മലയാളം ഇ മാഗസിൻ.കോം

ബിക്കിനിയിൽ തിളങ്ങി നടിയും ബിഗ്ബോസ്‌ താരവുമായ ജാനകി സുധീർ | Photo Gallery

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയായി ശ്രദ്ധ നേടിയ താരമാണ് ജാനകി സുധീര്‍. ബിഗ് ബോസിലും താരം മത്സരിച്ചിരുന്നു. ഇടയ്ക്ക് ചില സിനിമകളിലും ജാനകിയെ കണ്ടിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ജാനകി പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ ജാനകി പങ്കുവെച്ച പുത്തന്‍ ചിത്രങ്ങള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബോൾഡായ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും ഇടയ്ക്ക് ജാനകി ആരാധകരെ ഞെട്ടിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ചിത്രമാണ് ജാനകി ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

ടോപ് ലെസായും ഗ്ലാമറസായുമുള്ള ചിത്രങ്ങള്‍ നേരത്തെയും ജാനകി പങ്കുവെച്ചിരുന്നു. വിമര്‍ശനങ്ങള്‍ അതിരുകടന്നപ്പോള്‍ രൂക്ഷമായ ഭാഷയില്‍ ജാനകി പ്രതികരിച്ചിരുന്നു.

മോഡലിംഗ് എന്റെ തൊഴിലാണ്. ഈ മേഖലയിലേക്ക് വന്നപ്പോള്‍ തന്നെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ ഫോട്ടോ നാട്ടുകാര്‍ തന്നെ ഗ്രൂപ്പുകളിലൂടെയായി പ്രചരിപ്പിച്ചിട്ടുണ്ട്. മോഡലിംഗ് എന്താണന്ന് പോലും അറിയാത്തവരാണ്. അവരോടൊക്കെ എന്ത് പറയാനാണെന്ന് മുന്‍പ് ജാനകി ചോദിച്ചിരുന്നു.

YOU MAY ALSO LIKE THIS VIDEO, ബിഗ്‌ബോസ്‌ താരത്തിന്റെ ബിക്കിനി ഫോട്ടോസ്‌ പോസ്റ്റ്‌ ചെയ്തപ്പോൾ ആൾക്കാരു‍ടെ ആവശ്യങ്ങൾ കൂടി, ചാൻസ്‌ കിട്ടാൻ വേണ്ടിയാണ്‌ തുണിയുരിഞ്ഞതെന്ന് പറയുന്നവർക്ക്‌ മറുപടിയുമായി ജാനകി

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലെ മത്സരാർത്ഥിയായിരുന്നു ജാനകി സുധീർ. നടി, മോഡൽ എന്നീ നിലകളിൽ സുപരിചിതയായ മുഖമാണ് ജാനകി. ഒമര്‍ ലുലു ചിത്രമായ ചങ്ക്‌സിലൂടെയാണ് ജാനകി സുധീര്‍ ബിഗ് സ്‌ക്രീനില്‍ അരങ്ങേറിയത്. ഒരു യമണ്ടൻ പ്രേമകഥ, മാർകോണി മത്തായി എന്നീ സിനിമകളിലും ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലും ജാനകി അഭിനയിച്ചിട്ടുണ്ട്. ജാനകി ഒരു ലെസ്ബിയൻ കഥാപാത്രമായി എത്തിയ ഹോളി വൗണ്ട് എന്ന ചിത്രവും ശ്രദ്ധ നേടിയിരുന്നു.

YOU MAY ALSO LIKE THIS VIDEO, എന്തിനായിരുന്നു കരിന്തണ്ടനോട്‌ ആ ക്രൂരത? ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന്‌ നാട്ടുപ്രമാണിമാർ നടത്തിയ ചതിയുടെ കഥ, താമരശേരി ചുരത്തിന്റെ കഥ | Ningalkkariyamo?

YOU MAY ALSO LIKE THIS VIDEO, ഓണത്തിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്‌, മലയാളിക്ക്‌ മാതൃകയായൊരു പൊലീസുകാരൻ | Ente Krishi

Avatar

Staff Reporter