മലയാളം ഇ മാഗസിൻ.കോം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌! ഓൺലൈൻ വഴിയുള്ള റെയിൽവേ ടിക്കറ്റ്‌ ബുക്കിംഗിന്‌ ഇനി ചിലവ്‌ കൂടും

സാധരണക്കാര്‍ കുടുതല്‍ ആശ്രയിക്കുന്ന ട്രെയിന്‍ യാത്ര നിരക്ക് വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (ഐആര്‍സിടിസി) തീരുമാനിച്ചു.

\"\"

വെബ്സൈറ്റ് വഴിയുള്ള ബുക്കിംഗ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനാണ് തീരുമാനം. നോണ്‍ എസി ടിക്കറ്റിന് 15 രൂപയും എസിക്ക്‌ 30 രൂപയുമാണ് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിരക്ക് വര്‍ധന സെപ്തംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ജിഎസ്ടി ഏര്‍പ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.

മൂന്നു വര്‍ഷം മുന്‍പും ഐ.ആര്‍.സി.റ്റി.സി സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതു പിന്‍വലിച്ചത്. അന്ന് നോണ്‍ എസി ടിക്കറ്റിന്‌ 20 രൂപയും എസിയ്ക്ക് 40 രൂപയുമാണ് ഈടാക്കിയിരുന്നത്.

\"\"

2016 – 2017 സാമ്പത്തിക വര്‍ഷത്തില്‍ ഇന്റര്‍നെറ്റില്‍ ബുക്ക് ചെയ്ത റെയില്‍വേ ടിക്കറ്റുകളില്‍ നിന്നുള്ള വരുമാനം 26% കുറഞ്ഞതിനെത്തുടര്‍ന്ന് ഈ സേവന നിരക്ക് ഇപ്പോള്‍ വീണ്ടും നടപ്പാക്കുകയാണ്. .

ടിക്കറ്റ് ബുക്കിംഗ് ഈസിയാക്കുന്ന നെക്‌സ്റ്റ് ജനറേഷന്‍ ടിക്കറ്റിംഗ് സംവിധാനമുള്‍പ്പെടെ അഡ്വാന്‍സ്ഡ് ടെക്‌നോളജി ഫീച്ചറുകളുമായി മുഖംമിനുക്കിയ രൂപത്തിലാണ്‌ നിലവിൽ ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റ്. കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്നതാണ്‌ ഇതിന്റെ പ്രത്യേകത.

\"\"

ഇ ടിക്കറ്റ് റിസര്‍വ്വേഷനുകള്‍ വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്താണ് റെയില്‍വേയുടെ മുഖം മാറ്റി എത്തിയത്‌.. നിലവില്‍ റിസര്‍വ്വേഷന്‍ ബുക്കിംഗില്‍ മൂന്നില്‍ രണ്ട് ശതമാനവും വെബ്‌സൈറ്റിലൂടെയാണ് നടക്കുന്നത്. ദിവസവും 13 ലക്ഷത്തോളം ടിക്കറ്റുകളാണ് IRCTC വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുന്നത്.

RAC, Waitlisted ടിക്കറ്റുകളുടെ കണ്‍ഫര്‍മേഷന്‍ സാധ്യത അറിയാന്‍ Waitlist prediction ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുക്കിംഗ് ട്രെന്‍ഡ് ഡാറ്റ അനലൈസ് ചെയ്യുന്ന അല്‍ഗോരിതത്തിന്റെ അടിസ്ഥാനത്തിലാണ് കണ്‍ഫര്‍മേഷന്‍ സാധ്യത പ്രവചിക്കുക.

\"\"

ലോഗിന്‍ ചെയ്യാതെ സീറ്റ് അവെയ്‌ലബിലിറ്റിയും ട്രെയിന്‍ വിവരങ്ങളും സെര്‍ച്ച് ചെയ്യാം. സ്മാര്‍ട്ട്‌ഫോണിലും ടാബ്‌ലെറ്റിലും നാവിഗേഷന്‍ എളുപ്പമാക്കുന്ന തരത്തിലാണ് പുതിയ വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. കാഴ്ചയ്ക്ക് ഉചിതമായ വിധത്തില്‍ അക്ഷരങ്ങളുടെ വലിപ്പം ക്രമീകരിക്കാം. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആണ് വെബ്‌സൈറ്റ് ഡെവലപ് ചെയ്തത്.

Avatar

Shehina Hidayath