മലയാളം ഇ മാഗസിൻ.കോം

കൊടും ചൂടിന് പിന്നാലെ പ്രളയവും? കേരളത്തെ കാത്തിരിക്കുന്നത് വീണ്ടുമൊരു ദുരന്തമോ?

ചൂടിന്റെ ഏറ്റവും രൗദ്രമായ ഭാവമാണ് നമ്മൾ ഇപ്പോൾ കാണുന്നതും അനുഭവിക്കുന്നതും. കൊടും ചൂടിൽ എത്രയോ പേർക്ക് ജീവൻ നഷ്ടമാവുകയും സൂര്യാതപം ഏൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം കാരണം പസഫിക്ക് സമുദ്രത്തിൽ രൂപപ്പെട്ട എൽ നീനോ പ്രതിഭാസമാണ്.

എന്നാൽ ഈ അവസ്ഥയൊക്കെ മാറി പെരുമഴക്കും പ്രളയത്തിനും കരണമായ ലാ നീന വരുന്നുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എൽ നീനോക്ക് നേരെ വിപരീതമാണ് ഈ അവസ്ഥ, എൽ നീനോ ചൂടാണെങ്കിൽ ലാ നീന മഴയും തണുപ്പുമാണ്. മെയ് അവസാനത്തോടെയോ ജൂൺ ആദ്യമോ ലാ നീന പ്രകടമായി തുടങ്ങും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മോദി തുടർന്നാലും രാ​​ഹുൽ വന്നാലും ഇന്ത്യാ മഹാരാജ്യം ഭരിക്കുന്നത് ഈ 9 പേരാണ്! | Watch Video 👇

ഇതിനിടയിൽ തെക്കൻ കേരളത്തിൽ പെയ്‌ത വേനൽ മഴയിൽ വെള്ളക്കെട്ടുകൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കിൽ നമ്മളെ കാത്തിരിക്കുന്നത് 2019 ലെ പ്രളയക്കെടുത്തിയേക്കാൾ വലിയ ദുരന്തമാണോ?

40 ഡിഗ്രിക്ക് മുളകിൽ കേരളത്തിൽ ഇത്തവണ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. എസിയോ ഫാനോ ഇല്ലാതെ വീട്ടിൽ നിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. 2016 ലാണ് മുൻപ് കേരളത്തിൽ എൽ നീനോ പ്രകടമായത്, അന്ന് 38 ഡിഗ്രി ആയിരുന്നു കൂടിയ താപനില.എന്നാൽ ഈ അവസ്ഥക്ക് ബദലായി ലാ നിനോ കൂടി വരുന്നുണ്ടെന്നാണ് പറയുന്നത്.

YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ ചൂട്‌ അസഹ്യമാകുന്നു, ഗർഭിണികൾ ഉറപ്പായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ആപത്ത്‌ | Watch Video 👇

പേര് കേട്ട് ഭയക്കരുതെന്ന് പറയുന്നില്ല, കാരണം ആളിത്തിരി ഭീകരൻ തന്നെയാണ്. എത്രത്തോളം എൽ നിനോ നമ്മളെ കഷ്ടപ്പെടുത്തിയോ അതിലും ഭയാനകമായി ലാ നീന നമ്മളെ കഷ്ടപെടുത്തും. ലാ നീന കാലത്ത് കനത്തമഴയും, വെള്ളപ്പൊക്കവും, സാധാരണയേക്കാൾ കൂടുതൽ തണുപ്പും, തീവ്രമായ ചുഴലിക്കാറ്റുമൊക്കെ ഉണ്ടായേക്കാം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

എന്തായലും നമ്മൾ മലയാളികൾക്ക് ഈ വർഷം അപ്രതീക്ഷിതവും അസാധാരണവുമായ ഒരു കാലഘട്ടമാണ്. ഇതുവരെ കേൾക്കാത്തത് കേൾക്കുന്നു ,കാണാത്തതും അനുഭവിക്കാത്തതുമായ എത്രയോയോ കാര്യങ്ങൾ സംഭവിക്കുന്നു. എന്തൊക്കെയായാലും മുൻപ് നമ്മൾ ഒരുമിച്ച് നിന്ന് എല്ലാ പ്രശ്നവും തരണം ചെയ്തതുപോലെ ഇതും നമ്മൾ നേരിടുക തന്നെ ചെയ്യും.

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

Avatar

Staff Reporter