മദ്യപാനം നിർത്തുക എന്നത് അത്ര നിസ്സാരകാര്യമല്ല. പെട്ടന്ന് നിർത്താൻ നോക്കിയാൽ അതൊട്ട് നടക്കുകയുമില്ല. എന്നാൽ മനസ്സുവെച്ചാൽ പതിയെ പതിയെ നിർത്താവുന്നതേ ഉള്ളു ഈ ശീലം.പൂർണമായും മദ്യപാനം നിർത്താൻ ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് മദ്യത്തിന് പരിധി നിശ്ചയിക്കുക എന്നതാണ്. അതിനായി ആദ്യം വേണ്ടത് മനസിനെ പാകപ്പെടുത്തുക എന്നതാണ്. പിന്നെ ചെയ്യേണ്ടത് ഇത്ര മാത്രം ;
വീട്ടില്‍ നിന്ന് മദ്യക്കുപ്പികള്‍ പൂർണമായും ഒഴിവാക്കുക.
വെറും വയറ്റില്‍ മദ്യപിക്കാതിരിക്കുക. അതു പോലെ തന്നെ വളരെ സാവധാനം സമയമെടുത്ത് മദ്യപിക്കാൻ ശ്രമിക്കുക
ആദ്യമുണ്ടാകുന്ന തിരിച്ചടികളില്‍ സ്വയം തളരാതിരിക്കുക.
ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക.
മള്‍ട്ടിവിറ്റാമിൻ പാനീയങ്ങൾ ഉപയോഗിക്കാം.
മദ്യത്തില്‍ നിന്ന് പിൻവലിയുമ്ബോള്‍ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ഇല്ലാതാക്കാനായി, വായന, സംഗീതം, വ്യായാമം, ധ്യാനം, പാചകം എന്നിവ ശീലമാക്കാം.
ആവശ്യമെങ്കില്‍ സുഹൃത്തുക്കളോടോ ബന്ധുക്കളോടോ ഡോക്റ്റർമാരുമായോ തുറന്ന് സംവദിക്കുക.