തിരക്കുപിടിച്ച ജീവിത സാഹചര്യത്തിലൂടെയാണ് നമ്മളിൽ പലരും ഇന്ന് കടന്നു പോകുന്നത്. അതിനാൽ തന്നെ പരസ്പരം സംസാരിക്കാൻ പോലും ആർക്കും നേരമില്ല. എന്നാൽ കൃത്യമായ ആശയ വിനിമയവും കണ്ടുമുട്ടലുകളുമൊന്നും ഇല്ലെങ്കിൽ അത് ആ ബന്ധത്തിൽ വിള്ളൽ വരുത്താൻ കാരണമാവുന്നു. എന്നാൽ ഇതിനൊരു പ്രതിവിധി എന്ന നിലയിലാണ് 2 : 2 : 2 എന്ന റൂൾ ഇപ്പോൾ വ്യാപകമാകുന്നത്. ഇനി എന്താണ് ആ റൂൾ എന്നല്ലേ ? വളരെ എളുപ്പമാണ് ;
1 . ഓരോ 2 ആഴ്ചയിലും ഒരു ഡേറ്റ് നെറ്റിന് പോകുക.
2 . ഓരോ 2 മാസത്തിലും ഒരു വീക്കെൻഡ് യാത്ര പോകുക.
3 . 2 മാസം കൂടുമ്പോൾ ഒരാഴ്ചത്തെ അവധി എടുത്ത് പങ്കാളിയോടൊപ്പം സമയം ചിലവഴിക്കുക.