മലയാളം ഇ മാഗസിൻ.കോം

അന്വേഷണം ജേജി ജോണിന്റെ ഫോൺ കേന്ദ്രീകരിച്ച്‌, മര ണത്തിലെ ദുരൂഹത നീങ്ങണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ എത്തണം

അവതാരകയും മോഡലുമായ ജേജി ജോണിന്റെ (45) മര ണത്തിൽ മറ്റാർക്കതെങ്കിലും പങ്കുണ്ടോയെന്ന്‌ പൊലീസ്‌ അന്വേഷിക്കുന്നു. കുടുംബ സുഹൃത്തും അയൽക്കാരും വിവരമറിയിച്ചതിനെത്തുടർന്ന്‌ ഡിസംബർ 23നു വൈകിട്ട്‌ പൊലീസ്‌ വീട്ടിലെത്തുമ്പോൾ വീട്‌ അകത്തുനിന്ന്‌ പൂട്ടിയനിലയിലായിരുന്നു. വീട്ടിനുള്ളിൽ പുറത്ത്‌ നിന്നാരുടെയെങ്കിലും സാന്നിദ്ധ്യമുണ്ടായിരുന്നതിന്റെ തെളിവുകളൊന്നും പൊലീസിന്‌ ലഭിച്ചിട്ടില്ല.

വീടിനുള്ളിലെത്തിയ പൊലീസ്‌ സംഘം കണ്ടത്‌ അടുക്കളയിൽ നിലത്തു മ രിച്ചു കിടക്കുന്ന ജേജിയെയാണ്‌. പാചകത്തിനായി പച്ചക്കറികൾ അരിഞ്ഞു വച്ചിരുന്നു. വാഷിംഗ്‌ മെഷീനിൽ തുണികളിട്ടിരുന്നു. അലക്കിയ കുറച്ചു തുണികൾ പുറകുവശത്ത്‌ വിരിച്ചിട്ടുണ്ടായിരുന്നു. വീഴ്ചയിൽ തലയ്ക്കുപിന്നിലേറ്റ ക്ഷതമാണ്‌ മരണകാരണമെന്നാണ്‌ ഫൊറൻസിക്‌ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്‌. ഡിസംബർ 22 ഞായറാഴ്ചയാകാം മ രണം സംഭവിച്ചത്‌. അടുക്കളയിലെ തറയുടെ വക്കിലാണ്‌ തലയിടിച്ചത്‌. പുറമേ രക്തപ്പാടുകളോ ശരീരത്തിൽ മുറിവുകളോ ഇല്ലായിരുന്നു. ആന്തരിക രക്തസ്രാവം മൂലമാകാം മ രണം സംഭവിച്ചതെന്നാണു നിഗമനം.

ജേജി അടുക്കളയിൽ തെന്നിവീണതാണോ അതോ മറ്റ്‌ എന്തെങ്കിലും സംഭവിച്ചതാണോയെന്നാണ്‌ അന്വേഷണസംഘം കണ്ടെത്തേണ്ടത്‌. പോ സ്റ്റുമോർട്ടം റിപ്പോർട്ട്‌ ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂ. ജേജിയുടെ ഫോൺ പൊലീസ്‌ വിശദമായി പരിശോധിച്ചു. ഇവർ ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നവരുടെ വിവരം പൊലീസ്‌ ശേഖരിക്കുകയാണ്‌. അവസാനം വിളിച്ച ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. കൊട്ടാരക്കര സ്വദേശിയായ ഇവർ വർഷങ്ങളായി കുറവൻകോണത്തെ വീട്ടിലാണ്‌ താമസം. ഏഴുവർഷം മുമ്പ്‌ വിവാഹ ബന്ധം വേർപിരിഞ്ഞിരുന്നു. അയൽവാസികളുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല.

ഞായറാഴ്ചകളിലാണ്‌ ഇരുവരെയും പുറത്തു കാണാറുണ്ടായിരുന്നതെന്നു നാട്ടുകാർ പൊലീസിനെ അറിയിച്ചു. പ്രായാധിക്യമുള്ള ജേജിയുടെ അമ്മ പരസ്പര വിരുദ്ധമായാണ്‌ പൊലീസിന്റെയും ബന്ധുക്കളുടെയും ചോദ്യങ്ങളോട്‌ പ്രതികരിക്കുന്നത്‌. ഓർമ്മക്കുറവുള്ളതിനാൽ അമ്മയിൽ നിന്ന്‌ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന്‌ കഴിഞ്ഞിട്ടില്ല. 10 വർഷം മുൻപ്‌ വാഹനാപകടത്തിൽ ഇവരുടെ മകനും ഭർത്താവും മ രി ച്ചശേഷം ഇത്തരത്തിലാണ്‌ പെരുമാറ്റമെന്ന്‌ അയൽക്കാർ പറയുന്നു. മോഡലിംഗിൽ സജീവമായിരുന്ന ജേജി ചാനലുകളിലും യൂട്യൂബിലും പാചക പരിപാടികൾ അവതരിപ്പിച്ചിരുന്നു.

Staff Reporter