21
April, 2019
Sunday
12:53 AM
banner
banner
banner

വാരഫലം: ജ്യോതിഷവശാൽ ജനുവരി 16 മുതൽ 22 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴിലില്‍ ഉത്സാഹവും കഴിവും വര്‍ധിക്കും. സന്താന ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. സര്‍ക്കാര്‍ കോടതി കാര്യങ്ങള്‍ അനുകൂലമാകും. സാമ്പത്തികമായി അപ്രതീക്ഷിത തടസ്സ അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. വാരാന്ത്യത്തില്‍ കുടുംബ സമേതം യാത്രകള്‍ വേണ്ടി വരും. ഭാഗ്യാനുഭവങ്ങള്‍ക്ക് സാധ്യത.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം. വിഷ്ണുവിന് പാല്‍പായസം, തുളസിമാല .

ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ എല്ലാം വിജയം പ്രതീക്ഷിക്കാം. കര്‍മ രംഗത്ത് അംഗീകാരവും അഭിനന്ദനവും പ്രതീക്ഷിക്കാം. വിദേശത്തു നിന്ന് സഹായങ്ങളും സമ്മാനങ്ങളും ലഭിക്കും. രോഗ ശാന്തിക്കായി പുതിയ ചികിത്സാ മാര്‍ഗങ്ങള്‍ അവലംബിക്കും. സുഹൃത്ത് സഹായം ലഭ്യമാകും. സ്ത്രീകള്‍ നിമിത്തം അനിഷ്ടാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.
ദോഷ പരിഹാരം : ശിവന് ജലധാര, പുറകു വിളക്ക്, ശാസ്താവിനു നീരാഞ്ജനം.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
വിദേശയാത്രാ സംബന്ധമായ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാകും. മംഗള കര്‍മങ്ങളില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും. യാത്രാവേളകളില്‍ വിലപ്പെട്ട വസ്തുക്കള്‍ നഷ്ടമാകാതെ ശ്രദ്ധിക്കണം. ഉദര സംബന്ധമായോ നയന സംബന്ധമായോ ഉള്ള അസുഖങ്ങളെ കരുതണം.
ദോഷ പരിഹാരം : സുബ്രഹ്മണ്യന് പനിനീര്‍ അഭിഷേകം, , ശിവന് ജലധാര.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)
അല്പം സാമ്പത്തിക ക്ലേശത്തിന് സാധ്യതയുള്ള വാരമാണ്. എങ്കിലും കാര്യങ്ങള്‍ തെറ്റില്ലാതെ നടന്നു പോകും. സുഹൃത്ത്-ബന്ധു സഹായം ലഭ്യമാകും. ഗൃഹാന്തരീക്ഷത്തില്‍ അല്പം അസംതൃപ്തിക്ക് സാധ്യതയുണ്ട്. ഉദര വൈഷമ്യം മുതലായ വ്യാധികളെ കരുതണം. വിദേശ ജോലിക്കാര്‍ക്ക് അധ്വാന ഭാരം വര്‍ധിക്കും. പുതിയ ബന്ധങ്ങള്‍ പ്രയോജനകരമായി ഭവിക്കും.
ദോഷപരിഹാരം: വിഷ്ണുവിനു ഭാഗ്യസൂക്തം, ശിവന് കൂവളമാല .

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4)
ഭാഗ്യവും ദൈവാധീനവും വര്‍ധിക്കും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. തൊഴിലില്‍ മേലധികാരികളുടെ അഭിനന്ദനത്തിനു പാത്രമാകും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ആത്മവിശ്വാസം വര്‍ധിക്കും.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, ഭഗവതിക്ക് വിളക്കും മാലയും.

കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2)
എതിര്‍പ്പുകളെയും പ്രതിസന്ധികളെയും അതിജീവിക്കുവാന്‍ സാധിക്കും. ഗൃഹ നിര്‍മാണ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. വേണ്ടത്ര ആലോചനയില്ലാത്ത പ്രവൃത്തികള്‍ മൂലം വൈഷമ്യങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. വാഹനം ഗൃഹോപകരണം മുതലായവ വാങ്ങാന്‍ കഴിയും.
ദോഷപരിഹാരം: ശിവന് ജലധാര, കൂവളമാല.

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

[yuzo_related]

Comments



Related Articles & Comments