18
November, 2017
Saturday
05:32 PM
banner
banner
banner

വാരഫലം: ജ്യോതിഷവശാൽ ജനുവരി 23 മുതൽ 29 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍ രംഗത്ത് അനാരോഗ്യകരമായ മത്സരങ്ങള്‍ നേരിടേണ്ടി വരും. അപ്രതീക്ഷിതമായി ശത്രുതാപരമായ നീക്കങ്ങള്‍ ഉണ്ടായെന്നു വരാം. വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വാരാന്ത്യത്തില്‍ സാമ്പത്തിക നേട്ടത്തിനും ഭാഗ്യാനുഭാവങ്ങള്‍ക്കും സാധ്യതയുണ്ട്. സ്ത്ര്ര്കളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം. വിഷ്ണുവിന് പാല്‍പായസം, തുളസിമാല .

ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തികമായി ഉന്നമനം പ്രതീക്ഷിക്കാവുന്ന വാരമാണ്. ക്ഷോഭം നിയന്ത്രിക്കണം. അല്ലെങ്കില്‍ സുഹൃത്തുക്കള്‍ പോലും ശത്രുക്കളായിത്തീരും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ സന്തോഷിക്കാന്‍ അവസരം ലഭിക്കും. രോഗാദി ദുരിതങ്ങള്‍ക്ക് ശമനം പ്രതീക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് അലസത മൂലം നേട്ടങ്ങള്‍ കുറയാന്‍ ഇടയുള്ളതിനാല്‍ കരുതല്‍ പുലര്‍ത്തണം. കമിതാക്കള്‍ക്ക് പ്രണയ സാഫല്യം പ്രതീക്ഷിക്കാം.
ദോഷ പരിഹാരം : ശിവന് ജലധാര, പുറകു വിളക്ക്, ശാസ്താവിനു നീരാഞ്ജനം.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബത്തില്‍ നല്ല അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ പൊതുവില്‍ മന സന്തോഷം ഉണ്ടാകും. പുതിയ വാഹനമോ ഗൃഹോപകരണമോ വാങ്ങാന്‍ ഇടയുണ്ട്. തൊഴിലില്‍ ഉയര്‍ച്ചയും നേട്ടങ്ങളും പ്രതീക്ഷിക്കാം. ശ്വാസ സംബന്ധിയായ അസുഖങ്ങള്‍ ഉള്ളവര്‍ കരുതണം. സാമ്പത്തികമായും വാരം നന്ന്.
ദോഷ പരിഹാരം : സുബ്രഹ്മണ്യന് പനിനീര്‍ അഭിഷേകം, , ശിവന് ജലധാര.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം 1/4, പൂയം, ആയില്യം)
അല്പം ക്ലേശാനുഭവങ്ങള്‍ വര്‍ധിക്കാന്‍ ഇടയുള്ള വാരമാണ്. അമിത അധ്വാനം മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാതെ നോക്കണം. ദാമ്പത്യ ബന്ധങ്ങളില്‍ അല്പം പ്രയാസങ്ങള്‍ വരാനിടയുണ്ട് . തന്റേതല്ലാത്ത കാര്യങ്ങള്‍ക്ക് സമാധാനം പറയേണ്ടി വരും. ധാരാളം യാത്രകള്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. സന്താനങ്ങള്‍ക്ക് ആരോഗ്യ ക്ലേശത്തിന് ഇടയുണ്ട്. വാരാന്ത്യം താരതമ്യേന മെച്ചമായിരിക്കും.
ദോഷപരിഹാരം: വിഷ്ണുവിനു ഭാഗ്യസൂക്തം, ശിവന് കൂവളമാല .

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4)
ഭൂമി സംബന്ധമായ കാര്യങ്ങളില്‍ അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. കര്‍മ രംഗത്ത് നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. മനസ്സിന് ഇഷ്ടപ്പെട്ട വസ്തുക്കള്‍ വാങ്ങുവാന്‍ കഴിയും. കുടുംബജീവിതം അത്ര സുഖകരമായെന്നു വരില്ല. തസ്കര ഭയം ഉള്ളതിനാല്‍ വിലപ്പെട്ട വസ്തുക്കള്‍ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, ഭഗവതിക്ക് വിളക്കും മാലയും.

കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും അഭിനന്ദനവും ലഭിക്കും. ഉന്നത അധികാരികളുടെ പ്രീതി ലഭിക്കും. പുതിയ സംരംഭങ്ങള്‍ക്കുള്ള ശ്രമം വിജയിക്കും. വായ്പകള്‍ വേഗത്തില്‍ ലഭ്യമാകും. മുന്പ് ഉപേക്ഷിച്ച പല സംരംഭങ്ങളും പുനരാരംഭിക്കാന്‍ കഴിയും. ജീവിതത്തില്‍ ഗുണപരമായ പരിവര്‍ത്തനങ്ങള്‍ കൊണ്ട് വരും. ആത്മ വിശ്വാസം വര്‍ധിക്കും. സ്ത്രീകള്‍ മൂല വൈഷമ്യങ്ങള്‍ക്കും സാധ്യതയുണ്ട്.
ദോഷപരിഹാരം: ശിവന് ജലധാര, കൂവളമാല.

RELATED ARTICLES  ജനിച്ച നക്ഷത്രം പറയും നിങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും! പൂരാടം നക്ഷത്രത്തിൽ ജനിച്ചവരെക്കുറിച്ച്‌

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments