മലയാളം ഇ മാഗസിൻ.കോം

ഇന്ത്യൻ ആരാധകർ ആശ്വസിക്കാൻ വരട്ടെ, ഇന്ത്യ ചിലപ്പോൾ സെമി കാണാതെ പുറത്തായേക്കും, കാര്യങ്ങൾ ഇങ്ങനെ നടന്നാൽ

ഇന്ത്യക്ക് നൂറില്‍ നൂറ്. ആശ്വസിക്കാനും ആഘോഷിക്കാനും വരട്ടെ, ഇന്ത്യയുടെ സെമി ബെര്‍ത്ത് ഇനിയും ഉറപ്പായിട്ടില്ല. ആറു മല്‍സരങ്ങളില്‍ നിന്നും 11 പോയിന്റുമായി ഇന്ത്യ പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ട്. തീര്‍ച്ചയായും പൊരുതി നേടിയ വിജയമെന്ന് അഭിമാനിക്കാം.

കളിച്ച ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ഈ വിജയം കരസ്ഥമാക്കിയത്. ഇതുവരെയുളള ആറ് മത്സരങ്ങളില്‍ അഞ്ചിലും വിജയം കൊയ്യാന്‍ ഇന്ത്യക്കായി. കനത്ത മഴയെതുടര്‍ന്നാണ് ന്യൂസിലാന്‍ഡുമായുളള മത്സരം ഉപേക്ഷിക്കേണ്ടി വന്നത്.

വിജയപട്ടിക ഇങ്ങനെയൊക്കെയാണേലും ചില കാര്യങ്ങള്‍ സംഭവിച്ചാല്‍ ഇന്ത്യ സെമി കാണാതെ പുറത്താവുമെന്നുറപ്പ്. ഇംഗ്ലണ്ടിനു ശേഷം വിരാട് കോലിയും സംഘവും ഏറ്റുമുട്ടേണ്ടി വരിക ബംഗ്ലാദേശിനോടും ശ്രീലങ്കയോടുമാണ്. വന്‍ മാര്‍ജിനില്‍ പരാജയമേറ്റുവാങ്ങേണ്ടി വന്നാല്‍ അത് ഇന്ത്യക്കു പുറത്തേക്കു വഴി കാണിക്കലാവും.

\"\"

കൂടാതെ ഇന്ത്യ നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് ഇംഗ്ലണ്ടിന്റെ ജയം.
ഇന്ത്യക്കും ന്യൂസിലാന്‍ഡിനും എതിരായ കളിയില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ ഇന്ത്യക്കു സെമി ബെര്‍ത്ത് നഷ്ടമാവുകതന്നെ ചെയ്യും.
പാകിസ്താനോ ബംഗ്ലാദേശോ ഇവരിലൊരാളോ ഇനിയുളള രണ്ടു റൗണ്ടുകളിലും വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ മറികടക്കും.

അടുത്ത കടമ്പ ന്യൂസിലാന്‍ഡിന്റെ റണ്‍റേറ്റാണ്. ഇന്ത്യയേക്കാള്‍ മികച്ച റണ്‍റേറ്റാണ് ന്യൂസിലാന്‍ഡിന് ഇപ്പോഴുളളത്. ആദ്യ റൗണ്ടില്‍ ന്യൂസിലാന്‍ഡും 11 പോയിന്റ് വീതം നേടിയാല്‍ ഉയര്‍ന്ന റണ്‍റേറ്റില്‍ ഇന്ത്യയെ പുറകിലാക്കി ന്യൂസിലാന്‍ഡ് സെമിയില്‍ കടക്കും.

അതിനാല്‍ തന്നെ ലോകകപ്പില്‍ ഇനിയുള്ള മൂന്നു മല്‍സരങ്ങളും ഇന്ത്യക്കു നിര്‍ണ്ണായകമായ പോരാട്ടമായിരിക്കും സമ്മാനിക്കുക. ഒന്നിലെങ്കിലും ജയം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതുവരെ നേടിയ നൂറില്‍ നൂറും വ്യര്‍ത്ഥമായിപോകും.

\"\"

Avatar

Staff Reporter