19
April, 2019
Friday
04:03 AM
banner
banner
banner

കലാഭവൻ മണിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ നരകയാതന അനുഭവിക്കുന്നു, അവസരങ്ങൾ നഷ്ടമാകുന്നു!

കലാഭവന്‍ മണിയുടെ മരണത്തോടെ ഏറ്റവും അധികം വിവാദത്തില്‍ പെട്ട നടനാണ് ജാഫര്‍ ഇടുക്കി. മണിയുടെ മരണവുമായി ബന്ധപ്പെട്ട സംശയത്തിന്റെ നിഴലിൽ ആയിരുന്നു ജാഫർ ഇടുക്കി. ഈ വിവാദങ്ങളിൽ ഉൾപ്പെട്ടതോടെ നിരവധി അവസരങ്ങളാണ് തനിക്ക് നഷ്ടമായത് എന്ന വെളിപ്പെടുത്തലും ആയി ജാഫർ ഇടുക്കി നേരിട്ട് രംഗത്ത് എത്തിയിരിക്കുകയാണ്.

”മണിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഇന്നും താൻ ഉൾപ്പെടുന്ന നാല്‍പതു പേര്‍ തീ തിന്നു കൊണ്ടിരിക്കുകയാണ് എന്നും സിബിഐ ഏറ്റെടുത്ത കേസ് തെളിയുന്നതോടെ മാത്രമേ തന്നെ പോലെയുള്ള ആളുകള്‍ മണിയുടെ സുഹൃത്തായിരുന്നോ വില്ലനായിരുന്നോ എന്നൊക്കെ തെളിയുകയുള്ളൂ എന്നും ജാഫർ പറഞ്ഞു. തനിക്ക് സിനിമയിലേക്ക് നിരവധി ഓഫറുകള്‍ വന്നിരുന്നു എന്നും പക്ഷേ സ്വീകരിക്കാന്‍ മനസനുവദിച്ചില്ല എന്നും ജാഫർ പറയുന്നു.

തോപ്പില്‍ ജോപ്പൻ എന്ന മമ്മൂട്ടി ചിത്രത്തിൽ നിന്നും അഭിനയിക്കാന്‍ വേണ്ടി മേക്കപ്പ് വരെ ഇട്ടതിന് ശേഷമാണ് പിന്മാറിയത് എന്നും ചാനലുകളിലും പത്രങ്ങളിലും തനിക്ക് എതിരെ വരുന്ന ആരോപണങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് വലിയ വിഷമമാണുണ്ടാക്കിയത് എന്നും ജാഫർ പറഞ്ഞു.

മഹേഷിന്റെ പ്രതികാരത്തിലെ വേഷത്തിന് നല്ല പ്രതികരണം ലഭിച്ച് നില്‍ക്കുമ്പോളായിരുന്നു മണിയുടെ മരണം. അതുകൊണ്ട് തന്നെ പിന്നീട് സിനിമയില്‍ നിന്ന് അകന്നുപോയ തനിക്ക് നാദിര്‍ഷയാണ് വീണ്ടും തിരിച്ചു വരവ് ഒരുക്കിയത് എന്നും രണ്ടാം വരവിലിപ്പോള്‍ പന്ത്രണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു എന്നും ജാഫര്‍ പറയുന്നു.

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments