മലയാളം ഇ മാഗസിൻ.കോം

കോവിഡ്‌ വാക്സിനും ബന്ധപ്പെടലും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? വാക്സിനെടുത്തവർ ബന്ധപ്പെടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്‌

കോവിഡ്‌ എന്ന മഹാമാരി ലോകത്താകമാനമുള്ളവരുടെ സാധാരണ ജീവിതം തകർത്തിട്ട്‌ വർഷം രണ്ടാകാൻ പോവുകയാണ്‌. ഇതുമായി ബന്ധപ്പെട്ട്‌ നിരവധി പേരിൽ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ്‌ ഉണ്ടാകുന്നത്‌. എന്നാൽ കോവിഡിനെ ഫലപ്രദമായി നേരിടാൻ വാക്സിനാണ്‌ ഏറ്റവും പ്രധാന പ്രതിവിധി ഒപ്പം മറ്റ്‌ കോവിഡ്‌ പ്രോട്ടോക്കോളുകളും പാലിക്കേണ്ടതുണ്ട്‌.

എന്നാൽ ഇപ്പോൾ കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം ശാരീരിക ബന്ധപ്പെടലിൽ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വാക്സിന്‍ സ്വീകരിച്ച ശേഷം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്ന് ഒരു പഠനങ്ങളും പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളൊന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടില്ല.

എന്നാല്‍, കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണം. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷമുള്ള ആദ്യ നാളുകളില്‍ ഗര്‍ഭധാരണത്തിനു സാധ്യത പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം. കോണ്ടം ധരിച്ച് ബന്ധപ്പെടാൻ പ്രത്യേകം ശ്രദ്ധിക്കുക. വാക്സിന്‍ സ്വീകരിച്ച ശേഷം മാത്രമല്ല കോവിഡ് വ്യാപനത്തിന്റെ ഈ സാഹചര്യത്തിലും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.

രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ രണ്ടോ മൂന്നോ ആഴ്ചത്തേയ്ക്ക് പൂര്‍ണമായും കോണ്ടം ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

കോവിഡ് കാലത്തെ ശാരീരിക ബന്ധത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ബന്ധപ്പെടലിനു മുന്‍പും പിന്‍പും കുളിച്ച് ശരീരം അണുവിമുക്തമാക്കണം. വൈറസ് പകരാന്‍ സാധ്യതയുള്ള പൊസിഷനുകളോ മാര്‍ഗങ്ങളോ ഒഴിവാക്കുന്നത് നല്ലതായിരിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാസ്‌ക് ധരിക്കുന്നതും നല്ല രീതിയാണ്. കോവിഡ് മഹാമാരിക്കെതിരെ സ്വയം പ്രതിരോധം തീര്‍ക്കുകയാണ് അത്യുത്തമമെന്നും സമ്പര്‍ക്കം പുലര്‍ത്തുന്ന സാഹചര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. വായയിലൂടെ വൈറസ് പകരാനുള്ള സാധ്യത കൂടുതല്‍ ആയതിനാല്‍ പങ്കാളിയുടെ വായയുമായി ചേര്‍ന്നു ചെയ്യുന്ന പൊസിഷനുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം.

ദാമ്പത്യ ജീവിതത്തിൽ ശാരീരികമായുള്ള ബന്ധപ്പെടൽ ഒഴിവാക്കാൻ ആകാത്ത ഒരു പ്രക്രിയ ആയതുകൊണ്ടു തന്നെ അത്‌ സുരക്ഷിതമായിരിക്കണമെന്ന് ഓരോരുത്തരും ശ്രദ്ധിക്കുക. വാക്സിൻ എടുത്തവരിൽ ശേഷി കുറയുന്നതുമായി ബന്ധപ്പെട്ട്‌ പ്രചരിക്കുന്ന വാർത്തകൾക്കൊന്നും ഇതുവരെയും ഒരു തരത്തിലുമുള്ള ശാസ്ത്രീയ തെളിവുകൾ ഇല്ലാത്തതുകൊണ്ട്‌ തന്നെ അക്കാര്യത്തിൽ ഭയപ്പെടേണ്ടതില്ല എന്നാണ്‌ ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം.

Avatar

Staff Reporter