാണെന്നും പറഞ്ഞ് വന്നിരിക്കുകായാണ് അജയ് എന്ന പ്രേക്ഷകൻ. ജാസ്മിൻ ബിഗ്ബോസിൽ എടുത്തിരിക്കുന്ന ഗെയിം ചാർജിങ് മോമെന്റുകളെ പറ്റിയാണ് കൂട്ടുത്തൽ പറഞ്ഞിരിക്കുന്നത്.
1. ആദ്യത്തെ ആഴ്ച്ചയിലെ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക്കിൽ സിജോയും റോക്കിയും ഒത്തുകളിച്ചതായി ജാസ്മിൻ പറയുന്നു. പക്ഷെ ആ ഒത്തുകളി പൊളിക്കുകയും, അർജുൻ ആദ്യ ക്യാപ്റ്റൻ ആവുകയും ചെയ്തു. അവരുടെ പ്ലാനിങ് തെറ്റിച്ച് ഗെയിം വഴി തിരിച്ചു വിട്ടത് ജാസ്മിന്റെ വെളിപ്പെടുത്തലാണ്.
YOU MAY ALSO LIKE THIS VIDEO, സ്കൂട്ടറിൽ കയറി വൈറലായ ആ താരം ദാ ഇവിടെയുണ്ട്, അറിയപ്പെടാത്ത ആ ജീവിതം വെളിപ്പെടുത്തി Actress ഉഷ / Haseena | Watch Video 👇
2. നാലാം ആഴ്ച്ചയിലെ പ്രത്യേക അധികാരങ്ങൾ ഉള്ള ക്യാപ്റ്റൻ സ്ഥാനത്തിന് വേണ്ടിയുള്ള ടാസ്ക്കുകളിൽ ഗബ്രിയുമായി ചേർന്ന് പ്ലാനിങ്ങോടെ കളിച്ചു ആ ആഴ്ചയിലെ ക്യാപ്റ്റൻ സ്ഥാനം നേടിയെടുത്തു.
3 .പ്രത്യേക അധികാരങ്ങൾ ഉള്ള ക്യാപ്റ്റൻ ആയ ജാസ്മിന്റെ ടീം സ്പ്ളിറ്റിങ് രസകരമായിരുന്നു. തമ്മിൽ അടിക്കാൻ സാധ്യത ഉള്ളവരെ, ഉദാഹരണത്തിന് ജിന്റോ നോറ, ഒരു ടീമില് ആക്കിയതോടെ ആ ആഴ്ച്ച അവർ തമ്മിൽ നടക്കേണ്ടിയിരുന്ന ഫൈറ്റ് കണ്ടെന്റ് ഇല്ലാതെ ആയി. ആ സമയത്തെ ലൈവിൽ നടന്ന ഋഷി അൻസിബ കോൺവെർസേഷനിൽ അവരിത് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
4 .റോക്കി, സിബിൻ, ജിന്റോ, രശ്മിൻ എന്നിവരെ അനായാസം എക്സ്പോസ് ചെയ്യിച്ചത് ജാസ്മിനാണ്. റോക്കിയെ പ്രൊവോക്ക് ചെയ്യാൻ അവനെ നോക്കി 1,2,3,4 എന്ന് പറഞ്ഞാൽ മതിയെന്ന് കാണിച്ചു തന്നു. ഇത് വീക്കെൻഡിൽ വീഡിയോ കാണിച്ച നെക്സ്റ്റ് ഡേ റോക്കി പുറത്തായി. സിബിനെ സിമ്പിൾ ആയി പ്രൊവോക്ക് ചെയ്തതിലൂടെ അയാൾ റോങ്ങ് സിംബൽ കാണിക്കുന്നു. അതിന്റെ പേരിൽ വീക്കെൻഡിൽ കിട്ടിയ ബിരിയാണിയുടെ കനം കാരണം മൈൻഡ് ഔട്ട് ആയി സിബിൻ പുറത്തേക്ക്.
YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന് | Watch Video 👇
5 . കഴിഞ്ഞ ആഴ്ച്ച ടിക്കറ്റ് ടു ഫിനാലെ ബോണസ് പോയിന്റിന് വേണ്ടിയുള്ള മുട്ട ടാസ്ക്കിൽ സിജോ റൂൾ തെറ്റിച്ചു കാൽ കുത്തിയെങ്കിലും അത് ജഡ്ജ് ആയി നിന്ന ജാസ്മിന്റെ അറിവില്ലായ്മ ആയി ചിത്രീകരിച്ചു. സിജോ സായി എത്ര തർക്കിച്ചിട്ടും വിട്ടു കൊടുക്കാതെ നിയമം തെറ്റിച്ച് വച്ച മുട്ടകൾ അസാധുവാക്കി. ഒരുപക്ഷെ സിജോ,സായി എന്നിവരുടെ മാനിപ്പുലേഷനിൽ വീഴുന്ന ഒരാളായിരിന്നു ജഡ്ജ് എങ്കിൽ ഇപ്പോൾ നെസ്റ്റ് ടീമിന് പകരം ടണൽ ടീം വിന്നർ ആയേനെ. അതായത് ബോണസ് പോയിന്റുകൾ ടിക്കറ്റ് ടു ഫിനാലെയിൽ നിർണ്ണായകം ആണെന്ന് അറിയുമ്പോൾ ആണ് ജാസ്മിൻ അവിടെ കാണിച്ച നോൺ കോംപ്രമൈസിങ് മെന്റാലിറ്റി എത്രത്തോളം നെസ്റ്റ് ടീമിന് ഗുണം ചെയ്തു എന്ന് മനസിലാവുന്നത്.
