മലയാളം ഇ മാഗസിൻ.കോം

ജാൻവി കപൂർ തന്റെ ആ മോഹം വിജയ്‌ സേതുപതിയോട്‌ നേരിട്ട്‌ വിളിച്ചു പറഞ്ഞു

ബോളിവുഡിലെ മുന്‍നിര താരപുത്രിമാരില്‍ ഒരാളാണ് ജാന്‍വി കപൂര്‍. നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മൂത്തമകളാണ് ജാന്‍വി. എന്നാല്‍ മകളുടെ സിനിമയിലേക്കുള്ള എന്‍ട്രി കാണാന്‍ ഭാഗ്യമില്ലാതെയാണ് ശ്രീദേവി അന്തരിക്കുന്നത്. ജാന്‍വിയുടെ ആദ്യ സിനിമ റിലീസിനെത്തുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗമുണ്ടാവുന്നത്.

അതേ സമയം താരപുത്രിയുടെ ആദ്യ സിനിമ കാര്യമായ വിജയം നേടിയെങ്കിലും. പിന്നീട് വന്ന സിനിമകൾ ജാന്‍വി കപൂറിന് ഭാഗ്യം സൃഷ്ടിച്ചില്ലെന്നാണ് പുതിയ കണക്കുകള്‍ ചൂണ്ടി കാണിക്കുന്നത്. ഇതോടെ താരപുത്രി ഒരു ദുരന്തനായികയാവുകയാണോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന് വരികയാണ്.

തുടരെ തുടരെ മൂന്ന് പരാജയങ്ങളാണ് ജാന്‍വി കപൂറിന് ഉണ്ടായിരിക്കുന്നത്. ജാന്‍വിയുടെ കരിയര്‍ അപകടകരമായ അവസ്ഥയിലാണെന്നാണ് വൈറലാവുന്ന ഒരു ട്വീറ്റില്‍ പറയുന്നത്. റൂഹി എന്ന ചിത്രം വലിയ ദുരന്തമായിരുന്നു. പിന്നാലെ എത്തിയ ഗുഡ് ലക്ക് ജെറി ഒടിടി ആയിരുന്നെങ്കിലും അതും പരാജയമായി. ഇപ്പോള്‍ വന്ന മിലിയും വലിയൊരു ദുരന്തമായി മാറിയെന്നാണ് നിരൂപകര്‍ പറയുന്നത്.

അതേ സമയം ബോളിവുഡ് താര സുന്ദരി ജാന്‍വി കപൂറിന് തമിഴ് നടന്‍ വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടത്രെ. താൻ നടന്റെ വലിയ ആരാധികയാണെന്നും അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അടുത്ത സിനിമയില്‍ അവസരമുണ്ടെങ്കില്‍ വിളിക്കണമെന്നും താൻ ഓഡിഷനില്‍ പങ്കെടുക്കുമെന്നും നടി പറഞ്ഞു. ഇപ്പൊൾ ജാന്‍വിയുടെ ഈ പ്രതികരണമാണ് ശ്രദ്ധേയമായിരിക്കുന്നത്.

“വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രം കണ്ടതിന് ശേഷം ഞാന്‍ നടന്‍ വിജയ് സേതുപതിയെ വിളിച്ചു. ഞാന്‍ നിങ്ങളുടെ ഏറ്റവും വലിയ ആരാധികയാണ്. നിങ്ങളുടെ സിനിമയില്‍ എന്തെങ്കിലും അവസരമുണ്ടെങ്കില്‍ എന്നെ അറിയിക്കൂ, ഞാന്‍ ഓഡിഷനില്‍ പങ്കെടുക്കും” നടി ജാന്‍വി പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter