മലയാളത്തിന്റെ പ്രിയ താരം ഇന്നസെന്റ് വിട ചൊല്ലി. മലയാളിക്ക് എക്കാലവും ഓർത്തു ചിരിക്കാൻ ഒട്ടേറെ സൂപ്പർ ഹാസ്യ മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടാണ് ഇന്നച്ചൻ യാത്രയാവുന്നത്. മലയാളത്തിന്റെ പ്രിയ താരങ്ങളെല്ലാം അമ്മയുടെ മുൻ പ്രസിഡന്റ് കൂടിയായ ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാൻ പൊതുദർശനത്തിന് വച്ച കൊച്ചിയിലും ഇരിങ്ങാലക്കുടയിലും എത്തിയിരുന്നു.
അക്കൂട്ടത്തിൽ ഏറ്റവും മനസു തകർന്ന് കണ്ടത് ദിലീപിനെയും ജയറാമിനെയുമായിരുന്നു. അവരുമായിട്ടൊക്കെ അത്രമേൽ ആത്മബന്ധം പുലർത്തിയിരുന്ന ആളാണ് ഇന്നസെന്റ് പ്രത്യേകിച്ച് ദിലീപുമായി. നിരവധി സിനിമകളിലാണ് ദിലീപും ഇന്നസെന്റും ചേർന്ന കൂട്ടുകെട്ട് മലയളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ളത്. ദിലീപ് സിനിമയിൽ വരുന്നതിനു മുൻപേ താരമാണ് ഇന്നസെന്റ്.
YOU MAY ALSO LIKE THIS VIDEO, അര ലക്ഷം രൂപ സർക്കാർ സഹായത്തോടെ വീടൊരു ജൈവഗൃഹമാക്കി! കാണാം ജോർജിന്റെ സംയോജിത കൃഷി, Jaiva Griham
ദിലീപിന്റെ ആദ്യ കാലങ്ങളിൽ അവർ ഒരുമിച്ച് അഭിനയിക്കുമ്പോൾ നടന്ന ഒരു രസകരമായ സംഭവമാണ് ഒരിക്കൽ ഇന്നസെന്റ് തുറന്നു പറഞ്ഞത്. ദിലീപ് പറഞ്ഞു ഇന്നസെന്റ് ചേട്ടാ ചേട്ടന്റെ ശബ്ദം അനുകരിച്ചാണ് ഞാൻ ആദ്യമായി ഒരു ബൈക്ക് വാങ്ങിയതെന്ന്. അത് കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് ഇന്നസെന്റ് പറഞ്ഞത് എന്റെ ശബ്ദം കൊണ്ട് ഞാൻ ഒരു സൈക്കിൾ പോലും വാങ്ങിയിട്ടില്ലെന്നായിരുന്നു. മിമിക്രി താരമായി സിനിമയിൽ എത്തിയ ദിലീപ്, ആദ്യ കാലങ്ങളിൽ കോമഡി കാസറ്റുകളിൽ സജീവമായിരുന്നു. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ ഓണം സ്പെഷ്യൽ കാസറ്റുകൾ അക്കാലത്ത് സൂപ്പർ ഹിറ്റുകളായിരുന്നു.
ആ കാസറ്റുകളിൽ ഇന്നസെന്റിന്റെയും ജഗതി ശ്രീകുമാറിന്റെയും ശബ്ദം അനുകരിക്കുന്നത് ദിലീപ് ആയിരുന്നു. ദിലീപ് – നാദിർഷ കൂട്ടുകെട്ടിലാണ് അക്കാലത്ത് ആ പാരഡി കാസറ്റുകൾ ഇറങ്ങിയിരുന്നത്. അങ്ങനെയാണ് ദിലീപ് ഏഷ്യാനെറ്റിന്റെ കോമികോളയിലേക്കും അതുവഴി മലയാള സിനിമയിലേക്കും എത്തിയത്.
നിറകണ്ണുകളോടെ തകർന്ന മനസുമായിട്ടാണ് ദിലീപ് ഇന്നസെന്റിന്റെ ചേതനയറ്റ ശരീരം കാണാൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. അവിടെ നിന്നും ഇരിങ്ങാലക്കുടയിലേക്ക് പോയ വിലാപയാത്ര ബസിലും ദിലീപ് ഉണ്ടായിരുന്നു. അര നൂറ്റാണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്റ് ഇനി എക്കാലവും ചെയ്ത കഥാപാത്രങ്ങളിലൂടെ അനശ്വരനായിരിക്കും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? | കൊല്ലത്തു നിന്നും ടിക്കറ്റെടുത്ത് ശ്രീലങ്കയ്ക്ക് പോകാമായിരുന്ന ബോട്ട് മെയിൽ എക്സ്പ്രസ് ട്രെയിനു സംഭവിച്ച ആ വലിയ ദുരന്തത്തിന്റെ കഥ