6 .ഹോട്ടൽ ടാസ്ക്കിൽ ബാക്കിയെല്ലാവരും ഹോട്ടലിലെ ജോലിക്കാരായി ആത്മാർത്ഥതയോടെ വർക്ക് ചെയ്തപ്പോൾ ഇത് ഒരു ഫൺ ടാസ്ക്ക് ആണെന്ന് മനസിലാക്കി ജാസ്മിൻ കളിച്ചു. റോബോട്ട് ആയി ഫൺ മൂഡിൽ കമന്റുകൾ പറഞ്ഞ ക്യൂട്ട് റോബോ ആയി ജാസ്മിൻ ആ രണ്ട് ദിവസം നിറഞ്ഞാടി. ഗസ്റ്റ് ആയി വന്ന സീസൺ 1 വിന്നർ സാബുമോനും ശ്വേത മേനോനും അവരുടെ സംസാരത്തിനിടയിൽ ജാസ്മിൻ അസാധ്യ പ്ലെയർ ആണെന്ന് വരെ പറഞ്ഞു. ഹോട്ടൽ ടാസ്ക്ക് നടന്ന രണ്ട് ദിവസങ്ങളിലും പവർ ടീമില് ഉള്ളവരുടെ ഈഗോ എക്സ്പോസ് ചെയ്യിച്ചു. ആ ടാസ്ക്ക് മനസിലാക്കി കളിച്ച ചുരുക്കം ചില വ്യക്തികളിൽ ഒരാളായിരുന്നു ജാസ്മിൻ.
YOU MAY ALSO LIKE THIS VIDEO, അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഇപ്പോൾ കാണുന്ന കാഴ്ചകൾ എന്തൊക്കെയെന്നോ? 2029 നിർണായകം; ആ സന്ദേശമെത്തും? | Watch Video 👇
7 .വൃത്തിയുടെ പേരിൽ ഏറ്റവും കൂടുതൽ ഹൗസിനു അകത്തും പുറത്തും ഓഡിറ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് ജാസ്മിൻ. കഴിഞ്ഞ ആഴ്ചയിലെ കെപി നമ്പൂതിരിസ് ബെസ്റ്റ് ടീത് അവാർഡിനായി അഭിഷേക് അടക്കം ഭൂരിപക്ഷം പേരും തിരഞ്ഞെടുത്തത് ജാസ്മിനെ ആയിരുന്നു. ഹൗസ് മേറ്റ്സിനിടയിൽ ഓരോ ദിവസം കഴിയും തോറും ജാസ്മിൻ മതിപ്പ് ഉണ്ടാക്കിയെടുക്കുന്നതിന് ഉള്ള ഏറ്റവും നല്ല തെളിവാണിത്.
8 . അവസാനമായി, ഈ ആഴ്ച്ച നടന്ന റാങ്കിങ് ടാസ്ക്കിൽ ഒന്നാം സ്ഥാനം അടപടലം കൊണ്ട് പോവാൻ നിന്ന നന്ദനയുടെ മുന്നിലേക്ക് സിജോ, സായി, നന്ദന എന്നിവരുടെ പണപ്പെട്ടി പ്ലാനിങ് എടുത്തിട്ടു. അതോടെ നന്ദന നിശബ്ദയായി. ഹൗസിൽ നടക്കുന്ന മറ്റ് കണ്ടെന്റുകൾ ഓർത്ത് വച്ച് ടാസ്ക്കുകളിൽ ബുദ്ധിപൂർവ്വം ഉപയോഗിക്കാനുള്ള കഴിവ് ജാസ്മിനുണ്ട്.
ഇതെല്ലം കൊണ്ടാണ് പ്രേക്ഷകർ ജാസ്മിൻ ഒരു യഥാർത്ഥ ഗെയ്മർ എന്ന് പറയാൻ കാരണം.
YOU MAY ALSO LIKE THIS VIDEO, അടിയും ഉപദ്രവവും വേണ്ട, ഭാര്യാ ഭർത്താക്കന്മാർക്ക് ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിയുണ്ട് | Watch Video 👇